ഇനിയൊരു തോല്‍വി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനല്‍ സാധ്യകള്‍ക്ക് വലിയ തിരിച്ചടിയാവുമെന്നതിനാല്‍ മുംബൈയില്‍ എങ്ങനെയും ജയിക്കുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യം.
മുംബൈ: ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റില്‍ പേസിന് മുന്നിലും രണ്ടാം ടെസ്റ്റില്‍ സ്പിന്നിനു മുന്നിലും അടിയറവ് പറഞ്ഞതോടെ ധീരമായ തീരുമാവുമായി ഇന്ത്യ. വെള്ളിയാഴ്ച മുംബൈയില്‍ തുടങ്ങുന്ന മൂന്നാം ടെസ്റ്റിനായി സ്പിന്നിനെയും പേസിനെയും ഒരുപോലെ തുണക്കുന്ന സ്പോര്‍ട്ടിംഗ് പിച്ച് ഒരുക്കാനാണ് ടീം മാനേജ്മെന്‍റ് നിര്‍ദേശിച്ചിരിക്കുന്നതെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തു. പേസര്‍മാര്‍ക്ക് സഹായം കിട്ടാനായി പിച്ചിലെ പുല്ല് നിലനിര്‍ത്തിക്കൊണ്ടായിരിക്കും മുംബൈയില്‍ പിച്ചൊരുക്കുക എന്നാണ് റിപ്പോര്‍ട്ട്. ആദ്യ രണ്ട് ദിവസങ്ങളില്‍ പേസര്‍മാര്‍ക്ക് സഹായം കിട്ടുന്ന രീതിയിലും അവസാന മൂന്ന് ദിവസം സ്പിന്നര്‍മാരെ തുണക്കുന്ന രീതിയിലുമുള്ളതായിരിക്കും വംഖഡെ സ്റ്റേഡിയത്തിലെ പിച്ച് എന്നാണ് റിപ്പോര്‍ട്ട്.
ബെംഗളൂരുവില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ആദ്യ ഇന്നിംഗ്സില്‍ ന്യൂസിലന്‍ഡ് പേസര്‍മാര്‍ക്ക് മുന്നില്‍ 46 റണ്‍സിന് ഓള്‍ ഔട്ടായി നാണംകെട്ട ഇന്ത്യ പൂനെയില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ കിവീസ് സ്പിന്നര്‍മാര്‍ക്ക് മുന്നിലാണ് മുട്ടുമടക്കിയത്. അതുകൊണ്ട് തന്നെ എന്ത് വിലകൊടുത്തും മൂന്നാം ടെസ്റ്റ് ജയിച്ച് പരമ്പരയില്‍ ആശ്വാസ ജയം തേടിയാണ് ഇന്ത്യ മുംബൈയിൽ ഇറങ്ങുന്നത്.
undefined
ഇനിയൊരു തോല്‍വി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനല്‍ സാധ്യകള്‍ക്ക് വലിയ തിരിച്ചടിയാവുമെന്നതിനാല്‍ മുംബൈയില്‍ എങ്ങനെയും ജയിക്കുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യം. എന്നാല്‍ ഇതിനായി പന്ത് കുത്തിത്തിരിയുന്ന പിച്ചുണ്ടാക്കിയാല്‍ കിവീസ് സ്പിന്നര്‍മാരായ മിച്ചല്‍ സാന്‍റ്നര്‍, ഗ്ലെന്‍ ഫിലിപ്സ്, അജാസ് പട്ടേല്‍ എന്നിവര്‍ക്ക് മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ പാടുപെടുമെന്നതിനാലാണ് ഈ മനം മാറ്റം. പൂനെയില്‍ ജയിച്ച് പരമ്പര സമനിലിയാക്കാനിറങ്ങിയ ഇന്ത്യ മിച്ചല്‍ സാന്‍റ്നര്‍ക്ക് മുമ്പിലായിരുന്നു മുട്ടുമടക്കിയത്.
രഞ്ജിട്രോഫി: ബംഗാളിനെതിരായ സമനില; പോയന്‍റ് പട്ടികയില്‍ കർണാടകയെ പിന്തള്ളി രണ്ടാം സ്ഥാനത്തെത്തി കേരളം
2021ല്‍ ന്യൂസിലന്‍ഡിനെതിരെ മുംബൈയില്‍ അവസാനമായി ടെസ്റ്റ് കളിച്ചപ്പോള്‍ ഇന്ത്യ 372 റണ്‍സിന്‍റെ കൂറ്റൻ ജയം സ്വന്തമാക്കിയിരുന്നു. അന്ന് സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ കറങ്ങി വീണ കിവീസ് ബാറ്റര്‍മാര്‍ ആദ്യ ഇന്നിംഗ്സില്‍ 62 റണ്‍സിനും രണ്ടാം ഇന്നിംഗ്സില്‍ 167 റണ്‍സിനും പുറത്തായപ്പോള്‍ ഇന്ത്യ ആദ്യ ഇന്നിംഗ്സില്‍ 325 റണ്‍സും രണ്ടാം ഇന്നിംഗ്സില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 276 റണ്‍സും സ്കോര്‍ ചെയ്തിരുന്നു. എട്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ഇന്ത്യയുടെ ആദ്യ ഇന്നിംഗ്സിലെ 10 വിക്കറ്റുകളും വീഴ്ത്തിയ ന്യൂസിലന്‍ഡ് സ്പിന്നര്‍ അജാസ് പട്ടേല്‍ ചരിത്രനേട്ടം സ്വന്തമാക്കി. ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സില്‍ നാലു വിക്കറ്റ് കൂടി നേടിയ അജാസ് പട്ടേല്‍ 14 വിക്കറ്റുകളാണ് മത്സരത്തിലാകെ വീഴ്ത്തിയത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക