രഞ്ജി ട്രോഫി: കളി തിരിച്ച് വീണ്ടും ജലജ് സക്സേന, കേരളത്തിനെതിരെ ഉത്തർപ്രദേശിന് ബാറ്റിംഗ് തകര്‍ച്ച

By Web Team  |  First Published Nov 6, 2024, 12:26 PM IST

ടോസ് നഷ്ടത്തിന് പിന്നാലെ ക്രീസിലിറങ്ങിയ ഉത്തര്‍പ്രദേശിന് ക്യാപ്റ്റൻ ആര്യൻ ജുയാലും മാധവ് കൗശിക്കും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കം നല്‍കിയിരുന്നു.


തിരുവവന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിനെതിരെ ഉത്തര്‍പ്രദേശിന് ബാറ്റിംഗ് തകര്‍ച്ച. ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഉത്തര്‍പ്രദേശ് ആദ്യ ദിനം ലഞ്ചിന് പിരിയുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 81 റണ്‍സെന്ന നിലയിലാണ്. 23 റണ്‍സോടെ നിതീഷ് റാണയാണ് ക്രീസില്‍. കേരളത്തിനായി ജലജ് സക്സേന 3 വിക്കറ്റ് വീഴ്ത്തി.

ടോസ് നഷ്ടത്തിന് പിന്നാലെ ക്രീസിലിറങ്ങിയ ഉത്തര്‍പ്രദേശിന് ക്യാപ്റ്റൻ ആര്യൻ ജുയാലും മാധവ് കൗശിക്കും ചേര്‍ന്ന് ഭേദപ്പെട്ട തുടക്കമാണ് നല്‍കിയത്. കരുതലോടെ കളിച്ച ഇരുവരും ഓപ്പണിംഗ് വിക്കറ്റില്‍ 17.3 ഓവറില്‍ 29 റണ്‍സടിച്ചു. അരുണ്‍ ജുയാലിനെ(23) ബൗള്‍ഡാക്കി ജലജ് സക്സേനയാണ് കൂട്ടുകെട്ട് പൊളിച്ചത്. തൊട്ട് പിന്നാലെ പ്രിയം ഗാര്‍ഗിനെ(1) കെ എം ആസിഫ് വീഴ്ത്തി. ഇതോടെ 30-2ലേക്ക് വീണ ഉത്തര്‍പ്രദേശിനെ മാധവ് കൗശിക്കും നീതീഷ് റാണയും ചേര്‍ന്ന് 50 കടത്തി. പിന്നാലെ മാധവ് കൗശിക്കിനെ(13) ജലജ് സക്സേന മുഹമ്മദ് അസറുദ്ദീന്‍റെ കൈകളിലെത്തിച്ചു.  പിന്നീടെത്തിയ ഐപിഎല്‍ താരം സമീര്‍ റിസ്‌വിയെ(1) ബേസില്‍ തമ്പി സ്വന്തം ബൗളിംഗില്‍ പിടികൂടിയതോടെ ഉത്തര്‍പ്രദേശ് 58-4ലേക്ക് വീണു.

Latest Videos

undefined

ഐപിഎല്‍ താരലേലത്തിൽ ഞെട്ടിക്കാൻ ഇറ്റലിയില്‍ നിന്നൊരു താരവും, ആരാണ് ഓൾ റൗണ്ടര്‍ തോമസ് ഡ്രാക്ക?

ലഞ്ചിന് തൊട്ടു മുമ്പ് പൊരുതി നിന്ന സിദ്ധാര്‍ത്ഥ് യാദവിനെ(19) കൂടി ജലജ് സക്സേന മടക്കിയതോടെ ഉത്തര്‍പ്രദേശ് പ്രതിരോധത്തിലായി. നേരത്തെ ടോസ് നേടിയ കേരളം ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. തിരുവനന്തപുരം തുമ്പ സെന്‍റ് സേവിയേഴ്സ് ഗ്രൗണ്ടിൽ നടക്കുന്ന മത്സരത്തില്‍ ബംഗാളിനെതിരെ കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് കേരളം ഇറങ്ങിയത്. എം ഡി നിധീഷിന് പകരം പേസര്‍ കെ എം ആസിഫ് കേരളത്തിന്‍റെ പ്ലേയിംഗ് ഇലവനിലെത്തി.

ഐപിഎല്‍ ലേലം: റിഷഭ് പന്തിനും കെ എൽ രാഹുലിനും അടിസ്ഥാന വില 2 കോടി, സര്‍ഫറാസിനും പൃഥ്വി ഷാക്കും 75 ലക്ഷം

ഉത്തർപ്രദേശ് പ്ലേയിംഗ് ഇലവൻ: മാധവ് കൗശിക്, ആര്യൻ ജുയൽ(ക്യാപ്റ്റൻ), പ്രിയം ഗാർഗ്, നിതീഷ് റാണ, സമീർ റിസ്‌വി, സിദ്ധാർത്ഥ് യാദവ്, സൗരഭ് കുമാർ, ശിവം മാവി, പിയൂഷ് ചൗള, ശിവം ശർമ്മ, ആഖിബ് ഖാൻ.

കേരളം പ്ലേയിംഗ് ഇലവൻ: വത്സൽ ഗോവിന്ദ്, രോഹൻ കുന്നുമ്മൽ, ബാബ അപരാജിത്ത്, സച്ചിൻ ബേബി(ക്യാപ്റ്റൻ), അക്ഷയ് ചന്ദ്രൻ, ജലജ് സക്‌സേന, മുഹമ്മദ് അസ്ഹറുദ്ദീൻ, സൽമാൻ നിസാർ, ആദിത്യ സർവതെ, ബേസിൽ തമ്പി, കെഎം ആസിഫ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!