ബംഗ്ലാദേശിനെതിരെ ടി20 തൂക്കാന്‍ ഇന്ത്യ നാളെയിറങ്ങുന്നു! മത്സരം കാണാന്‍ ഈ വഴികള്‍

By Web Team  |  First Published Oct 5, 2024, 8:48 PM IST

പരിക്കിന് ശേഷം സൂര്യകുമാര്‍ യാദവ് ദേശീയ കുപ്പായത്തിലേക്ക് മടങ്ങിവരുന്ന മത്സരം കൂടിയാണിത്.


ഗ്വാളിയോര്‍: ബംഗ്ലദേശിനെതിരായ ടി20 പരമ്പരയ്ക്കായി ഇന്ത്യ നാളെയിറങ്ങും. രണ്ട് മത്സരങ്ങള്‍ ഉള്‍പ്പെടുന്ന ടെസ്റ്റ് പരമ്പര തൂത്തുവാരിയ ആത്മവിശ്വാസത്തിലാണ് ഇന്ത്യന്‍ ടീം. ഗ്വാളിയോറിലെ മാധവ് റാവു സിന്ധ്യ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ രാത്രി ഏഴിനാണ് മത്സരം തുടങ്ങുക. ടെസ്റ്റ് പരമ്പരയിലെ നാണക്കേട് മായ്ക്കാനാണ് ബംഗ്ലാദേശ് ഇറങ്ങുന്നതെങ്കില്‍ സൂര്യകുമാര്‍ യാദവിന് കീഴില്‍ ടി20 പരമ്പരയും തൂത്തുവാരാനാണ് ഇന്ത്യ ഇറങ്ങുന്നത്. സൂര്യരകുമാറിന് കീഴില്‍ ശ്രീലങ്കക്കെതിരായ ടി20 പരമ്പര ഇന്ത്യ തൂത്തുവാരിയിരുന്നു.

പരിക്കിന് ശേഷം സൂര്യകുമാര്‍ യാദവ് ദേശീയ കുപ്പായത്തിലേക്ക് മടങ്ങിവരുന്ന മത്സരം കൂടിയാണിത്. ഒരു കൂട്ടം യുവതാരങ്ങളും അരങ്ങേറ്റത്തിനായി കാത്തിരിക്കുന്നു. നിതീഷ് കുമാര്‍ റെഡ്ഡി, ഹര്‍ഷിത് റാണ, മായങ്ക് യാദവ് എന്നിവരാണ് ടീമിലെ പുതുമുഖങ്ങള്‍. ദീര്‍ഘനാളുകള്‍ക്ക് ശേഷം വരുണ്‍ ചക്രവര്‍ത്തി ദേശീയ ടീമിലേക്ക് മടങ്ങിവരുന്ന മത്സരം കൂടിയാണിത്. പരിചയസമ്പന്നരായ ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിംഗ്, അര്‍ഷ്ദീപ് സിംഗ് എന്നിവരും ടീമിനൊപ്പമുണ്ട്. വിക്കറ്റ് കീപ്പറായി മലയാളി താരം സഞ്ജു സാംസണ്‍. സ്പോര്‍ട്സ് 18 നാണ് ഇന്ത്യ-ബംഗ്ലാദേശ് പരമ്പരയുടെ സംപ്രേഷണാവകാശം. മത്സരത്തിന്റെ തത്സമയ സ്ട്രീമിംഗ് ജിയോ സിനിമയില്‍ ലഭ്യമാകും.

Latest Videos

undefined

ട്രൊസാര്‍ഡിനെ അനുകരിച്ച് ആശ ശോഭന! ആദ്യ ലോകകപ്പ് വിക്കറ്റ് ആഘോഷമാക്കി തിരുവനന്തപുരത്തുകാരി -വീഡിയോ വൈറല്‍

ബംഗ്ലാദേശിനെതിരായ ആദ്യ ടി20ക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം: അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍, സൂര്യകുമാര്‍ യാദവ്, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, റിങ്കു സിംഗ്, വാഷിംഗ്ടണ്‍ സുന്ദര്‍, രവി ബിഷ്ണോയ്, അര്‍ഷ്ദീപ് സിംഗ്, ഹര്‍ഷിത് റാണ, മായങ്ക് യാദവ്.

പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീം: അഭിഷേക് ശര്‍മ, സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), റിയാന്‍ പരാഗ്, ശിവം ദുബെ, ഹാര്‍ദിക് പാണ്ഡ്യ, റിങ്കു സിംഗ്, നിതീഷ് റെഡ്ഡി, വാഷിംഗ്ടണ്‍ സുന്ദര്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), രവി ബിഷ്ണോയ്, മായങ്ക് യാദവ്, അര്‍ഷ്ദീപ് സിംഗ്, വരുണ്‍ ചക്രവര്‍ത്തി, ഹര്‍ഷിത് റാണ.

click me!