ഷാക്കിബിന് ഐപിഎല്ലില്‍ കളിക്കാന്‍ അനുമതി നല്‍കി ബംഗ്ലാദേശ്

By Web Team  |  First Published Feb 19, 2021, 7:26 PM IST

ഏപ്രിലില്‍ ശ്രീലങ്കക്കെതിരെ നടക്കുന്ന രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരയിലാണ് ബംഗ്ലാദേശ് കളിക്കുന്നത്. ഈ സമയത്താണ് ഐപിഎല്‍ എന്നതിനാല്‍ ഷാക്കിബിന് ഐപിഎല്‍ നഷ്ടമാവുന്ന സാഹചര്യമുണ്ടായിരുന്നു.


ധാക്ക: ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ടീം അംഗമായി തെരഞ്ഞെടുക്കപ്പെട്ട ഷാക്കീബ് അല്‍ ഹസനെ ബംഗ്ലാദേശിന്‍റെ ശ്രീലങ്കന്‍ പര്യടനത്തിനുള്ള ടീമില്‍ നിന്ന് ഒഴിവാക്കും. ഷാക്കിബിന്‍റെ അഭ്യര്‍ത്ഥന മാനിച്ചാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡിന്‍റെ നടപടി.

ഏപ്രിലില്‍ ശ്രീലങ്കക്കെതിരെ നടക്കുന്ന രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരയിലാണ് ബംഗ്ലാദേശ് കളിക്കുന്നത്. ഈ സമയത്താണ് ഐപിഎല്‍ എന്നതിനാല്‍ ഷാക്കിബിന് ഐപിഎല്‍ നഷ്ടമാവുന്ന സാഹചര്യമുണ്ടായിരുന്നു. എന്നാല്‍ ശ്രീലങ്കന്‍ പര്യടനത്തില്‍ നിന്ന് മാറി നില്‍ക്കാന്‍ ഷാക്കിബിനെ ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് അനുവദിച്ചതോടെ താരത്തിന് ഐപിഎല്‍ സീസണ്‍ മുഴുവനും കൊല്‍ക്കത്തക്കായി കളിക്കാനാവും.

Latest Videos

undefined

ഇന്നലെ നടന്ന ഐപിഎല്‍ താരലേലത്തില്‍ 3.2 കോടി രൂപ മുടക്കിയാണ് ഷാക്കിബിനെ കൊല്‍ക്കത്ത ടീമിലെത്തിച്ചത്. 2012ലും 2014ലും ഗൗതം ഗംഭീറിന് കീഴില്‍ ഐപിഎല്‍ കിരീടം നേടിയ കൊല്‍ക്കത്ത ടീമില്‍ അംഗമായിരുന്നു ഷാക്കിബ്. വാതുവെപ്പുകാര്‍ ബന്ധപ്പെട്ട വിവരം ഐസിസി അഴിമതി വിരുദ്ധ സമിതിയെ അറിയിക്കാത്തതിന് രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് രണ്ടുവര്‍ഷ വിലക്ക് നേരിട്ടതിനാല്‍ ഷാക്കിബിന് കഴിഞ്ഞ ഐപിഎല്‍ നഷ്ടമായിരുന്നു.

ഇതുവരെ 63 ഐപിഎല്‍ മത്സരങ്ങള്‍ കളിച്ചിട്ടുള്ള ഷാക്കിബ് 126.66 പ്രഹരശേഷിയില്‍ 746 റണ്‍സും 59 വിക്കറ്റും നേടിയിട്ടുണ്ട്.

click me!