കോലി കഴിഞ്ഞാൽ ഏറ്റവും മൂല്യമുള്ള താരം, അവന്‍റെ അഭാവം ഇന്ത്യയെ തളർത്തും; തുറന്നു പറഞ്ഞ് ഇംഗ്ലണ്ട് മുൻ നായകൻ

By Web TeamFirst Published Feb 3, 2024, 9:36 AM IST
Highlights

ആദ്യ ടെസ്റ്റിലെ തോല്‍വി ഇന്ത്യക്ക് അപ്രതീക്ഷിതമായിരുന്നു. അതിന് പിന്നാലെ കെ എല്‍ രാഹുലിനെയും രവീന്ദ്ര ജഡേജയെയും നഷ്ടമായി. വിരാട് കോലി കഴിഞ്ഞാല്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിലെ ഏറ്റവും മൂല്യമേറിയ രണ്ടാമത്തെ കളിക്കാരനാണ് ജഡേജ.

മുംബൈ: ഇന്ത്യൻ ടീമില്‍ വിരാട് കോലി കഴിഞ്ഞാല്‍ ഏറ്റവും മൂല്യമുള്ള താരം രവീന്ദ്ര ജഡേജയാണെന്നും ജഡേജയുടെ അഭാവം ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയെ തളര്‍ത്തുമെന്നും തുറന്നു പറ‌ഞ്ഞ് മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ ആതര്‍ട്ടണ്‍. 12 വര്‍ഷത്തിനുശേഷം ഇന്ത്യയെ ഇന്ത്യയില്‍ തോല്‍പിച്ച് ടെസ്റ്റ് പരമ്പര നേടാന്‍ ഇംഗ്ലണ്ടിന് ഇത് സുവര്‍ണാവസരമാണെന്നും ആതര്‍ട്ടണ്‍ പറഞ്ഞു.

ആദ്യ ടെസ്റ്റിലെ തോല്‍വി ഇന്ത്യക്ക് അപ്രതീക്ഷിതമായിരുന്നു. അതിന് പിന്നാലെ കെ എല്‍ രാഹുലിനെയും രവീന്ദ്ര ജഡേജയെയും നഷ്ടമായി. വിരാട് കോലി കഴിഞ്ഞാല്‍ ഇന്ത്യന്‍ ടെസ്റ്റ് ടീമിലെ ഏറ്റവും മൂല്യമേറിയ രണ്ടാമത്തെ കളിക്കാരനാണ് ജഡേജ. അതുപോലൊരു കളിക്കാരനില്ലാത്തതിന്‍റെ നഷ്ടം നികത്താന്‍ മറ്റാരെ കളിപ്പിച്ചാലും ഇന്ത്യക്കാവില്ല. അതിപ്പോള്‍ വാഷിംഗ്ടണ്‍ സുന്ദറായാലും അക്സര്‍ പട്ടേലായാലും കഴിയില്ല. കാരണം ജഡേജ, ബാറ്റിംഗിലായാലും ബൗളിംഗിലായാലും ഫീല്‍ഡിംഗിലായാലും ജഡേജ പുറത്തെടുക്കുന്ന പ്രകടനം തന്നെ.

Latest Videos

ഇഷാന്‍ കിഷനെ കണ്ടവരുണ്ടോ?, തുടര്‍ച്ചയായ അഞ്ചാം രഞ്ജി മത്സരത്തില്‍ നിന്നും വിട്ടു നിന്ന് ഇന്ത്യൻ യുവതാരം

വാഷിംഗ്ടണ്‍ സുന്ദറെ പ്ലേയിംഗ് ഇലവനില്‍ കളിപ്പിച്ചാല്‍ ഇന്ത്യയുടെ ബൗളിംഗ് ദുര്‍ബലമാകും. ജഡേജക്ക് പകരം ടീമിലെടുത്ത സൗരഭ് കുമാറിനെ കളിപ്പിച്ചാലോ ബാറ്റിംഗ് ദുര്‍ബലമാകും. കുല്‍ദീപ് യാദവിന്‍റെ റിസ്റ്റ് സ്പിന്‍ ആണ് ഇന്ത്യക്ക് മുന്നിലുള്ള മറ്റൊരു വഴി. എങ്ങനെ നോക്കിയാലും ഇന്ത്യക്ക് മുന്നില്‍ വെല്ലുവിളികളാണുള്ളതെന്നും ആതര്‍ട്ടണ്‍ പറഞ്ഞു.

ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ രവീന്ദ്ര ജഡേജക്ക് പകരം കുല്‍ദീപ് യാദവിനെയും കെ എല്‍ രാഹുലിന് പകരം രജത് പാടിദാറിനെയും മുഹമ്മദ് സിറാജിന് പകരം മുകേഷ് കുമാറിനെയുമാണ് ഇന്ത്യ പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കുന്നത്. അഞ്ച് മത്സര പരമ്പരിലെ ആദ്യ ടെസ്റ്റില്‍ തോറ്റ ഇന്ത്യ പരമ്പരയില്‍ 0-1ന് പിന്നിലാണ്. വിശാഖപട്ടണം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 336 റണ്‍സെന്ന നിലയിലാണ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!