കേരളത്തിന്റെ കൂട്ടുകെട്ട് പൊളിച്ച് ബംഗാള്‍, സക്‌സേന പുറത്ത്! സല്‍മാന് അര്‍ധ സെഞ്ചുറി, അസറുദീന്‍ കൂട്ടിന്

By Web TeamFirst Published Oct 28, 2024, 4:26 PM IST
Highlights

84 റണ്‍സെടുത്ത സക്‌സേനയെ പുറത്താക്കി സുരജ് സിന്ധു ജയ്‌സ്വാള്‍ ബംഗാളിന് ബ്രേക്ക് ത്രൂ നല്‍കി.

കൊല്‍ക്കത്ത: രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ കൂട്ടുകെട്ട് പൊളിച്ച് ബംഗാള്‍. ആറിന് 78 എന്ന നിലയില്‍ തകര്‍ന്ന കേരളത്തെ ജലജ് സക്‌സേന - സല്‍മാന്‍ നിസാര്‍ സഖ്യം രക്ഷപ്പെടുത്തിയിരുന്നു. ആറിന് 78 എന്ന നിലയില്‍ തകര്‍ന്ന ടീമിന് തുണയായത് കൂട്ടിചേര്‍ത്ത 140 റണ്‍സാണ്. എന്നാല്‍ 84 റണ്‍സെടുത്ത സക്‌സേനയെ പുറത്താക്കി സുരജ് സിന്ധു ജയ്‌സ്വാള്‍ ബംഗാളിന് ബ്രേക്ക് ത്രൂ നല്‍കി. എന്നാല്‍ സല്‍മാന്‍ നിസാര്‍ (62) ഇപ്പോഴും ക്രീസിലുണ്ട്. മുഹമ്മദ് അസറുദ്ദീനാണ് (26) അദ്ദേഹത്തിന് കൂട്ട്. ഇരുവരും മറ്റൊരു കൂട്ടുകെട്ടുണ്ടാക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. നിലവില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 260 റണ്‍സെടുത്തിട്ടുണ്ട് കേരളം.

ലഞ്ചിന് പിരിയുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 117 റണ്‍സെടുത്തിരുന്ന കേരളം രണ്ടാം സെഷനില്‍ ഒരു വിക്കറ്റ് പോലും നഷ്ടപ്പെടുത്താതെയാണ് 200 കടന്നത്. എന്നാല്‍ സക്‌സേന പുറത്തായത് തിരിച്ചടിയായി. 162 പന്തുകള്‍ നേരിട്ട താരം 12 ബൗണ്ടറികള്‍ നേടിയിരുന്നു. ഇതിനിടെ സല്‍മാന്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. ഇതുവരെ ആറ് ബൗണ്ടറികള്‍ താരം നേടി. അഞ്ച് വിക്കറ്റ് വീഴ്തതിയ ഇഷാന്‍ പോറലാണ് കേരളത്തെ തകര്‍ച്ചയിലേക്ക് തള്ളിവിട്ടത്. 51-4 എന്ന സ്‌കോറില്‍ മൂന്നാം ദിനം ക്രീസിലിറങ്ങിയ കേരളത്തിന് ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയുടെ ബാറ്റിലായിരുന്നു പ്രതീക്ഷ. 

Latest Videos

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് വെല്ലുവിളിയാവുക ദക്ഷിണാഫ്രിക്ക, സാധ്യതകള്‍! ഇനിയങ്ങോട്ട് കടുക്കും

എന്നാല്‍ സ്‌കോര്‍ 78ല്‍ നില്‍ക്കെ സച്ചിനെ(12) പോറല്‍ ബൗള്‍ഡാക്കിയതോടെ കേരളം ഞെട്ടി. തൊട്ടുപിന്നാലെ പൊരുതി നിന്ന അക്ഷയ് ചന്ദ്രനെ(31) കൂടി പോറല്‍ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയുടെ കൈകളിലെത്തിച്ചതോടെ കേരളം 83-6ലേക്ക് കൂപ്പുകുത്തി. എന്നാല്‍ സല്‍മാന്‍ നിസാറിനെ കൂട്ടുപിടിച്ച് ജലജ് സക്‌സേന നടത്തിയ പോരാട്ടം കേരളത്തെ കൂടുതല്‍ നഷ്ടങ്ങളില്ലാതെ 200 കടത്തി. മഴമൂലം ആദ്യ ദിനം പൂര്‍ണമായും രണ്ടാം ദിനം രണ്ട് സെഷനുകളും നഷ്ടമായ കേരളത്തിന് ഒന്നാം ഇന്നിംഗ്‌സില്‍ മികച്ച സ്‌കോര്‍ നേടേണ്ടത് അനിവാര്യമാണ്. 

ഇന്നലെ ടോസ് നേടിയ ബംഗാള്‍ കേരളത്തെ ബാറ്റിംഗിനയക്കുകയായിരുന്നു. ഓപ്പണിംഗ് വിക്കറ്റില്‍ വത്സല്‍ ഗോവിന്ദും രോഹന്‍ കുന്നുമ്മലും 33 റണ്‍സ് കൂട്ടിച്ചേര്‍ത്തശേഷം അഞ്ച് റണ്‍സെടുക്കുന്നതിനിടെ നാലു വിക്കറ്റ് നഷ്ടമായതോടെയാണ് രണ്ടാം ദിനം കേരളം തകര്‍ന്നടിഞ്ഞത്. 22 പന്തില്‍ 23 റണ്‍സെടുത്ത രോഹനെ ഇഷാന്‍ പോറല്‍ വിക്കറ്റിന് മുന്നില്‍ കുടുക്കിയപ്പോള്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ ബാബ അപരാജിതിനെ പോറല്‍ വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയുടെ കൈകകളിലെത്തിച്ചു.

അവരെ എപ്പോഴും ആശ്രയിക്കാനാവില്ല! ജഡേജ-അശ്വിന്‍ സഖ്യത്തെ പിന്തുണച്ച് രോഹിത് ശര്‍മ

പിന്നാലെ അഞ്ച് റണ്‍സെടുത്ത വത്സല്‍ ഗോവിന്ദിനെകൂടി പോറല്‍ തന്നെ സാഹയുടെ കൈകകളിലെത്തിച്ചതോടെ കേരളം ഞെട്ടി. പിന്നീടെത്തിയ ആദിത്യ സര്‍വാതെയെ(5) പ്ദീപ്ത പ്രമാണിക്കും മടക്കിയതോടെ കേരളം 33-0ല്‍ നിന്ന് 38-4ലേക്ക് കൂപ്പുകുത്തുകയായിരുന്നു.

click me!