ഗില്ലിന്റെ വിക്കറ്റാണ് ഇന്ത്യക്ക് ഇന്ന് ആദ്യം നഷ്ടമായത്. സാന്റ്‌നറുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു ഗില്‍.
പൂനെ: ന്യൂസിലന്‍ഡിനെതിരെ പൂനെ ടെസ്റ്റില്‍ നിരാശപ്പെടുത്തി വിരാട് കോലി. ഒന്നാം ഇന്നിംഗ്‌സില്‍ ഒരു റണ്‍സുമായി കോലി മടങ്ങി. കോലിക്ക് പുറമെ ശുഭ്മാന്‍ ഗില്ലും (30), യശസ്വി ജയ്‌സ്വാളും (30), റിഷബ് പന്തും (18) പവലിയനില്‍ തിരിച്ചെത്തി. ഇന്നലെ രോഹിത് ശര്‍മയുടെ (0) വിക്കറ്റും ഇന്ത്യക്ക് നഷ്ടമായിരുന്നു. മിച്ചല്‍ സാന്റ്‌നര്‍, ഗ്ലെന്‍ ഫിലിപ്‌സ് എന്നിവര്‍ക്ക് രണ്ട് വിക്കറ്റുണ്ട്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ അഞ്ചിന് 95 എന്ന നിലയിലാണ് ഇന്ത്യ. സര്‍ഫറാസ് ഖാന്‍ (11), രവീന്ദ്ര ജഡേജ (5) എന്നിവരാണ് ക്രീസില്‍. ഇപ്പോഴും 164 റണ്‍സ് പിറകിലാണ് ഇന്ത്യ. ന്യൂസിലന്‍ഡിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്‌കോര്‍ 259ന് അവസാനിച്ചിരുന്നു. വാഷിംഗ്ടണ്‍ സുന്ദര്‍ ഏഴ് വിക്കറ്റ് വീഴ്ത്തി.
ഗില്ലിന്റെ വിക്കറ്റാണ് ഇന്ത്യക്ക് ഇന്ന് ആദ്യം നഷ്ടമായത്. സാന്റ്‌നറുടെ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടുങ്ങുകയായിരുന്നു ഗില്‍. തുടര്‍ന്ന് ക്രീസിലെത്തിയത് കോലി. ഒമ്പത്് പന്തുകള്‍ മാത്രം നേരിട്ട കോലിയെ സാന്റ്‌നര്‍ ബൗള്‍ഡാക്കുകയായിരുന്നു. വലിയ പ്രതീക്ഷയോടെ ക്രീസിലെത്തിയ കോലി, അനാവശ്യ ഷോട്ടിന് ശ്രമിച്ച് ബൗള്‍ഡാവുകയായിരുന്നു. വീഡിയോ കാണാം...
THE Great Virat Kohli can't even play a full toss 😭😭 pic.twitter.com/XNomySBHqt
— ADITYA (@140OldTrafford)
undefined
ആത്മവിശ്വാസത്തോടെ തുടങ്ങിയ ജയ്‌സ്വാളിനും മുന്നോട്ട് പോവാന്‍ സാധിച്ചില്ല. ഗ്ലെന്‍ ഫിലിപ്‌സിന്റെ പന്തില്‍ ഡാരില്‍ മിച്ചലിന് ക്യാച്ച് നല്‍കുകയാിരുന്നു താരം. പന്ത് ആവട്ടെ, ഫിലിപ്‌സിന്റെ പന്തില്‍ ബൗള്‍ഡായി. സര്‍ഫറാസ് - ജഡേജ സഖ്യത്തിലാണ് ഇന്ത്യയുെട പ്രതീക്ഷ. രോഹിത് ശര്‍മയെ (0) ഇന്നലെ ടിം സൗത്തി ബൗള്‍ഡാക്കിയിരുന്നു.
നേരത്തെ, മൂന്നിന് 197 എന്ന ശക്തമായ നിലയില്‍ നിന്നാണ് ന്യൂസിലന്‍ഡ് 259 റണ്‍സിന് ഓള്‍ ഔട്ടായത്. 76 റണ്‍സെടുത്ത ഓപ്പണര്‍ ഡെവോണ്‍ കോണ്‍വെയാണ് കിവീസിന്റെ ടോപ് സ്‌കോറര്‍. രചിന്‍ രവീന്ദ്ര 65 റണ്‍സെടുത്തു. വാഷിംഗ്ടണ്‍ സുന്ദറിന് പുറമെ ആര്‍ അശ്വിന്‍ മൂന്ന് വിക്കറ്റെടുത്തു.