8 വര്‍ഷത്തിനിടെ ഏറ്റവും വലിയ നാണക്കേട്; തുടർ വിജയങ്ങളിലെ ലോക റെക്കോര്‍ഡും കൈയകലത്തിൽ നഷ്ടമാക്കി യുവ ഇന്ത്യ

By Web TeamFirst Published Jul 6, 2024, 9:07 PM IST
Highlights

ഈ വര്‍ഷം ടി20 ക്രിക്കറ്റില്‍ ഇന്ത്യ നേരിടുന്ന ആദ്യ തോല്‍വിയാണിത്.

ഹരാരെ: ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ സിംബാബ്‌വെയോട് ഞെട്ടിക്കുന്ന തോല്‍വി വഴങ്ങിയ ഇന്ത്യക്ക് കൈയകലത്തില്‍ നഷ്ടമായത് ടി20യിലെ തുടര്‍വിജയങ്ങളുടെ ലോക റെക്കോര്‍ഡ്.ഇന്ന് സിംബാബ്‌വെക്കെതിരെ വിജയിച്ചിരുന്നെങ്കില്‍ ടി20 ക്രിക്കറ്റില്‍ തുടര്‍ച്ചയായി 13 വിജയങ്ങളുമായി ഇന്ത്യക്ക് മലേഷ്യയുടെയും(2022), ബെര്‍മുഡ(2021-23)യുടെയും റെക്കോര്‍ഡിനൊപ്പമെത്താന്‍ ഇന്ത്യക്കാവുമായിരുന്നു.

2021-22ലും ഇന്ത്യ 12 തുടര്‍ ജയങ്ങള്‍ നേടിയിരുന്നു. ഈ വര്‍ഷം ടി20 ക്രിക്കറ്റില്‍ ഇന്ത്യ നേരിടുന്ന ആദ്യ തോല്‍വിയാണിത്. 12 തുട‍ർ വിജയങ്ങൾ നേടിയിട്ടുളള അഫ്ഗാനിസ്ഥാന്‍, റുമാനിയ ടീമുകള്‍ക്കൊപ്പമാണ് നിലവില്‍ ഇന്ത്യ.ടി20 ക്രിക്കറ്റില്‍ എട്ട് വര്‍ഷത്തിനിടെ ഇന്ത്യയുടെ ഏറ്റും ചെറിയ സ്കോറാണ് ഇന്ത്യ ഇന്ന് നേടിയ 102 റണ്‍സ്.2016ല്‍ പൂനെയില്‍ ശ്രീലങ്കക്കെതിരെ 101 റണ്‍സിന് പുറത്തായതായിരുന്നു ഇതിന് ഇന്ത്യയുടെ ഇതിന് മുമ്പത്തെ ഏറ്റവും ചെറിയ സ്കോര്‍.

Latest Videos

തകര്‍ന്നടിഞ്ഞ് ഇന്ത്യൻ യുവനിര; ലോകകപ്പ് നേട്ടത്തിന് പിന്നാലെ സിംബാബ്‌വെക്കെതിരെ ഞെട്ടിക്കുന്ന തോല്‍വി

ടി20യില്‍ ഇന്ത്യക്കെതിരെ ഏതെങ്കിലും ഒരു ടീം പ്രതിരോധിക്കുന്ന ഏറ്റവും ചെറിയ സ്കോറുമാണിത്. 2016ല്‍ നാഗ്പൂരില്‍ ന്യൂസിലന്‍ഡ് 127 റണ്‍സ് പ്രതിരോധിച്ചതാണ് ഇതിന് മുമ്പ് ഇന്ത്യക്കെതിരെ പ്രതിരോധിച്ച ഏറ്റവും കുറഞ്ഞ സ്കോര്‍. ടി20 ക്രിക്കറ്റില്‍ ഇന്ത്യയുടെ ഏറ്റവും ചെറിയ അഞ്ചാമത്തെ ടോട്ടലുമാണ് ഇന്ന് സിംബാബ്‌വെക്കെതിരെ നേടിയ 102 റണ്‍സ്.  2008ല്‍ ഓസ്ട്രേലിയക്കെതിരെ 74, 2016ല്‍ ന്യൂസിലൻഡിനെതിരെ 79, 2015ല്‍ ദക്ഷിണാഫ്രിക്കക്കെതിരെ 92, 2016ൽ ശ്രീലങ്കക്കെതിരെ 101 റണ്‍സ് എന്നിവയാണ് ടി20 ക്രിക്കറ്റില്‍ ഇതിന് മുമ്പത്തെ ഇന്ത്യയുടെ ഏറ്റവും ചെറിയ സ്കോറുകള്‍.

സിംബാബ്‌വെക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ യുവനിരയുമായി ഇറങ്ങിയ ഇന്ത്യ 13 റണ്‍സിന്‍റെ ഞെട്ടിക്കുന്ന തോല്‍വിയാണ് വഴങ്ങിയത്. സിംബാബ്‌വെ ഉയര്‍ത്തിയ 116 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 19.5 ഓവറില്‍ 102 റണ്‍സിന് ഓള്‍ ഔട്ടാവുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!