ഡര്‍ബനില്‍ കനത്ത മഴ! ഇന്ത്യ-ദക്ഷിണാഫ്രിക്ക ആദ്യ ടി20 ഒരു ടോസ് പോലും ഇടാനാവാതെ ഉപേക്ഷിച്ചു

By Web TeamFirst Published Dec 10, 2023, 9:44 PM IST
Highlights

ഇന്ത്യയില്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്വര്‍ക്കിലാണ് മത്സരത്തിന്റെ തത്സമയ സംപ്രേഷണം ഉണ്ടാകുക. ഡിസ്‌നി + ഹോട് സ്റ്റാറിലും മത്സരം ലൈവ് സ്ട്രീം ചെയ്യും.

ഡര്‍ബന്‍: ഇന്ത്യ - ദക്ഷിണാഫ്രിക്ക ആദ്യ ടി20 മത്സരം കനത്ത മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചു. ഡര്‍ബനില്‍ ടോസ് ഇടാന്‍ പോലും സാധിക്കാത്ത വിധത്തില്‍ കനത്ത മഴയായിരുന്നു. മഴയെ തുടര്‍ന്ന് മത്സരം പൂര്‍ത്തിയാക്കാന്‍ ആവില്ലെന്ന് നേരത്തെ കാലാവസ്ഥ പ്രവചനമുണ്ടായിരുന്നു. മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ ആദ്യത്തേതാണ് ഇന്ന് നടക്കേണ്ടിയിരുന്നത്. എന്നാല്‍ താരങ്ങള്‍ക്ക് ഡ്രസിംഗ് റൂമില്‍ നിന്ന് പുറത്തിറങ്ങാന്‍ പോലും സാധിച്ചില്ല. ഇനി രണ്ട് മത്സരങ്ങളാണ് പരമ്പരയില്‍ ശേഷിക്കുന്നത്. ഡര്‍ബനിലല്ല മത്സരം നടക്കുന്നതെന്നുള്ളത് ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കുന്നു. ചൊവ്വാഴ്ച്ച രാത്രി 8.30നാണ് അടുത്ത മത്സരം. 

പരമ്പര സൗജന്യമായി കാണാനുള്ള വഴികള്‍

Latest Videos

ഇന്ത്യയില്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്വര്‍ക്കിലാണ് മത്സരത്തിന്റെ തത്സമയ സംപ്രേഷണം ഉണ്ടാകുക. ഡിസ്‌നി + ഹോട് സ്റ്റാറിലും മത്സരം ലൈവ് സ്ട്രീം ചെയ്യും. മൊബൈല്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് ഹോട് സ്റ്റാറില്‍ മത്സരം സൗജന്യമായി കാണാനാകും. ഹാര്‍ദിക് പാണ്ഡ്യയുടെ അഭാവത്തില്‍ സൂര്യകുമാര്‍ യാദവാണ് ഇന്ത്യയെ നയിക്കുന്നത്. ലോകകപ്പില്‍ കളിച്ച രവീന്ദ്ര ജഡേജ, ശുഭ്മാന്‍ ഗില്‍ തുടങ്ങിയ താരങ്ങള്‍ ടീ്മിലേക്ക് തിരിച്ചെത്തിയിരുന്നു. 

ഇന്ത്യയുടെ ടി20 ടീം: യശസ്വി ജയ്സ്വാള്‍, ശുഭ്മാന്‍ ഗില്‍, റുതുരാജ് ഗെയ്ക്വാദ്, തിലക് വര്‍മ്മ, സൂര്യകുമാര്‍ യാദവ്, റിങ്കു സിംഗ്, ശ്രേയസ് അയ്യര്‍, ഇഷാന്‍ കിഷന്‍, ജിതേഷ് ശര്‍മ്മ, രവീന്ദ്ര ജഡേജ, വാഷിംഗ്ടണ്‍ സുന്ദര്‍, രവി ബിഷ്‌ണോയ്, കുല്‍ദീപ് യാദവ്, അര്‍ഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ്, മുകേഷ് കുമാര്‍, ദീപക് ചാഹര്‍.

ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പര 4-1ന് ജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. എന്നാല്‍ സ്വന്തം നാട്ടില്‍ ഓസ്‌ട്രേലിയയുടെ രണ്ടാംനിരയെ വിറപ്പിച്ച പോലെയല്ല, പരമ്പരയില്‍ നേരിടേണ്ടത് വമ്പനടിക്കാര്‍ ഉള്‍പ്പെടുന്ന ദക്ഷിണാഫ്രിക്കയെയാണ്. അതുകൊണ്ടുതന്നെ അടുത്ത രണ്ട് മത്സരങ്ങള്‍ നിര്‍ണയാകമാവും.

അണ്ടര്‍ 19 ഏഷ്യാ കപ്പ്: പാകിസ്ഥാന് മുന്നില്‍ ഇന്ത്യ വീണു! നേരിട്ടത് കൂറ്റന്‍ തോല്‍വി, ഗ്രൂപ്പില്‍ തിരിച്ചടി

tags
click me!