റിഷഭ് പന്ത് ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച യുവതാരമെന്ന് ഇംഗ്ലണ്ട് താരം

By Web Team  |  First Published Apr 2, 2021, 6:38 PM IST

പരിശീലനത്തിനിടെ ഞാനാദ്യം റിഷഭ് പന്തിനെ കാണുമ്പോള്‍ അയാള്‍ ക്രിസ് മോറിസിനെയും നേഥാന്‍ കോള്‍ട്ടര്‍നൈലിനെയുമെല്ലാം അടിച്ചു പറത്തുകയായിരുന്നു.


ചെന്നൈ: ഇന്ത്യന്‍ താരം റിഷഭ് പന്തിനെ വാനോളം പുകഴ്ത്തി ഇംഗ്ലണ്ട് ബാറ്റ്സ്മാന്‍ സാം ബില്ലിംഗ്സ്. താന്‍ കണ്ടിട്ടുള്ളതില്‍ എറ്റവും മികച്ച യുവതാരമാണ് റിഷഭ് പന്തെന്ന് ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്‍റെ താരമായ ബില്ലിംഗ്സ് പറഞ്ഞു.

പരിശീലനത്തിനിടെ ഞാനാദ്യം റിഷഭ് പന്തിനെ കാണുമ്പോള്‍ അയാള്‍ ക്രിസ് മോറിസിനെയും നേഥാന്‍ കോള്‍ട്ടര്‍നൈലിനെയുമെല്ലാം അടിച്ചു പറത്തുകയായിരുന്നു. അന്ന് ഡല്‍ഹിയുടെ മെന്‍ററായിരുന്ന രാഹുല്‍ ദ്രാവിഡിനോട് ആരാണിയാള്‍ എന്ന് ചോദിച്ചു. എന്നാല്‍ ഇപ്പോള്‍ നമുക്കറിയാം ആരാണ് അയാളെന്ന്. ഡല്‍ഹിക്കായും ഇന്ത്യക്കായും അയാള്‍ പുറത്തെടുക്കുന്ന പ്രകടനങ്ങള്‍ തന്നെ അതിന് തെളിവാണ്.

Latest Videos

undefined

ഈ വര്‍ഷം ഡല്‍ഹിയെ കിരീടത്തില്‍ എത്തിക്കാനാവുമെന്ന് തനിക്ക് പ്രതീക്ഷയുണ്ടെന്നും 29കാരനായ സാം ബില്ലിംഗ്സ് വ്യക്തമാക്കി. 2016ലും 2017ലും ഡല്‍ഹിക്കായി കളിച്ചിട്ടുള്ള ബില്ലിംഗ്സ് ഒരു ഇടവേളക്കുശേഷാണ് പഴയ താവളത്തില്‍ തിരിച്ചെത്തുന്നത്. ഇത്തവണത്തെ താരലേലത്തില്‍ രണ്ട് കോടി രൂപക്കാണ് ഡല്‍ഹി വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായ സാം ബില്ലിംഗ്സിനെ ടീമിലെടുത്തത്.

നേരത്തെ, നായകന്‍ ശ്രേയസ് അയ്യര്‍ക്ക് ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരക്കിടെ പരിക്കേറ്റ് ഐപിഎല്ലില്‍ നിന്ന് പുറത്തായതിന് പിന്നാലെ 23കാരനായ റിഷഭ് പന്തിനെ ഡല്‍ഹി നായകനായി പ്രഖ്യാപിച്ചിരുന്നു. ഐപിഎല്ലില്‍ ഈ മാസം 10ന് മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍വെച്ച് ചെന്നൈ സൂപ്പര്‍ കിംഗ്സുമായാണ് ഡല്‍ഹിയുടെ ആദ്യ മത്സരം.

click me!