ദുലീപ് ട്രോഫി: രണ്ടാം ഇന്നിംഗ്സിലും ശ്രേയസിന്‍റെ ടീമിന് ബാറ്റിംഗ് തകര്‍ച്ച; രക്ഷകനാകാൻ സഞ്ജുവിന് വീണ്ടും അവസരം

By Web TeamFirst Published Sep 21, 2024, 12:47 PM IST
Highlights

മലയാളി താരം ദേവ്ദത്ത് പടിക്കല്‍(3), ശ്രീകര്‍ ഭരത്(2), നിഷാന്ത് സന്ധു(5) എന്നിവരുടെ വിക്കറ്റുകളാണ് രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യ ഡിക്ക് നഷ്ടമായത്.

അനന്തപൂര്‍: ദുലീപ് ട്രോഫി ക്രിക്കറ്റില്‍ ഇന്ത്യ ബിക്കെതിരെ ഒന്നാം ഇന്നിംഗ്സ് ലീഡെടുത്ത് ശ്രേയസ് അയ്യര്‍ നയിക്കുന്ന ഇന്ത്യ ഡി. ഇന്ത്യ ഡിയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറാ 349 റണ്‍സിന് മറുപടിയായി മൂന്നാം ദിനം ഇന്ത്യ ബി 282 റണ്‍സിന് ഓള്‍ ഔട്ടായി. 67 റണ്‍സിന്‍റെ ഒന്നാ ഇന്നിംഗ്സ് ലീഡുമായി രണ്ടാം ഇന്നിംഗ്സ് തുടങ്ങിയ ഇന്ത്യ ഡിക്ക് പക്ഷെ രണ്ടാം ഇന്നിംഗ്സിലും ബാറ്റിംഗ് തകര്‍ച്ച നേരിടുകയാണ്. മൂന്നാം ദിനം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇന്ത്യ ഡി നാലു വിക്കറ്റ് നഷ്ടത്തില്‍ 107 റണ്‍സെന്ന നിലയിലാണ്. അഞ്ച് റണ്‍സോടെ സഞ്ജു സാംസണും റണ്ണൊന്നുമെടുക്കാതെ ആകാശ് സെന്‍ഗുപ്തയും ക്രീസില്‍.

മലയാളി താരം ദേവ്ദത്ത് പടിക്കല്‍(3), ശ്രീകര്‍ ഭരത്(2), നിഷാന്ത് സന്ധു(5), ശ്രേയസ് അയ്യര്‍(50), റിക്കി ഭൂയി(28) എന്നിവരുടെ വിക്കറ്റുകളാണ് രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യ ഡിക്ക് നഷ്ടമായത്.നവദീപ് സെയ്നിയും മുകേഷ് കുമാറും രണ്ട് വിക്കറ്റ് വീതം നേടി. നേരത്തെ ഒന്നാം ഇന്നിംഗ്സില്‍ ക്യാപ്റ്റന്‍ അഭിമന്യു ഈശ്വരന്‍റെ സെഞ്ചുറിക്കൊപ്പം 87 റണ്‍സെടുത്ത വാഷിംഗ്ടണ്‍ സുന്ദറിന്‍റെ പോരാട്ടമാണ് ഇന്ത്യ ബിയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. ഇന്ത്യ ഡിക്കായി സൗരഭ് കുമാര്‍ 73 റണ്‍സിന് അഞ്ച് വിക്കറ്റെടുത്തപ്പോള്‍ അര്‍ഷ്ദീപ് സിംഗ് മൂന്ന് വിക്കറ്റെടുത്തു.

Latest Videos

638 ദിവസത്തിനുശേഷം ആദ്യ ഫിഫ്റ്റിയുമായി റിഷഭ് പന്ത്, കൂടെ ഗില്ലും; ബംഗ്ലാദേശിനെതിരെ ഇന്ത്യ കൂറ്റൻ ലീഡിലേക്ക്

ദുലീപ് ട്രോഫിയിലെ മറ്റൊരു മത്സരത്തില്‍ ഇന്ത്യ സിക്കെതിരെ ഇന്ത്യ എ 63 റണ്‍സിന്‍റെ ഒന്നാം ഇന്നിംഗ്സ് ലീഡെടുത്തു. ഇന്ത്യ എയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 297 റണ്‍സിന് മറുപടിയായി ഇന്ത്യ സി ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 234 റണ്‍സാണ് എടുത്ത് ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്തു. രണ്ടാം ഇന്നിംഗ്സ് തുടങ്ങിയ ഇന്ത്യ എ ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 72 റണ്‍സെടുത്തിട്ടുണ്ട്. 31 റണ്‍സോടെ ക്യാപ്റ്റൻ മായങ്ക് അഗര്‍വാളും റണ്ണൊന്നുമെടുക്കാതെ റിയാന്‍ പരാഗും ക്രീസില്‍. പ്രഥം സിംഗ്(11), തിലക് വര്‍മ(19) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യ എക്ക് നഷ്ടമായത്. എട്ട് വിക്കറ്റ് കൈയിലിരിക്കെ ഇന്ത്യ എക്ക് 137 റണ്‍സ് ലീഡുണ്ട്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!