ഏഷ്യാ കപ്പ് അണ്ടര്‍ 19: ഇന്ത്യന്‍ ടീമില്‍ മലയാളി താരം മുഹമ്മദ് ഇനാനും; സമിത് ദ്രാവിഡിന് ഇടം നേടാനായില്ല

By Web Team  |  First Published Nov 14, 2024, 5:07 PM IST

ഗ്രൂപ്പ് എ-യില്‍ നവംബര്‍ 30ന് ദുബായില്‍ പാകിസ്ഥാനുമായിട്ടാണ് ഇന്ത്യയുടെ ആദ്യമത്സരം. ജപ്പാനും യുഎഇയുമാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍.


മുംബൈ: ഏഷ്യാ കപ്പ് അണ്ടര്‍-19 ഏകദിന ക്രിക്കറ്റിനുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി ലെഗ്‌സ്പിന്നര്‍ മുഹമ്മദ് ഇനാന്‍ ഇടം പിടിച്ചു. ഓസ്‌ട്രേലിയക്കെതിരെയായ അണ്ടര്‍ - 19 ടെസ്റ്റ് - ഏകദിന പരമ്പരയില്‍ ഇനാന്‍ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. രണ്ട് പരമ്പരകളും ഇന്ത്യ ജയിച്ചപ്പോള്‍ നിര്‍ണായക ശക്തിയായത് മുഹമ്മദ് ഇനാന്റെ മിന്നുന്ന പ്രകടനമായിരുന്നു. ഏകദിനത്തില്‍ 6 വിക്കറ്റും ടെസ്റ്റില്‍ 16 വിക്കറ്റും നേടി  മികച്ച പ്രകടനമാണ് ഇനാന്‍ ഈ മത്സരങ്ങളിലുടെനീളം പുറത്തെടുത്തത്. ഇപ്പോള്‍ നടന്നു വരുന്ന കൂച്ച് ബെഹാര്‍ ട്രോഫിയിലും ഇനാന്‍ കളിക്കുന്നുണ്ട്. അതേസമയം മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും പരിശീലകനുമായിരുന്ന രാഹുല്‍ ദ്രാവിഡിന്റെ മകന്‍ സമിത് ദ്രാവിഡിന് ടീമിലിടം നേടാന്‍ സാധിച്ചില്ല.

ഗ്രൂപ്പ് എ-യില്‍ നവംബര്‍ 30ന് ദുബായില്‍ പാകിസ്ഥാനുമായിട്ടാണ് ഇന്ത്യയുടെ ആദ്യമത്സരം. ജപ്പാനും യുഎഇയുമാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍. യുഎഇ യിലാണ് മത്സരങ്ങള്‍ നടക്കുന്നത്. മുഹമ്മദ് അമാന്‍ നയിക്കുന്ന ടീമിന്റെ വൈസ് ക്യാപ്റ്റന്‍ കിരണ്‍ ചോര്‍മലെയാണ്. ഗ്രൂപ്പ് എയില്‍ നവംബര്‍ 30-ന് ദുബായില്‍ പാകിസ്ഥാനമായാണ് ഇന്ത്യയുടെ ആദ്യമത്സരം. ജപ്പാനും യുഎഇയുമാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍. യുഎഇ യിലാണ് മത്സരങ്ങള്‍ നടക്കുന്നത്. ഡിസംബര്‍ രണ്ടിന് ജപ്പാനേയും നാലിന് യുഎഇയേയും ഇന്ത്യ നേടിടും. ഈ രണ്ട് മത്സരങ്ങളും ഷാര്‍ജയിലാണ്.

Latest Videos

ജയ്‌സ്വാള്‍ സഹോദരന്മാര്‍ ഒരുമിച്ച് തുടങ്ങിയ യാത്ര! ഇടയ്ക്ക് ചേട്ടന്‍ ത്യാഗം ചെയ്തു, ഇപ്പോള്‍ രഞ്ജി അരങ്ങേറ്റം

ഇന്ത്യ അണ്ടര്‍ 19 സ്‌ക്വാഡ്: ആയുഷ് മാത്രെ, വൈഭവ് സൂര്യവന്‍ഷി, ആന്ദ്രേ സിദ്ധാര്‍ത്ഥ്, മുഹമ്മദ് അമന്‍ (ക്യാപ്റ്റന്‍), കിരണ്‍ ചോര്‍മലെ (വൈസ് ക്യാപ്റ്റന്‍), പ്രണവ് പന്ത്, ഹര്‍വന്‍ഷ് സിംഗ് പംഗാലിയ (വിക്കറ്റ് കീപ്പര്‍), അനുരാഗ് കാവ്‌ഡെ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് രാജ്, മുഹമ്മദ് ഇനാന്‍, കെ പി കാര്‍ത്തികേയ, സമര്‍ത് നാഗരാജ്, യുധാജിത് ഗുഹ, ചേതന്‍ ശര്‍മ, നിഖില്‍ കുമാര്‍

നോണ്‍-ട്രാവലിംഗ് റിസര്‍വ്: സഹില്‍ പരാഖ്, നമന്‍ പുഷ്പക്, അന്‍മോല്‍ജീത് സിംഗ്, പ്രണവ് രാഘവേന്ദ്ര, ഡി ദിപേഷ്.

ഷാര്‍ജയിലെ ക്രിക്കറ്റ് അക്കാദമിയില്‍ പരിശീലിച്ചിരുന്ന ഇനാനെ അവിടെ പരിശീലകനായിരുന്ന മുന്‍ പാകിസ്ഥാന്‍ താരം സഖ്ലൈന്‍ മുഷ്താഖാണ് സ്പിന്നിലേക്ക് തിരിയാന്‍ പ്രേരിപ്പിച്ചത്. കൂടുതല്‍ അവസരം നാട്ടിലാണെന്ന് തിരിച്ചറിഞ്ഞ് ഇനാന്‍ പിന്നീട് നാട്ടിലേക്ക് മടങ്ങി. പിന്നാലെ അണ്ടര്‍ 14 കേരള ടീമില്‍ അംഗമായി. കൂച്ച് ബെഹാര്‍ ട്രോഫിയിലെ മികച്ച ബൗളിങ് പ്രകടനം ഇന്ത്യന്‍ ടീമിലേയ്ക്കുള്ള  വാതില്‍ തുറന്നു. തൃശൂര്‍ മുണ്ടൂര്‍ സ്വദേശികളായ ഷാനവാസ്-റഹീന ദമ്പതികളുടെ മകനായ മുഹമ്മദ് ഇനാന്‍ കേരള വര്‍മ്മ കോളേജിലെ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയാണ്.

click me!