ഹാര്‍ദ്ദിക്കും ബുമ്രയും പുറത്ത്, ക്യാപ്റ്റനായി സൂര്യകുമാര്‍ യാദവ്, ചെന്നൈക്കെതിരെ മുംബൈയുടെ സാധ്യതാ ടീം

ഹാര്‍ദ്ദിക് പാണ്ഡ്യയുടെ അഭാവത്തില്‍ സൂര്യകുമാര്‍ യാദവാണ് നാളെ മുംബൈയെ നയിക്കുക. ജസ്പ്രീത് ബുമ്രയുടെ അഭാവത്തില്‍ ന്യൂബസിലന്‍ഡ് പേസര്‍ ട്രെന്‍റ് ബോള്‍ട്ടായിരിക്കും മുംബൈ പേസാക്രമണത്തെ നയിക്കുക.

IPL 2025: Mumbai Indians Likely Playing XI Against CSK, Hardik Pandya & Jasprit Bumrah Out

ചെന്നൈ: ഐപിഎല്ലിലെ എല്‍ ക്ലാസിക്കോ പോരാട്ടത്തില്‍ നാളെ ചെന്നൈ സൂപ്പര്‍ കിംഗ്സും മുംബൈ ഇന്ത്യൻസും നേര്‍ക്കുനേര്‍ വരുമ്പോള്‍ ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയും പേസര്‍ ജസ്പ്രീത് ബുമ്രയും മുംബൈ നിരയിലുണ്ടാവില്ല. ബുമ്രക്ക് പരിക്കാണ് വില്ലനായതെങ്കില്‍ ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യക്ക് കഴിഞ്ഞ ഐപിഎല്ലില്‍ കുറഞ്ഞ ഓവര്‍ നിരക്കിന്‍റെ പേരില്‍ ലഭിച്ച ഒരു മത്സര വിലക്കാണ് ഐപിഎല്ലിലെ ആവേശപ്പോര് നഷ്ടമാക്കിയത്.

ഹാര്‍ദ്ദിക് പാണ്ഡ്യയുടെ അഭാവത്തില്‍ സൂര്യകുമാര്‍ യാദവാണ് നാളെ മുംബൈയെ നയിക്കുക. ജസ്പ്രീത് ബുമ്രയുടെ അഭാവത്തില്‍ ന്യൂബസിലന്‍ഡ് പേസര്‍ ട്രെന്‍റ് ബോള്‍ട്ടായിരിക്കും മുംബൈ പേസാക്രമണത്തെ നയിക്കുക. 9.25 കോടി രൂപക്ക് ചെന്നൈ സൂപ്പര്‍ കിംഗ്സില്‍ നിന്ന് റാഞ്ചിയ ദീപക് ചാഹര്‍ ആയിരിക്കും ബോള്‍ട്ടിന്‍റെ  സഹപേസര്‍. ബുമ്രയുടെയും ഹാര്‍ദ്ദിക്കിന്‍റെയും അഭാവത്തില്‍ ഒരു അധിക പേസറെ മുംബൈ നാളെ കണ്ടെത്തേണ്ടിവരും. ഇംഗ്ലണ്ടിന്‍റെ റീസ് ടോപ്‌ലിക്കും ദക്ഷിണാഫ്രിക്കന്‍ ഓള്‍ റൗണ്ടര്‍ കോര്‍ബിന്‍ ബോഷിനുമാണ് സാധ്യത.

