റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരാണ് രാഹുലിനെ തിരിച്ചെത്തിക്കന്‍ മുന്നിലുള്ളത്.
ലഖ്‌നൗ: ഐപിഎല്‍ മെഗാ താരലേലത്തിന് മുന്നോടിയായി കെ എല്‍ രാഹുല്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് വിടും. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നാണ് താരം ടീം വിടുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ സീസണിനിടെ ലഖ്‌നൗ ടീം ഉടമ സഞ്ജീവ് ഗോയങ്ക, ലഖ്‌നൗ ക്യാപ്റ്റന്‍ രാഹുലുമായുള്ള അഭിപ്രായ വ്യത്യാസം പരസ്യമായി കാണിച്ചിരുന്നു. ഇതിനിടെ നിക്കോളാസ് പുരാനെ ല്ഖനൗ നായകനാക്കുമെന്നും വാര്‍ത്തകള്‍ പരക്കുന്നു. 18 കോടി നല്‍കി ആദ്യ പരിഗണന നല്‍കിയാണ് ലഖ്‌നൗ പുരാനെ നിലനിര്‍ത്തുക. രാഹുലിനെ ടീമില്‍ നിര്‍ത്താന്‍ ലഖ്‌നൗവിന് താല്‍പര്യമുണ്ടെങ്കിലും താരം ലേലത്തില്‍ പങ്കെടുക്കാന്‍ തീരുമാനിക്കുകയായിരുന്നു.
രാഹുലിനെ സ്വന്തമാക്കാന്‍ ഇപ്പോള്‍ തന്നെ ഫ്രാഞ്ചൈസികള്‍ താല്‍പര്യം കാണിക്കുന്നുണ്ടെന്നും വാര്‍ത്തയില്‍ പറയുന്നു. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരാണ് രാഹുലിനെ തിരിച്ചെത്തിക്കന്‍ മുന്നിലുള്ളത്. ഗുജറാത്ത് ടൈറ്റന്‍സ്, ചെന്നൈ സൂപ്പര്‍ കിംഗ്്, സഞ്ജു സാംസണ് നയിക്കുന്ന രാജസ്ഥാന്‍ റോയല്‍സ് എന്നിവരും രാഹുലില്‍ താല്‍പര്യം കാണിക്കുന്നുണ്ട്. രാജസ്ഥാന്‍ സ്വന്തമാക്കിയാല്‍ സഞ്ജുവിന് കീഴില്‍ താരം രാഹുല്‍ കളിക്കുന്നത് കാണാന്‍ സാധിക്കും. ഇതിനിടെ രാഹുലിനെ തിരിച്ചെത്തിക്കാന്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂര്‍ വലിയ ശ്രമങ്ങള്‍ തന്നെ നടത്തുന്നുണ്ട്. രാഹുലാവട്ടെ കര്‍ണാകടക്കാരനും ആയതിനാല്‍ ആര്‍സിബി തിരികെ കൊണ്ടുവന്നേക്കും. മുമ്പ് ആര്‍സിബിക്ക് വേണ്ടി കളിച്ചിട്ടുള്ള താരം കൂടിയാണ് രാഹുല്‍.
undefined
പുരാന് പുറമെ രവി ബിഷ്ണോയ്, മായങ്ക് യാദവ്, ആയുഷ് ബധോനി എന്നിവരേയും ലഖ്നൗ നിലനിര്‍ത്തും. അപ്പോള്‍ തന്നെ കെ എല്‍ രാഹുല്‍ ഫ്രാഞ്ചൈസി വിടുമെന്ന് ഉറപ്പായിരുന്നു. ഐപിഎല്‍ 2025 ല്‍ ടീമിനെ നയിക്കുക പുരാനായിരിക്കുമെന്ന് ലഖ്നൗ ആയിട്ട് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി. ''പുരാനില്‍ വിശ്വാസം പ്രകടിപ്പിക്കാന്‍ ഫ്രാഞ്ചൈസി തയ്യാറാണ്. കഴിഞ്ഞ വര്‍ഷവും അദ്ദേഹം ക്യാപ്റ്റനായിരുന്നു, കൂടാതെ ദേശീയ ടീമിനെ നയിച്ചതിന്റെ അനുഭവവും അദ്ദേഹത്തിനുണ്ട്. അതിനാല്‍ ഞങ്ങള്‍ അദ്ദേഹത്തിനൊപ്പം തുടരും. അദ്ദേഹത്തെ കൂടാതെ പേസര്‍ മായങ്ക് യാദവ, സ്പിന്നര്‍ രവി ബിഷ്‌ണോയി എന്നിവരെ നിലനിര്‍ത്താനും തീരുമാനിച്ചു.'' ഫ്രാഞ്ചൈസിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ വ്യക്തമാക്കി.