ജുറലിനെ നിലനിര്‍ത്തിയതാണ് മറ്റൊരു സവിശേഷത. 2022ലെ താരലേലത്തില്‍ 20 ലക്ഷം രൂപക്കാണ് ധ്രുവ് ജുറെല്‍ രാജസ്ഥാനിലെത്തിയത്.
മുംബൈ: ജോസ് ബട്‌ലറേയും യൂസ്‌വേന്ദ്ര ചാഹലിനേയും കൈവിട്ട് രാജസ്ഥാന്‍ റോയല്‍സ്. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ (18 കോടി), യശസ്വി ജയ്‌സ്വാള്‍ (18), റിയാന്‍ പരാഗ് (14), ധ്രുവ് ജുറല്‍ (14), ഷിംറോണ്‍ ഹെറ്റ്‌മെയര്‍ (11), സന്ദീപ് ശര്‍മ (4) എന്നിവരെയാണ് ടീം നിലനിര്‍ത്തിയത്. 11 കോടി നല്‍കി ഹെറ്റ്‌മെയറെ നിലനിര്‍ത്തി, ബട്‌ലറെ കൈവിട്ടതാണ് ആരാധകരെ ആശ്ചര്യപ്പെടുത്തിയത്. എന്നാല്‍ ബട്‌ലറേയും ചാഹലിനേയും മെഗ താരലേലത്തില്‍ സ്വന്തമാക്കാനും റോയല്‍സ് ശ്രമിച്ചേക്കും. വെറ്ററന്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍, ന്യൂസിലന്‍ഡ് പേസര്‍ ട്രന്റ് ബോള്‍ട്ട് എന്നിവരാണ് ഒഴിവാക്കപ്പെട്ട പ്രധാന താരങ്ങള്‍. മെഗാ താരലേലത്തില്‍ ചെലവഴിക്കാന്‍ 41 കോടി രാജസ്ഥാന്റെ പേഴ്‌സില്‍ ബാക്കിയുണ്ട്.
ജുറലിനെ നിലനിര്‍ത്തിയതാണ് മറ്റൊരു സവിശേഷത. 2022ലെ താരലേലത്തില്‍ 20 ലക്ഷം രൂപക്കാണ് ധ്രുവ് ജുറെല്‍ രാജസ്ഥാനിലെത്തിയത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ അരങ്ങേറി ഇന്ത്യക്കായി തിളങ്ങിയ ജുറെല്‍ നിലവില്‍ ടെസ്റ്റ് ടീമിലെ ബാക്ക് അപ്പ് വിക്കറ്റ് കീപ്പറാണ്. ബട്‌ലറെ ഒഴിവാക്കിയ സാഹചര്യത്തില്‍ ജുറലിനെ ഒപ്പറായി കളിക്കാന്‍ അവസരം വന്നേക്കും. ജോസ് ബട്ലറെ ഒഴിവാക്കിയ സാഹചര്യത്തില്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനത്ത് സഞ്ജു സാംസണിന്റെ ബാക്ക് അപ്പായി കളിപ്പിക്കാന്‍ കഴിയുന്ന ജുറെലിനെ ഒഴിവാക്കുന്നത് ബുദ്ധിപരമായിരിക്കില്ലെന്ന അഭിപ്രായം ഉയര്‍ന്നു.
ന്യൂസിലന്‍ഡിനെതിരെ അവസാന ടെസ്റ്റില്‍ ബുമ്ര കളിക്കില്ല! ഇന്ത്യയുടെ സാധ്യത ഇലവന്‍ അറിയാം
കഴിഞ്ഞ അഞ്ച് വര്‍ഷമായി ഇന്ത്യക്കായി കളിച്ചിട്ടില്ലാത്തതിനാലാണ് രാജസ്ഥാന് സന്ദീപ് ശര്‍മയെ അണ്‍ ക്യാപ്ഡ് താരമായി നിലനിര്‍ത്താന്‍ അവസരം ലഭിച്ചത്. കഴിഞ്ഞ സീസണില്‍ രാജസ്ഥാന പ്ലേ ഓഫിലെത്തിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചത് സഞ്ജുവിന്റെയും(531 റണ്‍സ്) പരാഗിന്റെയും(573 റണ്‍സ്) പ്രകടനങ്ങളായിരുന്നു. 2023ലെ താരലേലത്തില്‍ ആരും ടീമിലെടുക്കാതിരുന്ന സന്ദീപ് ശര്‍മയെ 50 ലക്ഷം മുടക്കിയാണ് രാജസ്ഥാന്‍ ടീമിലെത്തിച്ചത്. കഴിഞ്ഞ സീസണില്‍ 13 വിക്കറ്റുമായി സന്ദീപ് തിളങ്ങുകയും ചെയ്തിരുന്നു.
കഴിഞ്ഞ സീസണില്‍ വലിയ പ്രകടനമൊന്നും കാഴ്ചവെക്കാനായില്ലെങ്കിലും ബട്ലര്‍ 359 റണ്‍സുമായി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തിരുന്നു. ഐപിഎല്‍ ചരിത്രത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത ബൗളറായ ചാഹലാകട്ടെ കഴിഞ്ഞ സീസണിലും 18 വിക്കറ്റെടുത്ത് ബൗളിംഗില്‍ തിളങ്ങിയിരുന്നു. 2022ലെ താരലേലത്തില്‍ ബെംഗളൂരു കൈവിട്ട ചാഹലിനെ 6.5 കോടിക്കാണ് രാജസ്ഥാന്‍ ടീമിലെത്തിച്ചത്.