എന്തോ ആവട്ടെ, നമ്മളത് മൈന്‍ഡാക്കുന്നതേയില്ല! ഇംഗ്ലണ്ടിന്റെ ബാസ്‌ബോള്‍ ശൈലിയെ കുറിച്ച് രോഹിത്തിന്റെ മറുപടി

By Web TeamFirst Published Jan 24, 2024, 4:54 PM IST
Highlights

ഇംഗ്ലണ്ട് ഒന്നാം ടെസ്റ്റിനുള്ള ടീമിനെ പ്രഖ്യാപിച്ചിരുന്നു. പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ ഹൈദരാബാദില്‍ നാളെ തുടങ്ങുന്ന ആദ്യ ടെസ്റ്റിനുള്ള ഇംഗ്ലണ്ടിന്റെ പ്ലേയിംഗ് ഇലവനിലില്ല.

ഹൈദരാബാദ്: ഇന്ത്യ - ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് നാളെ ഹൈദരാബാദ് രാജീവ് ഗാന്ധി സ്‌റ്റേഡിയത്തില്‍ തുടക്കമാവുകയാണ്. രാവിലെ 9.30നാണ് മത്സരം. വ്യക്തിപരമായ കാരണങ്ങളാല്‍ വിരാട് കോലി ആദ്യ രണ്ട് ടെസ്റ്റില്‍ കളിക്കുന്നില്ല. പരിക്കേറ്റ പേസര്‍ മുഹമ്മദ് ഷമിയും ആദ്യ രണ്ട് മത്സരങ്ങള്‍ക്കില്ല.  കോലിക്ക് പകരം രജത് പടിധാറിനെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യക്ക് വെല്ലുവിള ഉയര്‍ത്തുക ഇംഗ്ലണ്ടിന്റെ ബാസ്‌ബോള്‍ ശൈലി തന്നെയായിരുന്നു. ബാസ്‌ബോള്‍ ശൈലിയിലേക്ക് മാറിയ ശേഷം ഇംഗ്ലണ്ട് ഒരു പരമ്പര പോലും തോറ്റിട്ടില്ല. 

ഇപ്പോള്‍ ഇംഗ്ലണ്ടിന്റെ ബാസ്‌ബോള്‍ ശൈലിയെ കുറിച്ച് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ പറയുന്നതിങ്ങനെ.. ''ഞങ്ങള്‍ ഞങ്ങളുടെ ശൈലിയാണ് ഉപയോഗപ്പെടുത്തുക. എതിര്‍ടീം എങ്ങനെ കളിക്കുമെന്നതിനെ കുറിച്ച് ഞങ്ങള്‍ ചിന്തിക്കുന്നതേയില്ല. ഒരു ടീമെന്ന നിലയില്‍ നമ്മള്‍ ചെയ്യേണ്ട കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. അത് പൂര്‍ണമായും ഉപയോഗപ്പെടുത്തുക.'' രോഹിത് പറഞ്ഞു. വിക്കറ്റ് കീപ്പര്‍മാരെ കുറിച്ചും രോഹിത് സംസാരിച്ചു. ''ടീമില്‍ വിക്കറ്റ് കീപ്പര്‍മാരായി ധ്രുവ് ജുറലും കെ എസ് ഭരതുമുണ്ട്. ഒരു താരത്തിന് വേണ്ടത്ര മത്സരങ്ങള്‍ നല്‍കാന്‍ ടീം മാനേജ്‌മെന്റ് ആഗ്രഹിക്കുന്നു. ഇരുവരുടേയും കാര്യത്തില്‍ അതുതന്നെയാണ് സംഭവിക്കാന്‍ പോകുന്നത്. ഓരോ കളി കഴിയുമ്പോളും എന്താണ് സംഭവിക്കുന്നതെന്നും ടീമിന് എന്താണ് ശരിയെന്നും ഞങ്ങള്‍ വിലയിരുത്തും .ടീമിന് അനുയോജ്യമായത് ഉള്‍കൊള്ളും.'' രോഹിത് വ്യക്തമാക്കി. 

Latest Videos

ബൗളിംഗ് ഡിപ്പാര്‍ട്ട്‌മെന്റിനെ കുറിച്ചും അശ്വിന്‍ വാചാലനായി. ''അശ്വിനും സിറാജും ഞങ്ങള്‍ക്ക് പ്രധാനപ്പെട്ട താരങ്ങളാണ്. കഴിഞ്ഞ രണ്ട് വര്‍ഷമായി സിറാജ് കളിയെ മറ്റൊരു തലത്തിലേക്ക് ഉയര്‍ത്തി. അശ്വിന്‍ എപ്പോഴും ക്ലാസാണ്.'' രോഹിത് കൂട്ടിചേര്‍ത്തു.

അതേസമയം, ഇംഗ്ലണ്ട് ഒന്നാം ടെസ്റ്റിനുള്ള ടീമിനെ പ്രഖ്യാപിച്ചിരുന്നു. പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ ഹൈദരാബാദില്‍ നാളെ തുടങ്ങുന്ന ആദ്യ ടെസ്റ്റിനുള്ള ഇംഗ്ലണ്ടിന്റെ പ്ലേയിംഗ് ഇലവനിലില്ല. മൂന്ന് സ്പിന്നര്‍മാരുമായാണ് ഇംഗ്ലണ്ച് ആദ്യ ടെസ്റ്റിനിറങ്ങുന്നത്. ലെഗ് സ്പിന്‍ ഓള്‍ റൗണ്ടര്‍ റെഹാന്‍ അഹമ്മദ്, ഇടം കൈയന്‍ സ്പിന്നര്‍ ടോം ഹാര്‍ട്ലി, ജാക് ലീച്ച് എന്നിവരാണ് സ്പിന്നര്‍മാരായി ഇംഗ്ലണ്ടിന്റെ പ്ലേയിംഗ് ഇലവനില്‍ ഇടം നേടിയത്. പേസറായി മാര്‍ക്ക് വുഡ് മാത്രമാണ് ഇംഗ്ലണ്ടിന്റെ പ്ലേയിംഗ് ഇലവനിലുള്ളത്.

ടി20 ലോകകപ്പ് കൂടി പൊക്കണം! ക്രിക്കറ്റിലെ സര്‍വതും തൂത്തുവാരാന്‍ ഓസ്‌ട്രേലിയ; ടി20 ടീം പ്രഖ്യാപിച്ചു

click me!