ഐപിഎല്ലില്‍ ഇതുവരെ 30 മത്സരങ്ങള്‍ കളിച്ചിട്ടുള്ള പൂജാര 22 ഇന്നിംഗ്സില്‍ നിന്ന് 99.7 സ്ട്രൈക്ക് റേറ്റില്‍ 390 റണ്‍സ് നേടിയിട്ടുണ്ട്.
ചെന്നൈ: ടെസ്റ്റ് ക്രിക്കറ്റിലെ ഇന്ത്യയുടെ വന്‍മതിലായ ചേതേശ്വര്‍ പൂജാരയും ഐപിഎല്ലിന്. അടിസ്ഥാന വിലയായ 50 ലക്ഷം രൂപക്ക് ചെന്നൈ സൂപ്പര്‍ കിംഗ്സാണ് പൂജാരയെ സ്വന്തമാക്കിയത്. കൃഷ്ണപ്പ ഗൗതമിനെ ഒമ്പത് കോടി 25ലക്ഷം രൂപ നല്‍കി സ്വന്തമാക്കിയ ചെന്നൈ മോയിന്‍ അലിയെ ഏഴ് കോടി നല്‍കി ലേലത്തില്‍ സ്വന്തമാക്കിയിരുന്നു.
ഐപിഎല്ലില്‍ ഇതുവരെ 30 മത്സരങ്ങള്‍ കളിച്ചിട്ടുള്ള പൂജാര 22 ഇന്നിംഗ്സില്‍ നിന്ന് 99.7 സ്ട്രൈക്ക് റേറ്റില്‍ 390 റണ്‍സ് നേടിയിട്ടുണ്ട്. 51 റണ്‍സാണ് പൂജാരയുടെ ഐപിഎല്ലിലെ ഉയര്‍ന്ന സ്കോര്‍. 2008 മുതല്‍ 2010വരെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനായി കളിച്ച പൂജാര 2011 മുതല്‍ 2013 വരെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനൊപ്പമായിരുന്നു.
A round of applause 👏🏻 at the as is SOLD to . pic.twitter.com/EmdHxdqdTJ
— IndianPremierLeague (@IPL)
2014ല്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിനായാണ് പൂജാര അവസാനം ഐപിഎല്ലില്‍ കളിച്ചത്. ടെസ്റ്റ് ക്രിക്കറ്റിലെ ഇന്ത്യയുടെ ഏറ്റവും വിശ്വസ്ത ബാറ്റ്സ്മാനായിരിക്കുമ്പോഴും പൂജാരക്ക് ഐപിഎല്ലില്‍ ആവശ്യക്കാരില്ലായിരുന്നു.