സഞ്ജു മികച്ച കളിക്കാരനാണെന്നും നയിക്കാനായി ജനിച്ചവനാണെന്നും സംഗക്കാര ട്വിറ്റര്‍ വീഡിയോയില്‍ പറഞ്ഞു. സഞ്ജു ടീമിന്‍റെ നായകനാവുന്നതില്‍ ഞാനും മറ്റ് ടീം അംഗങ്ങളുമെല്ലാം ആവേശത്തിലാണ്. ഇത്തവണ ഐപിഎല്ലില്‍ ഒന്നും എളപ്പമാവില്ല.
ജയ്പൂര്‍: ഐപിഎല്‍ പതിനാലാം പതിപ്പ് തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ രാജസ്ഥാന്‍ റോയല്‍സിന്‍റെ നായകനായ മലയാളി താരം സഞ്ജു സാംസണെ വാഴ്ത്തി മുന്‍ ശ്രീലങ്കന്‍ നായകന്‍ റോയല്‍സിന്‍റെ ക്രിക്കറ്റ് ഡയറക്ടറുമായ കുമാര്‍ സംഗക്കാര. കഴിഞ്ഞ സീസണില്‍ സ്റ്റീവ് സ്മിത്തിന് കീഴിലിറങ്ങിയ രാജസ്ഥാന് പ്ലേ ഓഫിലെത്താനായിരുന്നില്ല. തുടര്‍ന്ന് താര ലേലത്തിന് മുമ്പ് സ്മിത്തിനെ കൈവിട്ട രാജസ്ഥാന്‍ സഞ്ജുവിനെ നായകനാക്കുകയായിരുന്നു. കുമാര്‍ സംഗക്കാരയെ ഡയറക്ടര്‍ ഓഫ് ക്രിക്കറ്റായും നിയമിച്ചു.
സഞ്ജു മികച്ച കളിക്കാരനാണെന്നും നയിക്കാനായി ജനിച്ചവനാണെന്നും സംഗക്കാര ട്വിറ്റര്‍ വീഡിയോയില്‍ പറഞ്ഞു. സഞ്ജു ടീമിന്‍റെ നായകനാവുന്നതില്‍ ഞാനും മറ്റ് ടീം അംഗങ്ങളുമെല്ലാം ആവേശത്തിലാണ്. ഇത്തവണ ഐപിഎല്ലില്‍ ഒന്നും എളപ്പമാവില്ല. വലിയ ഉത്തരവാദിത്തമാണ് സ‍്ജുവിന്‍റെ ചുമലിലുള്ളത്.പക്ഷെ അത് കൈകാര്യം ചെയ്യാനുള്ള പക്വത അദ്ദേഹത്തിനുണ്ട്.
Stop what you're doing and watch time it to perfection with his answers to your questions! 😁 | pic.twitter.com/UGFy2mKV6j
— Rajasthan Royals (@rajasthanroyals)
നായകനെന്ന നിലയില്‍ മികവു കാട്ടാനും സഞ്ജുവിനാവും. രാജസ്ഥാന്‍ ടീമിലെ സൂപ്പര്‍ സ്റ്റാര്‍ ബാറ്റ്സ്മാന്‍ കൂടിയാണ് സഞ്ജുവെന്നും സംഗക്കാര പറഞ്ഞു. ചിട്ടയായ പരിശീലനം നല്‍കിയും കളിക്കാര്‍ക്ക് കൃത്യമായ വിവരങ്ങള്‍ നല്‍കി അവരെ ആത്മവിശ്വാസമുള്ളവാരാക്കിയും അവരെ വിശ്വാസത്തിലെടുത്തും മുന്നോട്ടു പോവാനാണ് ആഗ്രഹിക്കുന്നതെന്നും സംഗക്കാര പറഞ്ഞു.