രോഹിതും കോലിയും തിരിച്ചെത്തും! പൂജാരയ്ക്ക് പകരം ഗില്‍; സെഞ്ചൂറിയന്‍ ടെസ്റ്റില്‍ ഇന്ത്യയുടെ സാധ്യതാ ഇലവന്‍

By Web TeamFirst Published Dec 25, 2023, 9:39 PM IST
Highlights

പ്ലെയിംഗ് ഇലവനിലേക്കാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ക്യാപ്റ്റന്‍ രോഹിത് തിരിച്ചെത്തുന്നതോടെ ഓപ്പണിംഗ് സ്ഥാനത്ത് മാറ്റമുണ്ടാവില്ല. യഷസ്വി ജെയ്‌സ്വാളായിരിക്കും സഹ ഓപ്പണര്‍.

സെഞ്ചൂറിയന്‍: ഇന്ത്യ - ദക്ഷിണാഫ്രിക്ക് ടെസ്റ്റ് പരമ്പരയ്ക്ക് ഇന്നാണ് (ചൊവ്വ) തുടക്കമാകുന്നത്. ലോകകപ്പിന് ശേഷം ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയും വിരാട് കോലിയും ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുന്ന മത്സരമാണിത്. ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റിലെ അവസാന കടമ്പയാണ് ദക്ഷിണാഫ്രിക്ക. 1992 മുതല്‍ ദക്ഷിണാഫ്രിക്കയില്‍ കളിക്കുന്ന ഇന്ത്യക്ക് ഇതുവരെ ഇവിടെ ടെസ്റ്റ് പരമ്പര നേടാനായിട്ടില്ല. ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 1.30നാണ് മത്സരത്തിന്റെ ടോസ്. 

പ്ലെയിംഗ് ഇലവനിലേക്കാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. ക്യാപ്റ്റന്‍ രോഹിത് തിരിച്ചെത്തുന്നതോടെ ഓപ്പണിംഗ് സ്ഥാനത്ത് മാറ്റമുണ്ടാവില്ല. യഷസ്വി ജെയ്‌സ്വാളായിരിക്കും സഹ ഓപ്പണര്‍. ശുഭ്മാന്‍ ഗില്ലിനെ മൂന്നാം സ്ഥാനത്ത് കളിപ്പിക്കും. ടീമില്‍ നിന്ന് പുറത്തായ ചേതേശ്വര്‍ പൂജാരയ്ക്ക് പകരമാണ് ഗില്ലെത്തുക. നാലാം സ്ഥാനത്ത് വിരാട് കോലി. പിന്നാലെ ശ്രേയസ് അയ്യരും ക്രീസിലെത്തും. ദക്ഷിനണാഫ്രിക്കന്‍ പിച്ചുകളിലെ ബൗണ്‍സ് ശ്രേയസിന് വെല്ലുവിളി ഉയര്‍ത്തും. 

Latest Videos

കെ എല്‍ രാഹുല്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററാവും. ആദ്യമായിട്ടാണ് രാഹുല്‍ ടെസ്റ്റില്‍ വിക്കറ്റിന് പിന്നില്‍ നില്‍ക്കാനൊരുങ്ങുന്നത്. ഇഷാന്‍ കിഷന് പകരം ടീമിലെത്തിയ കെ എസ് ഭരത് പുറത്തിരിക്കും. ഒരു സ്പിന്നറായിരിക്കും ടീമില്‍ സ്ഥാനം പിടിക്കുക. സ്പിന്‍ ഓള്‍റൗണ്ടരായി രവീന്ദ്ര ജഡേജയും ടീമിലെത്തും. നാല് പേസര്‍തമാര്‍ക്കും അവസരം ലഭിക്കും. 

ജസ്പ്രിത് ബുമ്ര പേസ് ഡിപ്പാര്‍ട്ട്‌മെന്റ് നയിക്കും. മുഹമ്മദ് സിറാജ് കൂട്ടുണ്ടാവും. മുഹമ്മദ് ഷമിക്ക് പകരം പ്രസിദ്ധ് കൃഷ്ണ ടീമിലെത്തും. ഷാര്‍ദുല്‍ ഠാക്കൂറായിരിക്കും മറ്റൊരു പേസര്‍. അദ്ദേഹത്തിന്റെ ബാറ്റിംഗ് മികവും ഇന്ത്യക്ക് ഗുണം ചെയ്യും. ജഡേജയ്ക്ക് ശേഷം ഠാക്കൂര്‍ ക്രീസിലെത്തും. 

ഇന്ത്യയുടെ സാധ്യതാ ഇലവന്‍: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യഷസ്വി ജെയ്‌സ്വാള്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, രവീന്ദ്ര ജഡേജ, ഷാര്‍ദുല്‍ ഠാക്കൂര്‍, മുഹമ്മദ് സിറാജ്, ജസ്പ്രിത് ബുമ്ര, പ്രസിദ്ധ് കൃഷ്ണ.

നല്ല സമയം! ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ സ്ഥാനം കണ്ടെത്താന് സഞ്ജു; രഞ്ജി ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു

tags
click me!