ധോണി, രോഹിത്, സച്ചിന്‍, കോലി..., അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണം ലഭിച്ച കായിക താരങ്ങള്‍

By Web TeamFirst Published Jan 22, 2024, 8:49 AM IST
Highlights

ഇന്ത്യൻ ഫുട്ബോള്‍ ടീം മുന്‍ ക്യാപ്റ്റൻ ബൈചുങ് ബൂട്ടിയ, ചെസ് ഇതിഹാസം വിശ്വനാഥന്‍ ആനന്ദ്, ഇന്ത്യൻ ഒളിംപിക് അസോയിയേഷന്‍ പ്രസിഡന്‍റ് പി ടി ഉഷ എന്നിവരും കായികരംഗത്തു നിന്ന് ക്ഷണം ലഭിച്ചവരില്‍ ഉള്‍പ്പെടുന്നു.

ലഖ്നൗ: അയോധ്യയിൽ ഇന്ന് നടക്കുന്ന രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ കായികലോകത്തു നിന്ന് ക്ഷണം ലഭിച്ചവരില്‍ ഇന്ത്യൻ കായിക ലോകത്തെ പ്രമുഖ താരങ്ങളും. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കർ, ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശര്‍മ, വിരാട് കോലി, എം എസ് ധോണി, രവീന്ദ്ര ജഡേജ, മുന്‍ ക്യാപ്റ്റൻമാരായ സൗരവ് ഗാംഗുലി, അനില്‍ കുംബ്ലെ എന്നിവരാണ് പ്രാണ പ്രതിഷ്ഠാ ചടങ്ങിലേക്ക് ഔദ്യോഗിക ക്ഷണം ലഭിച്ച പ്രമുഖ ക്രിക്കറ്റ് താരങ്ങള്‍. ഇന്ത്യൻ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍മാരായ കപില്‍ ദേവ്, സുനില്‍ ഗവാസ്കര്‍, വിരേന്ദര്‍ സെവാഗ്, ഇന്ത്യൻ ടീം പരിശീലകനായ രാഹുല്‍ ദ്രാവിഡ് എന്നിവരെല്ലാം ക്ഷണം ലഭിച്ച ക്രിക്കറ്റ് താരങ്ങളില്‍ ഉള്‍പ്പെടുന്നു.

Sachin Tendulkar reached Ayodhya for Ram Temple Pran Pratishtha. ⭐pic.twitter.com/gCoSj7CTXo

— Johns. (@CricCrazyJohns)

ഇന്ത്യൻ ഫുട്ബോള്‍ ടീം മുന്‍ ക്യാപ്റ്റൻ ബൈചുങ് ബൂട്ടിയ, ചെസ് ഇതിഹാസം വിശ്വനാഥന്‍ ആനന്ദ്, ഇന്ത്യൻ ഒളിംപിക് അസോയിയേഷന്‍ പ്രസിഡന്‍റ് പി ടി ഉഷ എന്നിവരും കായികരംഗത്തു നിന്ന് ക്ഷണം ലഭിച്ചവരില്‍ ഉള്‍പ്പെടുന്നു. ഇവര്‍ക്ക് പുറമെ ഭാരദ്വേഹക കര്‍ണം മല്ലേശ്വരി, ഫുട്ബോള്‍ താരം കല്യാണ്‍ ചൗബേ, ദീര്‍ഘദൂര ഓട്ടക്കാരി കവിതാ റാവത്ത്, പാരാലിംപിക് ജാവലിന്‍ ത്രോ താരം ദേവേന്ദ്ര ജാന്‍ജാഡിയ, ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ മിതാലി രാജ്, ബാഡ്മിന്‍റണ്‍ താരങ്ങളായ പി വി സിന്ധു, സൈന നെഹ്‌വാള്‍, പരിശീലകന്‍ പുല്ലേല ഗോപീചന്ദ്,

Latest Videos

ആ സെഞ്ചുറി ശ്രീരാമന്, ഇംഗ്ലണ്ടിനെതിരെ നേടിയ സെഞ്ചുറി ശ്രീരാമന് സമര്‍പ്പിച്ച് ഇന്ത്യൻ താരം

അയോധ്യയിൽ ഇന്ന് പ്രാണ പ്രതിഷ്ഠ. പുതുതായി പണിത രാമക്ഷേത്രത്തിൽ ശ്രീരാമന്‍റെ ബാല വിഗ്രഹമാണ് പ്രതിഷ്ഠിക്കുന്നത്. ഉച്ചക്ക് 12. 20 നും 12.30 നും ഇടയിലുള്ള മുഹൂർത്തത്തിലാണ് പ്രതിഷ്ഠ നടക്കുക. ചടങ്ങിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി 11 മണിയോടെ രാമജന്മഭൂമിയിലെത്തും. ചടങ്ങിൽ യജമാന സ്ഥാനമാണ് പ്രധാനമന്ത്രിക്ക്. പ്രതിഷ്ഠക്ക് ശേഷം നാളെ മുതൽ ക്ഷേത്രം പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കും.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!