കൊല്ലം പുനലൂരിൽ രേഖകളില്ലാതെ ട്രെയിൻ മാര്‍ഗം കടത്തികൊണ്ടുവന്ന 44 ലക്ഷം പിടികൂടി. പുനലൂര്‍ ആര്‍പിഎഫും റെയിൽവെ പൊലീസും നടത്തിയ പരിശോധനയിലാണ് നോട്ടുകെട്ടുകളുമായി രണ്ടു പേര്‍ പിടിയിലായത്.
കൊല്ലം: കൊല്ലം പുനലൂരിൽ രേഖകളില്ലാതെ ട്രെയിൻ മാർഗം കടത്തികൊണ്ട് വന്ന പണം പിടികൂടി. പുനലൂർ ആർ.പി.എഫും റെയിൽവെ പൊലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് 44 ലക്ഷം രൂപ പിടികൂടിയത്. മധുര സ്വദേശികളായ സുടലൈ മുത്തു, അളകപ്പൻ എന്നിവരാണ് പണം എത്തിച്ചത്.
ചെന്നൈ എഗ്മോർ - കൊല്ലം എക്സ്പ്രസിലെത്തിയ ഇരുവരും പ്ലാറ്റ്ഫോമിൽ സംശയാസ്പദമായ രീതിയിൽ നിൽക്കുകയായിരുന്നു. തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ പരിശോധന നടത്തി. ബെൽറ്റിന്‍റെ മാതൃകയിൽ തുണി തുന്നി പ്രത്യേക അറയ്ക്കുള്ളിൽ നോട്ടുകെട്ടുകള്‍ ഒളിപ്പിച്ച് അരയിൽ കെട്ടിയ നിലയിലായിരുന്നു. ഇരുവരെയും ചോദ്യം ചെയ്തെങ്കിലും കൂടുതൽ വിവരങ്ങൾ ലഭിച്ചിട്ടില്ല. ഇരുവരെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
പൊൻമുടിയിൽ താമസസ്ഥലത്ത് അതിക്രമിച്ച് കയറി 55കാരിയെ പീഡിപ്പിച്ചു, 52കാരൻ കസ്റ്റഡിയിൽ