Latest Videos

സഞ്ജുവോ കോലിയോ അല്ല, ഐപിഎൽ റണ്‍വേട്ടയില്‍ മുന്നിലെത്തുക അപ്രതീക്ഷിത താരം; പ്രവചനവുമായി വസീം ജാഫര്‍

കഴിഞ്ഞ സീസണില്‍ ആര്‍സിബിക്കായി തിളങ്ങിയ താരമാണ് ടോപ്‌ലി. മുംബൈയുടെ സഹടീമായ ദക്ഷിണാഫ്രിക്കന്‍ ടി20 ലീഗിലെ എംഐ കേപ്‌ടൗണിനായി തിളങ്ങിയ താരമാണ് കോര്‍ബിന്‍ ബോഷ്. ന്യൂസിലന്‍ഡ് നായകന്‍ മിച്ചല്‍ സാന്‍റ്നര്‍ക്കായിരിക്കും സ്പിന്‍ വിഭാഗത്തെ നയിക്കാനുള്ള ചുമതല. മുന്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് താരം കൂടിയാണ് സാന്‍റ്‌നര്‍. അഫ്ഗാന്‍ സ്പിന്നര്‍ മുജീബ് റഹ്മാനായിരിക്കും സാന്‍റ്നറെ സഹായിക്കാനുണ്ടാകുക. നാലു വിദേശ താരങ്ങളെ മാത്രമെ പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കാനാവു എന്നതിനാല്‍ മുജീബ് പുറത്താകാനും സാധ്യതയുണ്ട്.

ബാറ്റിംഗ് നിരയില്‍ മുന്‍ നായകന്‍ രോഹിത് ശര്‍മ ഓപ്പണറായി എത്തുമ്പോള്‍ ദക്ഷിണാഫ്രിക്കയുടെ റിയാൻ റിക്കിൾടണോ ഇംഗ്ലണ്ടിന്‍റെ വില്‍ ജാക്സോ ഓപ്പണിംഗ് പങ്കാളിയാകുമെന്നാണ് കരുതുന്നത്.വിക്കറ്റ് കീപ്പറാണെന്നതും ഇടം കൈയനാണെന്നതും റിക്കിള്‍ടന്‍റെ സാധ്യത കൂട്ടുന്നു. തിലക് വര്‍മയും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവുമായിരിക്കും യഥാക്രമം നാലും അഞ്ചും സ്ഥാനങ്ങളില്‍. ഹാര്‍ദ്ദിക്കിന്‍റെ അഭാവത്തിൽ നമാന്‍ ധിര്‍ അഞ്ചാമതും റോബിന്‍ മിന്‍സ് ആറാം നമ്പറിലും ഇറങ്ങും. ഫിനിഷറുടെ റോളിലാവും മിന്‍സ് ഇറങ്ങുക. ഇംപാക്ട് പ്ലേയറായി മുംബൈ മുന്‍ അണ്ടര്‍ 19 ഓള്‍ റൗണ്ടര്‍ അംഗദ് ബാവ നാളെ മുംബൈക്കായി ഇറങ്ങുമെന്നാണ് കരുതുന്നത്.

ഐപിഎല്‍ കിരീടനേട്ടത്തില്‍ ചെന്നൈയും മുംബൈയും ഒപ്പത്തിനൊപ്പം, റണ്‍വേട്ടയില്‍ കിംഗ് ആയി വിരാട് കോലി

ഐപിഎല്ലിൽ ചെന്നൈയ്‌ക്കെതിരായ മുംബൈയുടെ സാധ്യതാ ഇലവൻ: രോഹിത് ശർമ്മ, റയാൻ റിക്കിൾട്ടൺ (വിക്കറ്റ് കീപ്പര്‍), തിലക് വർമ്മ, സൂര്യകുമാർ യാദവ്, നമൻ ധീർ, റോബിൻ മിൻസ്, മിച്ചൽ സാന്റ്‌നർ, കർണ ശർമ്മ, കോർബിൻ ബോഷ്, ദീപക് ചാഹർ, ട്രെന്റ് ബോൾട്ട്.

ഇംപാക്ട് കളിക്കാർ: രാജ് ബാവ, അർജുൻ ടെൻഡുൽക്കർ, വെങ്കട സത്യനാരായണ പെൻമത്സ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

tags
vuukle one pixel image
click me!