ജലജ് സക്സേനക്ക് 30 ലക്ഷം രൂപയാണ് അടിസ്ഥാന വിലയായി നിശ്ചയിച്ചിരിക്കുന്നത്. ബാക്കിയുള്ള താരങ്ങളെല്ലാം 20 ലക്ഷം രൂപ അടിസ്ഥാന വിലയുള്ളവരുടെ പട്ടികയിലാണ്.
ചെന്നൈ: വ്യാഴാഴ്ച ചെന്നൈയില്‍ നടക്കുന്ന ഐപിഎല്‍ താരലേലത്തിനുള്ള അന്തിമ പട്ടികയില്‍ മലയാളി താരം എസ്. ശ്രീശാന്തിന് ഇടം നേടാനായില്ലെങ്കിലും കേരളത്തിന്‍റെ ഏഴ് കളിക്കാര്‍ ഇത്തവണ ലേലത്തിനുണ്ട്. കേരളാ ടീം ക്യാപ്റ്റന്‍ സച്ചിൻ ബേബി, വിഷ്ണു വിനോദ്, മുഷ്താഖ് അലി ട്രോഫിയില്‍ മുംബൈക്കെതിരെ തകര്‍പ്പന്‍ സെഞ്ച്വറി നേടിയ മുഹമ്മദ് അസ്ഹറുദ്ദീൻ, പേസര്‍ എം ഡി നിതീഷ്, സ്പിന്നര്‍മാരായ കെ. ജി രോജിത്, ജലജ് സക്സേന, എസ് മിഥുന്‍ എന്നിവരാണ് അന്തിമ പട്ടികയില്‍ കേരളത്തില്‍ നിന്ന് ഇടമുറപ്പിച്ചവര്‍.
ജലജ് സക്സേനക്ക് 30 ലക്ഷം രൂപയാണ് അടിസ്ഥാന വിലയായി നിശ്ചയിച്ചിരിക്കുന്നത്. ബാക്കിയുള്ള താരങ്ങളെല്ലാം 20 ലക്ഷം രൂപ അടിസ്ഥാന വിലയുള്ളവരുടെ പട്ടികയിലാണ്. മുഷ്താഖ് അലി ടി20യില്‍ മുംബൈക്കെതിരെ വെടിക്കെട്ട് സെഞ്ചുറിയുമായി ദേശീയ ശ്രദ്ധയാകര്‍ഷിച്ച അസ്ഹറുദ്ദീനായി നിരവിധി ടീമുകള്‍ രംഗത്തെത്തിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.
undefined
ആസ്ഹറുദ്ദീന്‍റെയും ലെഗ് സ്പിന്നറായ രോജിത്തിന്‍റെയും ആദ്യ ഐപിഎല്‍ താര ലേലമാണിതെങ്കില്‍ സച്ചിന്‍ ബേബി ബംഗ്ലൂരിനും രാജസ്ഥാനും ഹൈദരാബാദിനുമായി 18 ഐപിഎല്‍ മത്സരങ്ങളില്‍ കളിച്ചിട്ടുള്ള താരമാണ്. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായ വിഷ്ണു വിനോദ് ആകട്ടെ ബാംഗ്ലൂരിനായി മൂന്ന് മത്സരങ്ങളില്‍ കളിച്ചു. ലെഗ് സ്പിന്നറായ മിഥുന്‍ ബാംഗ്ലൂരിനായി ഒറു മത്സരത്തില്‍ ഇറങ്ങിയിട്ടുണ്ട്.
കേരളത്തിന്‍റെ താരമായ ജലജ് സക്സേനയാകട്ടെ മുമ്പ് മുംബൈ ഇന്ത്യന്‍സ്, ബാംഗ്ലൂര്‍, ഡല്‍ഹി ടീമുകളുടെ ഭാഗമായിട്ടുണ്ടെങ്കിലും ഇതുവരെ ഒറ്റ മത്സരത്തില്‍ പോലും പ്ലേയിംഗ് ഇലവനില്‍ ഇറങ്ങാനായിട്ടില്ല.
വിലക്കിന് ശേഷം 38ആം വയസില്‍ കേരള ടീമിലൂടെ തിരിച്ചെത്തിയ ശ്രീശാന്തിന് പക്ഷെ അന്തിമ പട്ടികയില്‍ ഇടം നേടാനാവാഞ്ഞത് നിരാശയായി. 75 ലക്ഷം രൂപ അടിസ്ഥാന വില ഇട്ടായിരുന്നു ശ്രീശാന്ത് രജിസ്റ്റര്‍ ചെയ്തിരുന്നത്.