'അന്ന് ഓസ്ട്രേലിയ തോറ്റത് റിഷഭ് പന്തിന് മുന്നിലല്ല, ആ ഇന്ത്യൻ താരത്തിന് മുന്നിൽ', വെളിപ്പെടുത്തി ടിം പെയ്ൻ

By Web Team  |  First Published Oct 30, 2024, 7:32 PM IST

ആ പരമ്പരയില്‍ ഓസ്ട്രേലിയ തോറ്റത് റിഷഭ് പന്തിന്‍റെ ബാറ്റിംഗിന് മുന്നിലല്ലെന്ന് തുറന്നു പറയുകയാണ് മുന്‍ ഓസ്ട്രേലിയന്‍ നായകനും വിക്കറ്റ് കീപ്പറുമായി ടിം പെയ്ന്‍.


മെല്‍ബണ്‍: ഇന്ത്യൻ ടീമിന്‍റെ കഴിഞ്ഞ ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ടെസ്റ്റ് പരമ്പര നേടി ചരിത്രനേട്ടം കുറിച്ചതിന് കാരണം റിഷഭ് പന്തിന്‍റെ പ്രകടനമാണെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. റിഷഭ് പന്തിന്‍റെ നിര്‍ണായക ഇന്നിംഗ്സുകളാണ് ഇത്തരമൊരു വിലയിരുത്തലിന് കാരണം. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ആ പരമ്പരയില്‍ ഓസ്ട്രേലിയ തോറ്റത് റിഷഭ് പന്തിന്‍റെ ബാറ്റിംഗിന് മുന്നിലല്ലെന്ന് തുറന്നു പറയുകയാണ് മുന്‍ ഓസ്ട്രേലിയന്‍ നായകനും വിക്കറ്റ് കീപ്പറുമായി ടിം പെയ്ന്‍.

ഒരുപാട് ആളുകള്‍ കഴിഞ്ഞ ബോര്‍ഡര്‍-ഗവാസ്കര്‍ ട്രോഫിയിലെ റിഷഭ് പന്തിന്‍റെ പ്രകടനത്തെക്കുറിച്ച് പറയാറുണ്ട്. എന്നാല്‍ ആ ടെസ്റ്റ് പരമ്പരയില്‍ ഞങ്ങളെ തോല്‍പ്പിച്ച ഇന്ത്യൻ താരം ശരിക്കും റിഷഭ് പന്തല്ല, അത് ചേതേശ്വര്‍ പൂജാരയാണ്. കാരണം, അദ്ദേഹത്തിന്‍റെ പ്രതിരോധം ഞങ്ങളെയും ഞങ്ങളുടെ പേസര്‍മാരെയും തളര്‍ത്തി കളഞ്ഞു. എത്രതവണ ദേഹത്ത് ഏറ് കിട്ടിയാലും അദ്ദേഹം അതിനെയൊക്കെ അതിജീവിച്ച് എഴുന്നേറ്റ് നിന്നു. അത്തരം പ്രതിരോധത്തിനും ടെസ്റ്റ് ക്രിക്കറ്റില്‍ സ്ഥാനമുണ്ടെന്ന് അദ്ദേഹം കാണിച്ചു തന്നുവെന്നും പെയ്ന്‍ ഗ്രേഡ് ക്രിക്കറ്റേഴ്സ് പോഡ്‌കാസ്റ്റില്‍ പറഞ്ഞു.

Latest Videos

undefined

ആദ്യ പന്ത് നേരിടും മുമ്പെ കിട്ടിയത് 10 റണ്‍സ്, എന്നിട്ടും ദക്ഷിണാഫ്രിക്കക്ക് മുന്നിൽ തകർന്നടിഞ്ഞ് ബംഗ്ലാദേശ്

കഴിഞ്ഞ ഓസീസ് പര്യടനത്തില്‍ 928 പന്തുകളാണ് പൂജാര നേരിട്ടത്. പരമ്പരയില്‍ ഇരു ടീമിലെയും ബാറ്റര്‍മാരില്‍ ഏറ്റവും കൂടുതല്‍ പന്തുകള്‍ നേരിട്ട താരവും പൂജാരയായിരുന്നു. നിലവിലെ ഓസീസ് ക്യാപ്റ്റനായ പാറ്റ് കമിന്‍സും പൂജാരയുടെ പ്രകടനത്തെ പ്രകീര്‍ത്തിച്ച് നേരത്തെ രംഗത്തുവന്നിരുന്നു. പൂജാരക്കെതിരെ പന്തെറിയുന്നത് വലിയ വെല്ലുവിളിയാണെന്നും ബൗളര്‍മാരെ ഒരിക്കലും തനിക്ക് മുകളില്‍ ആധിപത്യം നേടാന്‍ അദ്ദേഹം അനുവദിക്കാറില്ലെന്നും സ്റ്റാര്‍ സ്പോര്‍ട്സിന്‍റെ ചര്‍ച്ചയില്‍ പങ്കെടുത്ത് കമിന്‍സ് പറഞ്ഞിരുന്നു.

അദ്ദേഹത്തിനെതിരെ പന്തെറിയുന്നത് ഞാന്‍ ആസ്വദിച്ചിരുന്നു. ചിലപ്പോഴൊക്കെ അദ്ദേഹത്തിനെതിരെ തനിക്കും വിജയം നേടാനായിട്ടുണ്ടന്നും കമിന്‍സ് വ്യക്തമാക്കി. കഴിഞ്ഞ വര്‍ഷം നടന്ന ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലില്‍ കളിച്ചശേഷം പൂജാര ഇന്ത്യക്കായി കളിച്ചിട്ടില്ല. ഇത്തവണ ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ടീമിലും പൂജാരയില്ല.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!