വീണ്ടും മികച്ച പ്രടനവുമായി സഞ്ജു സാംസണ്‍! ദുലീപ് ട്രോഫിയില്‍ ഇന്ത്യ ഡി നിയന്ത്രണമേറ്റെടുത്തു

By Web TeamFirst Published Sep 21, 2024, 4:40 PM IST
Highlights

ഒന്നാം ഇന്നിംഗ്‌സില്‍ 67 റണ്‍സ് ലീഡുമായി രണ്ടാം ഇന്നിംഗ്‌സിനെത്തിയ ഇന്ത്യ ഡിക്ക് മോശം തുടക്കമാണ് ലഭിച്ചത്.

അനന്ത്പൂര്‍: ദുലീപ് ട്രോഫിയില്‍ ഇന്ത്യ ഡിക്ക് വേണ്ടി മികച്ച പ്രകടനവുമായി മലയാളി താരം സഞ്ജു സാംസണ്‍. ഇന്ത്യ ബിക്കെതിരെ ആറാമനായി ക്രീസിലെത്തിയ സഞ്ജു 45 റണ്‍സുമായി മടങ്ങി. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ (50) മികച്ച പ്രകടനം നേടത്തി. അനന്ത്പൂരില്‍ നടക്കുന്ന മത്സരത്തില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 235 റണ്‍സെടുത്തിട്ടുണ്ട് ഇന്ത്യ ഡി. നിലവില്‍ ഇന്ത്യ ഡി 303 റണ്‍സ് ലീഡുമായി മത്സരത്തില്‍ മുന്‍തൂക്കം നേടിയിട്ടുണ്ട്. റിക്കി ഭുയി (84), ആകാശ് സെന്‍ഗുപ്ത (26) എന്നിവരാണ് ക്രീസില്‍.

ഒന്നാം ഇന്നിംഗ്‌സില്‍ 67 റണ്‍സ് ലീഡുമായി രണ്ടാം ഇന്നിംഗ്‌സിനെത്തിയ ഇന്ത്യ ഡിക്ക് മോശം തുടക്കമാണ് ലഭിച്ചത്. സ്‌കോര്‍ബോര്‍ഡില്‍ 18 റണ്‍സ് മാത്രമുള്ളപ്പോള്‍ ദേവ്ദത്ത് പടിക്കല്‍ (3), കെ എസ് ഭരത് (2), നിഷാന്ത് സിന്ധു (5) എന്നിവര്‍ മടങ്ങി. പിന്നീട് ഭുയി - ശ്രേയസ് സഖ്യം 75 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ശ്രേയസിനെ പുറത്താക്കി മുകേഷ് കുമാര്‍ ഇന്ത്യ ബിക്ക് ബ്രേക്ക് ത്രൂ നല്‍കി. 40 പന്തുകള്‍ നേരിട്ട ഭുയി ഒരു സിക്‌സും ഏഴ് ഫോറും നേടി. പിന്നീട് ക്രീസിലെത്തിയ സഞ്ജു ഏകദിന ശൈലിയിലാണ് കളിച്ചത്. 53 പന്തുകള്‍ മാത്രം നേരിട്ട സഞ്ജു രണ്ട് സിക്‌സും അഞ്ച് ഫോറും നേടി. മുകേഷിന് വിക്കറ്റ് നല്‍കിയാണ് സഞ്ജു മടങ്ങുന്നത്. ഭുയിയുടെ ഇന്നിംഗ്‌സില്‍ ഇതുവരെ രണ്ട് സിക്‌സും ഏഴ് ഫോറുമുണ്ട്. 

Latest Videos

ബുമ്രയെ പോലെ ആവാന്‍ കഴിവ് മാത്രം പോര! ഇന്ത്യന്‍ പേസറെ വാഴ്ത്തി മുന്‍ ബംഗ്ലാദേശ് താരം

നേരത്തെ ഇന്ത്യ ബിയുടെ ഒന്നാം ഇന്നിംഗ്‌സ് 282ന് അവസാനിച്ചിരുന്നു. സെഞ്ചുറി നേടിയ അഭിമന്യൂ ഈശ്വരന്‍ (116), അര്‍ധ സെഞ്ചുറി നേടിയ വാഷിംഗ്ടണ്‍ സുന്ദര്‍ (87) എന്നിവരുടെ ഇന്നിംഗ്‌സാണ് ഇന്ത്യ ബിയെ കൂറ്റന്‍ സ്‌കോറിലേക്ക് നയിച്ചത്. എന്‍ ജഗദീഷന്‍ (13), സുയഷ് പ്രഭുദേശായ് (16) എന്നിവരാണ് രണ്ടക്കം കണ്ട മറ്റുതാരങ്ങള്‍. മുഷീര്‍ ഖാന്‍ (5), സൂര്യകുമാര്‍ യാദവ് (5), നിതീഷ് കുമാര്‍ റെഡ്ഡി (0), രാഹുല്‍ ചാഹര്‍ (9), നവ്ദീപ് സൈനി (7), മോഹിത് അവാസ്തി (8) എന്നിവര്‍ക്ക് തിളങ്ങാനായില്ല. സൗരഭ് കുമാര്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി.

നേരത്തെ സഞ്ജുവിന്റെ 106 റണ്‍സാണ് ഇന്ത്യ ഡിയെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. മൂന്ന് സിക്‌സും 12 ഫോറും ഉള്‍പ്പെടുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്‌സ്. സഞ്ജുവിന് പുറമെ ദേവ്ദത്ത് പടിക്കല്‍ (50), കെ എസ് ഭരത് (52), റിക്കി ഭുയി (56) മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. സൈനി അഞ്ച് വിക്കറ്റ് വീഴ്ത്തി.

click me!