ഈ മാസം 24, 25 തീയതികളില്‍ സൗദി അറേബ്യയില്‍ നടക്കുന്ന ഐപിഎല്‍ താരലേലത്തിന് രജിസ്റ്റര്‍ ചെയ്ത താരങ്ങളുടെ പട്ടിക ബിസിസിഐ പുറത്തുവിട്ടിരുന്നു.
ദില്ലി: ഐപിഎല്‍ താരലേലത്തില്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കെ എല്‍ രാഹുലിന് വേണ്ടി ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ശ്രമിക്കണമെന്ന് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര. താരലേലത്തില്‍ മുന്നോടിയായി രാഹുല്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സില്‍ നില്‍ക്കാന്‍ താല്‍പര്യമില്ലെന്ന് അറിയിച്ചിരുന്നു. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നാണ് രാഹുല്‍ ടീം വിട്ടത്. റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു താരത്തെ തിരിച്ചെത്തിക്കാനുള്ള ശ്രമം നടത്തുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. 2022, 2023 സീസണുകളിലെ അവരുടെ ആദ്യ രണ്ട് ഐപിഎല്‍ സീസണുകളില്‍ ലഖ്‌നൗവിലെ പ്ലേ ഓഫിലെത്തിക്കാന്‍ രാഹുലിന് സാധിച്ചിരുന്നു. എന്നാല്‍ 2024ല്‍ ടീം ഏവാം സ്ഥാനത്തേക്ക് വീണു.
ടീമിന് ഒന്നും ചെയ്യാനായില്ലെങ്കിലും രാഹുല്‍ മികച്ച പ്രകടനം പുറത്തെടുത്തിരുന്നു. 136.12 സ്ട്രൈക്ക് റേറ്റില്‍ 520 റണ്‍സ് രാഹുല്‍ നേടി. ടീമില്‍ ബാഹ്യഇടപെടലുകള്‍ നടക്കുന്നുണ്ടെന്ന് രാഹുല്‍ പിന്നീട് പറഞ്ഞിരുന്നു. അതിങ്ങനെയായിരുന്നു. ''ഒരു ടീമിന്റെ വിജയത്തില്‍ പരിസ്ഥിതിക്ക് നിര്‍ണായക പങ്കുണ്ട്. കൂടുതല്‍ സ്വാതന്ത്ര്യത്തോടെ കളിക്കാന്‍ ഞാന്‍ ഇപ്പോള്‍ കാത്തിരിക്കുകയാണ്.'' രാഹുല്‍ പറഞ്ഞു. ഇപ്പോള്‍ ആകാശ് അവകാശപ്പെടുന്നത് രാഹുല്‍, ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് യോജിച്ച താരമാണെന്നാണ്.
undefined
അതിന് വ്യക്തമായി കാരണങ്ങലും ആകാശ് പറയുന്നുണ്ട്. ആകാശിന്റെ വാക്കുകള്‍... ''രാഹുല്‍ ഒരു വിക്കറ്റ് കീപ്പര്‍ ബാറ്ററാണ്. ക്യാപ്റ്റന്‍ മെറ്റീരിയില്‍ കൂടിയാണ്. ചെന്നൈക്കാവട്ടെ അവര്‍ക്ക് ധോണിയുടെ പിന്‍ഗാമിയെ ആവശ്യമാണെന്ന് എനിക്ക് തോന്നുന്നു. അവര്‍ക്ക് ഒരു ഇന്ത്യക്കാരനെ കിട്ടിയാല്‍ അത് നല്ലതായിരിക്കും. പ്രായം രാഹുലിന് യോജിച്ചതാണ്. കുറച്ചൂകൂടെ പക്വതയും രാഹുലിനുണ്ടാവും. ഫ്രാഞ്ചൈസിക്ക് ഇനിയും 55 കോടി രൂപ ചിലവഴിക്കാന്‍ ഉള്ളതിനാല്‍ അവര്‍ രാഹുലിനെ സ്വന്തമാക്കാന്‍ ശ്രമിക്കും.'' ആകാശ് തന്റെ യുട്യൂബ് ചാനലില്‍ പറഞ്ഞു.
ഇപ്പോഴത്തെ ടീം എത്രനാള്‍ മുന്നോട്ട് പോവാനാകുമെന്ന് ആകാശ് ചോദിച്ചു. ''ചെന്നൈയുടെ പേഴ്‌സില്‍ 55 കോടി രൂപയുണ്ട്. ഇത് മാര്‍ക്വീ താരങ്ങള്‍ക്കായി വിലപേശാന്‍ സഹായിക്കും. രാഹുലിനു പുറമേ, ഫ്രാഞ്ചൈസിക്കൊപ്പം ഐപിഎല്‍ യാത്ര ആരംഭിച്ച വെറ്ററന്‍ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിനെ സിഎസ്‌കെ ലക്ഷ്യമിടുമെന്ന് എനിക്ക് തോന്നുന്നു. സിഎസ്‌കെയുടെ അക്കാദമിയുമായി ബന്ധപ്പെട്ടിരിക്കുന്ന അശ്വിന് തന്റെ അവസാന ഐപിഎല്‍ സീസണുകളില്‍ അവരുടെ ആക്രമണത്തില്‍ സന്തുലിതാവസ്ഥ കൊണ്ടുവരാന്‍ കഴിയും.'' ആകാശ് അവകാശപ്പെട്ടു.
ഈ മാസം 24, 25 തീയതികളില്‍ സൗദി അറേബ്യയില്‍ നടക്കുന്ന ഐപിഎല്‍ താരലേലത്തിന് രജിസ്റ്റര്‍ ചെയ്ത താരങ്ങളുടെ പട്ടിക ബിസിസിഐ പുറത്തുവിട്ടിരുന്നു. 366 ഇന്ത്യന്‍ താരങ്ങളും മറ്റു താരങ്ങളില്‍ നിന്നുമുള്ള 208 പേരും ഉള്‍പ്പെടെ 574 താരങ്ങളാണ് പട്ടികയിലുള്ളത്. 13 വയസുകാരന്‍ വൈഭവ് സൂര്യവന്‍ഷിയാണ് പട്ടികയിലുള്ള ഏറ്റവും പ്രായം കുറഞ്ഞ താരം.