ഏകദിന ചരിത്രത്തില്‍ ആദ്യം; ഇതിഹാസങ്ങള്‍ക്ക് പോലും കഴിയാത്ത ആ നേട്ടവും പോക്കറ്റിലാക്കി റാഷിദ് ഖാന്‍

By Web TeamFirst Published Sep 21, 2024, 2:20 PM IST
Highlights

വെള്ളിയാഴ്ചയാണ് റാഷിദ് ഖാന്‍ തന്‍റെ 26-ാ പിറന്നാള്‍ ആഘോഷിച്ചത്.

ഷാര്‍ജ: ഏകദിന ക്രിക്കറ്റിന്‍റെ ചരിത്രത്തിലാദ്യമായി പിറന്നാള്‍ ദിനത്തില്‍ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ആദ്യ ബൗളറെന്ന അപൂര്‍വ നേട്ടം സ്വന്തമാക്കി ബംഗ്ലാദേശ് ക്യാപ്റ്റൻ റാഷിദ് ഖാന്‍. ഇന്നലെ ഷാര്‍ജയില്‍ നടന്ന ദക്ഷിണാഫ്രിക്കക്കെിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലാണ് റാഷിദ് ഈ അപൂര്‍വ നേട്ടത്തിന് ഉടമയായത്. ഒമ്പതോവറില്‍ വെറും 19 റണ്‍സ് മാത്രം വഴങ്ങിയാണ് റാഷിദ് ദക്ഷിണാഫ്രിക്കയുടെ അഞ്ച് വിക്കറ്റുകള്‍ എറിഞ്ഞിട്ടത്.

വെള്ളിയാഴ്ചയാണ് റാഷിദ് ഖാന്‍ തന്‍റെ 26-ാ പിറന്നാള്‍ ആഘോഷിച്ചത്. പിറന്നാള്‍ ദിനത്തില്‍ ഇതിന് മുമ്പ് ഒരു ബൗളറുടെ പ്രകടനം ദക്ഷിണാഫ്രിക്കയുടെ വെര്‍നോണ്‍ ഫിലാന്‍ഡറുടെ പേരിലായിരുന്നു. 2007ല്‍ ബെല്‍ഫാസ്റ്റില്‍ അയര്‍ലന്‍ഡിനെതിരെ 12 റണ്‍സ് വഴങ്ങി നാലു വിക്കറ്റാണ് അന്ന് ഫിലാന്‍ഡര്‍ വീഴ്ത്തിയത്. 2010ല്‍ ഓസ്ട്രേലിയക്കെതിരെ ഇംഗ്ലണ്ടിന്‍റെ സ്റ്റുവര്‍ട്ട് ബ്രോഡും പിറന്നാള്‍ ദിനത്തില്‍ 44 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് എടുത്തിരുന്നു.

Latest Videos

പന്തിനും ഗില്ലിനും സെഞ്ചുറി; ചെന്നൈ ടെസ്റ്റിൽ ബംഗ്ലാദേശിന് മുന്നിൽ കൂറ്റൻ വിജയലക്ഷ്യം മുന്നോട്ടുവെച്ച് ഇന്ത്യ

റാഷിദിന്‍റെ മാസ്മരിക ബൗളിംഗ് പ്രകടനത്തിന്‍റെ ദക്ഷിണാഫ്രിക്കയെ 177 റണ്‍സിന് തകര്‍ത്ത അഫ്ഗാനിസ്ഥാന്‍ മൂന്ന് മത്സരങ്ങളുടെ പരമ്പര 2-0ന് സ്വന്തമാക്കി ചരിത്രം സൃഷ്ടിക്കുകയും ചെയ്തിരുന്നു. ആദ്യ ഏകദിനത്തില്‍ ആറ് വിക്കറ്റിന് അഫ്ഗാന്‍ ജയിച്ചിരുന്നു.. ഇന്നലെ നടന്ന രണ്ടാം മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത അഫ്ഗാനിസ്ഥാന്‍ റഹ്മാനുള്ള ഗുര്‍ബാസിന്‍റെ സെഞ്ചുറി കരുത്തില്‍ 50 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 311 റണ്‍സെടുത്തപ്പോള്‍ ദക്ഷിണാഫ്രിക്ക 34.2 ഓവറില്‍ 134 റണ്‍സിന് ഓള്‍ ഔട്ടായി. അഞ്ച് വിക്കറ്റെടുത്ത റാഷിദ് ഖാനും നാലു വിക്കറ്റെടുത്ത നംഗേലിയ ഖരോട്ടെയും ചേര്‍ന്നാണ് ദക്ഷിണാഫ്രിക്കെ എറിഞ്ഞിട്ടത്. ജയത്തോടെ മൂന്ന് മത്സര പരമ്പരയില്‍ 2-0ന് അഫ്ഗാനിസ്ഥാന്‍ മുന്നിലെത്തി. മൂന്നാം ഏകദിനം ഞായറാഴ്ച നടക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!