രോഹിത്തിനെ മാറ്റാന്‍ എന്തിനിത്ര തിടുക്കം, മുംബൈ ഇന്ത്യന്‍സിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ ഇന്ത്യൻ താരം

By Web TeamFirst Published Dec 17, 2023, 1:51 PM IST
Highlights

മുംബൈ ടീമില്‍ ക്യാപ്റ്റന്‍ സ്ഥാനം ആഗ്രഹിക്കുന്ന ഏതാനും കളിക്കാര്‍ വേറെയുമുണ്ട്. ഇപ്പോള്‍ ടി20യില്‍ ഇന്ത്യയെ നയിക്കുന്ന സൂര്യകുമാര്‍ യാദവാണ് അതിലൊരാള്‍.

മുംബൈ: മുംബൈ ഇന്ത്യന്‍സ് നായകസ്ഥാനത്തു നിന്ന് രോഹിത് ശര്‍മയെ മാറ്റിയ തീരുമാനം തന്നെ അത്ഭുതപ്പെടുത്തിയെന്ന് തുറന്നു പറഞ്ഞ് മുന്‍ ഇന്ത്യന്‍ താരം വസീം ജാഫര്‍. രോഹിത്തിനെ ഇത്ര തിടുക്കപ്പെട്ട് ക്യാപ്റ്റന്‍ സ്ഥാനത്തു നിന്ന് മാറ്റേണ്ട കാര്യമില്ലായിരുന്നുവെന്നും ജാഫര്‍ ക്രിക് ഇന്‍ഫോയിലെ ചാറ്റ് ഷോയില്‍ പറഞ്ഞു.

രോഹിത്തിനെ മാറ്റി ഹാര്‍ദ്ദിക്കിനെ ക്യാപ്റ്റനാക്കിയ മുംബൈയുടെ തീരുമാനം എന്നെ അത്ഭുതപ്പെടുത്തി. അത്രവേഗത്തിലായിരുന്നു ആ തീരുമാനം വന്നത്. ഹാര്‍ദ്ദിക് പാണ്ഡ്യയെ ഗുജറാത്തില്‍ നിന്ന് മുംബൈയിലെത്തിച്ചപ്പോള്‍ തന്നെ ഹാര്‍ദ്ദിക്കിനെ ക്യാപ്റ്റനാക്കാമെന്ന് ഒരുപക്ഷെ മുംബൈ മാനേജെമെന്‍റ് പറഞ്ഞു കാണും. എന്നാല്‍ ഇക്കാര്യം രോഹിത്തിനോട് അവര്‍ പറഞ്ഞിട്ടുണ്ടാകുമോ എന്ന കാര്യത്തില്‍ തനിക്ക് സംശയമുണ്ടെന്നും ജാഫര്‍ പറഞ്ഞു.

Latest Videos

സെലക്ടര്‍മാര്‍ സഞ്ജുവിനെ ഇന്ത്യൻ ടീമിലെടുക്കുന്നത് അപ്രധാന മത്സരങ്ങള്‍ക്ക്; തുറന്നു പറഞ്ഞ് മുന്‍ താരം

മുംബൈ ടീമില്‍ ക്യാപ്റ്റന്‍ സ്ഥാനം ആഗ്രഹിക്കുന്ന ഏതാനും കളിക്കാര്‍ വേറെയുമുണ്ട്. ഇപ്പോള്‍ ടി20യില്‍ ഇന്ത്യയെ നയിക്കുന്ന സൂര്യകുമാര്‍ യാദവാണ് അതിലൊരാള്‍. സൂര്യകുമാര്‍ ഇന്ത്യയെ നന്നായി നയിക്കുകയും ചെയ്യുന്നുണ്ട്. ജസ്പ്രീത് ബുമ്രയാണ് മറ്റൊരാള്‍. മുമ്പ് ഇന്ത്യയെ ടെസ്റ്റില്‍ ബുമ്ര നയിച്ചിട്ടുണ്ട്. അതുകൊണ്ട് എല്ലാകാര്യങ്ങളിലും വ്യക്തത വരുത്തിയിട്ടാണ് ഈ തീരുമാനമെന്ന് പ്രതീക്ഷിക്കാം.

കാരണം അത്രയം തിടുക്കപ്പെട്ടാണ് മുംബൈ തീരുമാനമെടുത്തിരിക്കുന്നത്. മുംബൈ ഇന്ത്യന്‍സില്‍ ഹാര്‍ദ്ദിക്കിന് കീഴില്‍ കളിക്കുന്ന രോഹിത് ശര്‍മ, അടുത്ത വര്‍ഷത്തെ ടി20 ലോകകപ്പില്‍ ഇന്ത്യയെ നയിക്കാനെത്തിയാല്‍ രോഹിത്തിന് കീഴില്‍ കളിക്കാന്‍ ഹാര്‍ദ്ദിക് തയാറാകുമോ എന്നതും കാത്തിരുന്ന് കാണേണ്ട കാര്യമായിരിക്കുമെന്നും ജാഫര്‍ പറഞ്ഞു.

സഞ്ജു ഓപ്പണറോ വിക്കറ്റ് കീപ്പറോ അല്ല; ഇന്ത്യന്‍ ടീമിലെ റോളില്‍ വ്യക്തത വരുത്തി കെ എല്‍ രാഹുല്‍

2013ല്‍ ക്യാപ്റ്റനായിരുന്ന റിക്കി പോണ്ടിംഗിന് കീഴില്‍ ആദ്യ ഘട്ടത്തില്‍ മുംബൈ ഇന്ത്യന്‍സ് മോശം പ്രകടനം തുടര്‍ന്നപ്പോഴാണ് സീസണിടയില്‍വെച്ച് രോഹിത് മുംബൈ നായകനായി ചുമതലയേറ്റത്. ആ വര്‍ഷം കിരീടം നേടിയ മുംബൈ പിന്നീട് രോഹിത്തിന് കീഴില്‍ നാലു തവണ കൂടി ഐപിഎല്ലില്‍ ചാമ്പ്യന്‍മാരായിരുന്നു.

click me!