ഗാര്‍ഡിയോളയ്ക്ക് പിന്നാലെ ക്ലോപ്പും പറയുന്നു, സൗദി ക്ലബുകള്‍ ഭീഷണി! നടപടി വേണമെന്ന് ലിവര്‍പൂള്‍ കോച്ച്

By Web Team  |  First Published Aug 4, 2023, 7:30 PM IST

യുവേഫയും യുറോപ്യന്‍ ക്ലബുകളും പ്രതീക്ഷിച്ചതിനേക്കാള്‍ വലിയ കൂടുമാറ്റം. ഇതിന് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് യുവേഫയോടും ഫിഫയോടും ആവശ്യപ്പെട്ടിരിക്കുകയാണ് ലിവര്‍പൂള്‍ കോച്ച് യുര്‍ഗന്‍ ക്ലോപ്പ്.


ലണ്ടന്‍: സൗദി ക്ലബുകളുടെ ട്രാന്‍സ്ഫര്‍ നടപടികളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് ലിവര്‍പൂള്‍ കോച്ച് യുര്‍ഗന്‍ ക്ലോപ്പ്. സൗദി ക്ലബുകളുടെ പണക്കരുത്ത് യൂറോപ്യന്‍ ടീമുകള്‍ക്ക് ഭീഷണിയാണെന്ന പെപ് ഗാര്‍ഡിയോളയുടെ മുന്നറിയിപ്പിന് പിന്നാലെയാണ് ക്ലോപ്പും രംഗത്ത് എത്തിയിരിക്കുന്നത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പാത പിന്തുടര്‍ന്ന് നിരവധി താരങ്ങളാണ് യൂറോപ്യന്‍ ക്ലബുകള്‍ വിട്ട സൗദി അറേബ്യന്‍ ലീഗിലേക്ക് ചേക്കേറുന്നത്. കരീം ബെന്‍സേമ, റോബര്‍ട്ടോ ഫിര്‍മിനോ, ജോര്‍ദാന്‍ ഹെന്‍ഡേഴ്‌സണ്‍, എന്‍ഗോളെ കാന്റെ, ഹകിം സിയെച്ച, ഫാബീഞ്ഞോ, റിയാദ് മെഹറസ്, സാദിയോ മാനേ എന്നിവരെല്ലാം സൗദി ക്ലുബുകളില്‍ എത്തിക്കഴിഞ്ഞു.

യുവേഫയും യുറോപ്യന്‍ ക്ലബുകളും പ്രതീക്ഷിച്ചതിനേക്കാള്‍ വലിയ കൂടുമാറ്റം. ഇതിന് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് യുവേഫയോടും ഫിഫയോടും ആവശ്യപ്പെട്ടിരിക്കുകയാണ് ലിവര്‍പൂള്‍ കോച്ച് യുര്‍ഗന്‍ ക്ലോപ്പ്. യൂറോപ്പില്‍ താര കൈമാറ്റത്തിനുള്ള സമയം സെപ്റ്റംബര്‍ ഒന്നുവരെയാണ്. സൗദി ലീഗില്‍ ഇത് സെപ്റ്റംബര്‍ ഇരുപത്തിയൊന്നാണ്. മൂന്നാഴ്ച അധികസമയം കിട്ടുന്നതിലൂടെ സൗദി ക്ലബുകള്‍ക്ക് കൂടുതല്‍ താരങ്ങളെ സ്വന്തമാക്കാന്‍ കഴിയുമെന്നും ഇതിന് നിയന്ത്രണം ഉള്‍പ്പെടുത്തണമെന്നുമാണ് ക്ലോപ്പിന്റെ ആവശ്യം. 

Latest Videos

undefined

പ്രോ ലീഗിലേക്ക് ഇത്രയേറെ താരങ്ങള്‍ പോകുമെന്ന് പ്രതീക്ഷിച്ചില്ലെന്നും സൗദി ക്ലബുകളുടെ പണക്കരുത്തിനെ സൂക്ഷിക്കണമെന്നും മാഞ്ചസ്റ്റര്‍ സിറ്റി കോച്ച് കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ സൗദി ക്ലബുകള്‍ പ്രീമിയര്‍ ലീഗ് ടീമുകള്‍ക്ക് ഭീഷണിയല്ലെന്നും പ്രധാന താരങ്ങള്‍ ഇപ്പോഴും പ്രീമിയര്‍ ലീഗില്‍ കളിക്കാനാണ് താല്‍പര്യപ്പെടുന്നത് എന്നുമാണ് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് കോച്ച് എറിക് ടെന്‍ ഹാഗിന്റെ നിലപാട്.

ചരിത്രത്തിലാദ്യം! ക്രിക്കറ്റ് മത്സരങ്ങളുടെ ഡിജിറ്റല്‍ സംപ്രേഷണാവകാശത്തിന് ഉയര്‍ന്ന തുക നിശ്ചയിച്ച് ബിസിസിഐ

യൂറോപ്പിലെ മറ്റ് ലീഗുകളെ സൗദി ക്ലബുകളുടെ പണക്കരുത്ത് ബാധിച്ചേക്കാമെന്നും എറിക് പറഞ്ഞു. നേരത്തെ ലിയോണല്‍ മെസി, നെയ്മര്‍ എന്നിവരെ ടീമിലെത്തിക്കാന്‍ സൗദി ക്ലബുകള്‍ ശ്രമിച്ചിരുന്നു.

click me!