സൈനികർക്ക് ആദരവുമായി ചെന്നൈ സൂപ്പര്‍ കിംഗ്സിന്‍റെ പുതിയ ജേഴ്സി

By Web Team  |  First Published Mar 24, 2021, 11:35 PM IST

ജേഴ്സിയില്‍ മറ്റ് പ്രകടമായ മാറ്റങ്ങളൊന്നുമില്ല. ടീമന്‍റെ പ്രധാന സ്പോണ്‍സര്‍മാരായിരുന്ന മുത്തൂറ്റ് ഗ്രൂപ്പിന് പകരം പ്രമുഖ ഓൺലൈഒൻ വസ്ത്ര വ്യാപാര സ്ഥാപനമായ മിന്ത്ര ആണ് ടീമിന്‍റെ പ്രധാന സ്പോൺസറായി എത്തുന്നത്.


ചെന്നൈ: ഐപിഎൽ  സീസണ് രണ്ടാഴ്ച മാത്രം ബാക്കിയിരിക്കെ ഈ സീസണിലെ ടീമിന്‍റെ പുതിയ ജേഴ്സി അവതരിപ്പിച്ച് ചെന്നൈ നായകന്‍ മഹേന്ദ്ര സിംഗ് ധോണി. സൈനികർക്ക് ആദരമർപ്പിക്കാനായി ചുമലില്‍ സൈനിക യൂണിഫോമിന്‍റെ ഡിസൈന്‍ ആലേഖനം ചെയ്ത ജേഴ്സിയാണ് ചെന്നൈ ഇത്തവണ ഐപിഎല്ലില്‍ അണിയുക. ചെന്നൈ ടീം നായകനായ ധോണി ടെറിട്ടോറിയല്‍ ആര്‍മിയില്‍ ഓണററി ലഫ്. കേണലാണ്.

Latest Videos

undefined

നമ്മുടെ സൈനികരുടെ നിസ്വാര്‍ത്ഥ സേവനത്തെക്കുറിച്ച് ആരാധകരെ ബോധവാന്‍മാരാക്കുക എന്നതാണ് ജേവ്സിയിലെ സൈനിക ഡിസൈന്‍ കൊണ്ട് ലക്ഷ്യമിടുന്നതെന്ന് ചെന്നൈ ടീം സിഇഒ കാശി വിശ്വനാഥന്‍ പറഞ്ഞു. സൈനികരാണ് രാജ്യത്തിന്‍റെ യഥാര്‍ഥ ഹീറോകളെന്നും അവരെ ആദരിക്കുന്നതിന്‍റെ ഭാഗമായാണ് ജേഴ്സിയിലെ സൈനിക ഡിസൈനെന്നും കാശി വിശ്വനാഥന്‍ വ്യക്തമാക്കി.

ജേഴ്സിയില്‍ മറ്റ് പ്രകടമായ മാറ്റങ്ങളൊന്നുമില്ല. ടീമന്‍റെ പ്രധാന സ്പോണ്‍സര്‍മാരായിരുന്ന മുത്തൂറ്റ് ഗ്രൂപ്പിന് പകരം പ്രമുഖ ഓൺലൈഒൻ വസ്ത്ര വ്യാപാര സ്ഥാപനമായ മിന്ത്ര ആണ് ടീമിന്‍റെ പ്രധാന സ്പോൺസറായി എത്തുന്നത്. ജേഴ്സിയിലെ ടീമിന്‍റെ പേരിന് തൊട്ടടുത്തുള്ള മൂന്ന് നക്ഷത്രങ്ങള്‍ ചെന്നൈ ഇതുവരെ നേടി മൂന്ന് ഐപിഎല്‍ കീരീടങ്ങളെ സൂചിപ്പിക്കുന്നു.

ഏപ്രില്‍ 9 മുതലാണ് ഐപിഎൽ സീസണ് തുടക്കമാവുക. മുംബൈ ഇന്ത്യൻസും റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരും തമ്മിൽ ചെന്നൈയിലാണ് ഉദ്ഘാടന മത്സരം. 10ന് ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ആണ് ചെന്നൈയുടെ ആദ്യ മത്സരം. കൊവിഡിന്‍റെ പശ്ചാത്തലത്തില്‍ ഇത്തവണ ഹോം എവേ മത്സരങ്ങളില്ലാതെ ആറ് വേദികളിലായാണ് മത്സരങ്ങൾ നടക്കുക.

ചെന്നൈയോടൊപ്പം, ബാംഗ്ലൂർ, മുംബൈ, ഡൽഹി, മുംബൈ, കൊൽക്കത്ത, അഹ്മദാബാദ് എന്നിവിടങ്ങളിലാണ് മത്സരങ്ങൾ. അഹ്മദാബാദിലെ മൊട്ടേരെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ പ്ലേ ഓഫ് മത്സരങ്ങള്‍ കളിക്കും. മെയ് 30നാണ് ഫൈനൽ.

click me!