ഇന്ത്യയുടെ പ്ലേയിംഗ് ഇലവനെക്കുറിച്ച് സൂചന നല്‍കി ഗംഭീർ; ഗിൽ തിരിച്ചെത്തുമ്പോൾ പുറത്താകുക രാഹുൽ അല്ല സർഫറാസ്

By Web Team  |  First Published Oct 23, 2024, 12:29 PM IST

ന്യൂസിലന്‍ഡിനെതിരായ ബെംഗളൂരു ടെസ്റ്റിന്‍റെ ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യ 46ന് ഓള്‍ ഔട്ടായപ്പോള്‍ പൂജ്യത്തിന് പുറത്തായ രാഹുല്‍ രണ്ടാം ഇന്നിംഗ്സില്‍ 12 റണ്‍സെടുത്ത് മടങ്ങിയിരുന്നു.


പൂനെ: ന്യൂസിലന്‍ഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും കെ എല്‍ രാഹുല്‍ പ്ലേയിംഗ് ഇലവനില്‍ സ്ഥാനം നിലനിര്‍ത്തുമെന്ന് സൂചന. രണ്ടാം ടെസ്റ്റിന് മുന്നോടിയായി കോച്ച് ഗൗതം ഗംഭീര്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പ്ലേയിംഗ് ഇലവന്‍ സംബന്ധിച്ച സൂചന നല്‍കിയത്.

കെ എല്‍ രാഹുല്‍ കളിക്കുമോ എന്ന ചോദ്യത്തിന് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന അഭിപ്രായങ്ങള്‍ ടീം തെരഞ്ഞെടുപ്പിനെ ഒരു തരി പോലും ബാധിക്കില്ലെന്നും ടീം മാനേജ്മെന്‍റും ലീഡര്‍ഷിപ്പ് ഗ്രൂപ്പും എന്താണോ ചിന്തിക്കുന്നത് അതാണ് ടീം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുകയെന്നും ഗൗതം ഗംഭീര്‍ പറഞ്ഞു.

Latest Videos

undefined

ഗില്‍ തിരിച്ചെത്തുമ്പോൾ 3 മാറ്റങ്ങള്‍ ഉറപ്പ്; ന്യൂസിലന്‍ഡിനെതിരായ രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യയുടെ സാധ്യതാ ടീം

രാഹുല്‍ വളരനെ നന്നായി ബാറ്റ് ചെയ്യുന്നുണ്ട്. ബംഗ്ലാദേശിനെതെ ബാറ്റിംഗ് ദുഷ്കരമായ കാണ്‍പൂര്‍ പിച്ചില്‍ മികച്ച പ്രകടനം നടത്തുകയും ചെയ്തതാണ്. വലിയ സ്കോര്‍ നേടേണ്ടതിന്‍റെ ആവശ്യകത എല്ലാവരെയും പോലെ രാഹുലിനും അറിയാം. അത് നേടാനുള്ള കഴിവുള്ള താരമാണയാള്‍. അതുകൊണ്ടാണ് അയാളെ ടീം പിന്തുണക്കുന്നത്. ആത്യന്തികമായി ടീമിലെ എല്ലാവരും വിലയിരുത്തപ്പെടുമെന്ന് ഉറപ്പാണ്. രാജ്യാന്തര ക്രിക്കറ്റ് എന്നു പറഞ്ഞാല്‍ തന്നെ ഈ വലയിരുത്തലുകളാണ് പ്രധാനമെന്നും ഗംഭീര്‍ പറഞ്ഞു.

ഗംഭീറിനും രോഹിത്തിനും കോമൺസെൻസില്ല, ഇന്ത്യ ആദ്യ ടെസ്റ്റിൽ തോറ്റതിനെക്കുറിച്ച് തുറന്നടിച്ച് മുൻ താരം

ന്യൂസിലന്‍ഡിനെതിരായ ബെംഗളൂരു ടെസ്റ്റിന്‍റെ ആദ്യ ഇന്നിംഗ്സില്‍ ഇന്ത്യ 46ന് ഓള്‍ ഔട്ടായപ്പോള്‍ പൂജ്യത്തിന് പുറത്തായ രാഹുല്‍ രണ്ടാം ഇന്നിംഗ്സില്‍ 12 റണ്‍സെടുത്ത് മടങ്ങി. ശുഭ്മാന്‍ ഗില്ലിന്‍റെ അഭാവത്തില്‍ മാത്രം പ്ലേയിംഗ് ഇലവനില്‍ അവസരം കിട്ടിയ സര്‍ഫറാസ് ഖാനാകട്ടെ ആദ്യ ഇന്നിംഗ്സില്‍ നിരാശപ്പെടുത്തിയെങ്കിലും രണ്ടാം ഇന്നിംഗ്സില്‍ 150 റണ്‍സുമായി തിളങ്ങുകയും ചെയ്തു. ഇതോടെ രണ്ടാം ടെസ്റ്റില്‍ രാഹുലിനെ ഒഴിവാക്കി സര്‍ഫറാസിനെ പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കണമെന്ന ആവശ്യവും ശക്തമായിരുന്നു. പൂനെയില്‍ നാളെയാണ് രണ്ടാം ടെസ്റ്റ് തുടങ്ങുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!