അവസരം മുതലാക്കാനാവാതെ സഞ്ജു! ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നിരാശ; രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് തകര്‍ച്ച

By Web TeamFirst Published Dec 19, 2023, 7:40 PM IST
Highlights

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിലവില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 43 ഓവറില്‍ എട്ടിന് 192 എന്ന നിലയിലാണ്. 62 റണ്‍സ് നേടിയ സായ് സുദര്‍ശനാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.

ജൊഹന്നാസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ നിരാശപ്പെടുത്തി മലയാളി താരം സഞ്ജു സാംസണ്‍. 27-ാം ഓവറില്‍ ക്രീസിലെത്തി സഞ്ജു 12 റണ്‍സ് മാത്രമെടുത്ത് മടങ്ങി. 23 പന്തുകളാണ് സഞ്ജു നേരിട്ടത്. തുടക്കം മുതല്‍ ബുദ്ധിമുട്ടിയ താരം ഒരു ബൗണ്ടറി മാത്രമാണ് നേടിയത്. മധ്യനിരയില്‍ നിലയുറപ്പിക്കേണ്ട സഞ്ജു മടങ്ങിയതോടെ കൂട്ടത്തകര്‍ച്ചയായിരുന്നു ഇന്ത്യക്ക്. പിന്നാലെ കെ എല്‍ രാഹുല്‍ (56), റിങ്കു സിംഗ് (12), എന്നിവരും മടങ്ങി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ നിലവില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 43 ഓവറില്‍ എട്ടിന് 192 എന്ന നിലയിലാണ്. 62 റണ്‍സ് നേടിയ സായ് സുദര്‍ശനാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. റുതുരാജ് ഗെയ്കവാദ് (4), തിലക് വര്‍മ (10) എന്നിവരും നിരാശപ്പെടുത്തി. 83 പന്തുകള്‍ നേരിട്ട സായ് ഒരു സിക്‌സും ഏഴ് ഫോറും നേടി. രാഹുലിനൊപ്പം 68 റണ്‍സ് ചേര്‍ത്ത ശേഷമാണ് സായ് മടങ്ങിയത്. ആദ്യ കദിനത്തിലും താരം അര്‍ധ സെഞ്ചുറി നേടിയിരുന്നു. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി നന്ദ്രേ ബര്‍ഗര്‍ മൂന്ന് വിക്കറ്റ് നേടി. കേശവ് മഹാരാജിന് രണ്ട് വിക്കറ്റുണ്ട്.

Latest Videos

നേരത്തെ ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങിയത്. റിങ്കു സിംഗിന് അരങ്ങേറാന്‍ അവസരം ലഭിച്ചു. ഇന്ത്യന്‍ ടെസ്റ്റ് ടീമിനൊപ്പം ചേര്‍ന്ന ശ്രേയസ് അയ്യര്‍ക്ക് പകരമാണ് റിങ്കു ടീമിലെത്തിയത്.

ഇന്ത്യ: റുതുരാജ് ഗെയ്കവാദ്, സായ് സുദര്‍ശന്‍, തിലക് വര്‍മ, കെ എല്‍ രാഹുല്‍, സഞ്ജു സാംസണ്‍, റിങ്കു സിംഗ്, അക്‌സര്‍ പട്ടേല്‍, അര്‍ഷ്ദീപ് സിംഗ്, ആവേശ് ഖാന്‍, കുല്‍ദീപ് യാദവ്, മുകേഷ് കുമാര്‍.

ദക്ഷിണാഫ്രിക്ക: ടോണി ഡി  സോര്‍സി, റീസ ഹെന്‍ഡ്രിക്‌സ്, റാസി വാന്‍ ഡര്‍ ഡസ്സന്‍, എയ്ഡന്‍ മാര്‍ക്രം, ഹെന്റിച്ച് ക്ലാസന്‍, ഡേവിഡ് മില്ലര്‍, വിയാന്‍ മള്‍ഡര്‍, കേശവ് മഹാരാജ്, നേ്രന്ദ ബര്‍ഗര്‍, ലിസാര്‍ഡ് വില്യംസ്, ബ്യൂറന്‍ ഹെന്‍ഡ്രിക്‌സ്.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടെസ്റ്റ് പരമ്പരയ്ക്ക് ഇഷാന്‍ കിഷനില്ല! പിന്മാറ്റം അറിയിച്ച് താരം; പകരക്കാരനായി

tags
click me!