ഇന്ത്യ-ഓസ്ട്രേലിയ അഞ്ചാം ടി20 ഇന്ന്; വിരാട് കോലിയുടെ ഹോം ഗ്രൗണ്ടില്‍ ഇന്ത്യ ഭയക്കുന്നത് ഈ കണക്കുകള്‍

By Web TeamFirst Published Dec 3, 2023, 8:08 AM IST
Highlights

ടി20 ക്രിക്കറ്റില്‍ ബെംഗലൂരു ഇന്ത്യക്ക് ഭാഗ്യവേദിയല്ലെന്നാണ് കണക്കുകള്‍ പറയുന്നത്. ഇതുവരെ ബെംഗലൂരുവില്‍ കളിച്ച ആറ് ടി20 മത്സരങ്ങളില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് ഇന്ത്യക്ക് ജയിക്കാനായത്.

ബെംഗലൂരു: ഇന്ത്യ-ഓസ്ട്രേലിയ അഞ്ചാം ടി20 ഇന്ന് നടക്കും.വൈകീട്ട് ഏഴിന് ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലാണ് മത്സരം.ജയത്തോടെ പരമ്പര നേട്ടം ആഘോഷമാക്കാനാണ് സൂര്യകുമാര്‍ യാദവിന്‍റെ നേതൃത്വത്തില്‍ ടീം ഇന്ത്യ ഇന്നിറങ്ങുന്നത്.ആശ്വാസത്തോടെ മടങ്ങാനാവും ഓസ്ട്രേലിയ ശ്രമിക്കുക.മത്സരം രാത്രി ഏഴിന് സ്പോര്‍ട്സ് 18 നെറ്റ്‌വര്‍ക്കിലും ജിയോ സിനിമയിലും തത്സയം കാണാം.

റണ്‍മഴ കണ്ട പരമ്പരയിലെഅവസാന മത്സരം കൂറ്റൻ സ്കോറുകൾക്ക് പേരുകേട്ട ചെറിയ ബൗണ്ടറികളുള്ള ബെംഗളൂരുവിലാണെന്നതിനാല്‍ ഇന്നും റണ്‍മഴ പ്രതീക്ഷിക്കാം.വിശാഖപട്ടത്ത് രണ്ട് വിക്കറ്റിനും തിരുവനന്തപുരത്ത് 44 റണ്‍സിനും റായ്പൂരിൽ 20 റണ്‍സിനുമായിരുന്നു ഇന്ത്യൻ ജയം.ഗുവാഹത്തിയിൽ ഗ്ലെന്‍ മാക്സ്‌വെല്ലിന്‍റെ മാസ്മരിക സെഞ്ചുറിക്ക് മുന്നില്‍ മാത്രമാണ് ഇന്ത്യ മുട്ടുമടക്കിയത്. അതും അവസാന പന്തിലായിരുന്നു ഓസീസ് ജയം.

Latest Videos

പരമ്പര നേടി, ഇനി പരീക്ഷണം, മൂന്ന് മാറ്റങ്ങൾ ഉറപ്പ്;ഓസ്ട്രേലിയക്കെതിരെ അവസാന ടി20ക്കുള്ള ഇന്ത്യയുടെ സാധ്യതാ ടീം

ബെംഗലൂരുവിൽ കൂടി ജയിച്ച് 4-1ന് പരമ്പര സ്വന്തമാക്കി ലോകകപ്പ് തോല്‍വിയുടെ ആഘാതം കുറക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. കഴിഞ്ഞ കളിയിൽ ഇന്ത്യയിറങ്ങിയത് നാല് മാറ്റങ്ങളോടെയായിരുന്നു.പരമ്പര ജയിച്ചതിനാൽ ഇന്നും പരീക്ഷണങ്ങൾക്ക് സാധ്യതയുണ്ട്.

ഇതുവരെ അവസരം കിട്ടാതിരുന്ന വാഷിംഗ്ടണ്‍ സുന്ദര്‍ അക്സര്‍ പട്ടേലിനോ,രവി ബിഷ്ണോയിക്കോ പകരക്കാരനായി പ്ലേയിംഗ് ഇലവനില്‍ എത്തിയേക്കും.ശിവം ദുബെ മുൻ നിരയിലെ ഒരാൾക്ക് പകരവും ടീമിൽ ഇടംപിടിച്ചേക്കും.പരമ്പര കൈവിട്ട ഓസീസ് ജയത്തോടെ മടങ്ങാനാണ് ഇറങ്ങുന്നത്.സ്പിന്നര്‍മാര്‍ക്ക് കാര്യമായ റോളില്ലാത്ത പിച്ചിൽ തൻവീര്‍ സംഗയ്ക്ക് പകരം കെയ്ൻ റിച്ചാര്‍ഡ്സ ണോ നഥാൻ എല്ലിസോ ഓസീസ് നിരയില്‍ കളിച്ചേക്കും.

ഇന്ത്യയുടെ നിര്‍ഭാഗ്യവേദി

ടി20 ക്രിക്കറ്റില്‍ ബെംഗലൂരു ഇന്ത്യക്ക് ഭാഗ്യവേദിയല്ലെന്നാണ് കണക്കുകള്‍ പറയുന്നത്. ഇതുവരെ ബെംഗലൂരുവില്‍ കളിച്ച ആറ് ടി20 മത്സരങ്ങളില്‍ രണ്ടെണ്ണത്തില്‍ മാത്രമാണ് ഇന്ത്യക്ക് ജയിക്കാനായത്.മൂന്ന് മത്സരങ്ങള്‍ തോറ്റു. ഓസ്ട്രേലിയ, പാകിസ്ഥാന്‍, ദക്ഷിണാഫ്രിക്ക ടീമുകളോടാണ് ഇന്ത്യ മുമ്പ് ബെംഗലൂരുവില്‍ തോറ്റത്. ദക്ഷിണാഫ്രിക്കക്കെതിരായ ഒരു മത്സരം ഫലമില്ലാതെ  അവസാനിച്ചു.2017ലാണ് ഇന്ത്യ അവസാനമായി ബെംഗലൂരുവില്‍ ജയിച്ചത്. ഇംഗ്ലണ്ടിനെതിരെ ആയിരുന്നു ഇത്.2016ലെ ടി20 ലോകകപ്പില്‍ ബംഗ്ലാദേശിനെതിരെ ആയിരുന്നു ഇന്ത്യയുടെ രണ്ടാം ജയം.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!