ശുഭ്മാന്‍ ഗില്ലിന് പരിക്കേല്‍ക്കുയും ക്യാപ്റ്റന്‍ രോഹിത് ശര്‍മ വിട്ടു നില്‍ക്കുകയും ചെയ്താൽ ഇന്ത്യൻ ടീമില്‍ കാര്യമായ അഴിച്ചുപണിതന്നെ വേണ്ടിവരുമെന്നാണ് കരുതുന്നത്.
പെര്‍ത്ത്: ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിന് 22ന് പെര്‍ത്തില്‍ തുടക്കമാകുമ്പോള്‍ ആരൊക്കെയാകും ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ കളിക്കുക എന്ന ആകാംക്ഷയിലാണ് ആരാധകര്‍. ശുഭ്മാന്‍ ഗില്ലിന് പരിക്കേല്‍ക്കുയും ക്യാപ്റ്റന്‍ രോഹിത് ശര്‍മ വിട്ടു നില്‍ക്കുകയും ചെയ്താൽ ഇന്ത്യൻ ടീമില്‍ കാര്യമായ അഴിച്ചുപണിതന്നെ വേണ്ടിവരുമെന്നാണ് കരുതുന്നത്.
രോഹിത് ശര്‍മ കളിച്ചില്ലെങ്കില്‍ ഇന്ത്യക്ക് പെര്‍ത്തില്‍ പുതിയ ഓപ്പണറെ കണ്ടെത്തേണ്ടിവരും. ഈ സാഹചര്യത്തില്‍ ഓസ്ട്രേലിയ എക്കെതിരായ അനൗദ്യോഗിക ടെസ്റ്റില്‍ തിളങ്ങിയില്ലെങ്കിലും അഭിമന്യു ഈശ്വരനാകും യശസ്വി ജയ്സ്വാളിനൊപ്പം ഇന്നിംഗ്സ് ഓപ്പണ്‍ ചെയ്യാനുള്ള ചുമതല. ശുഭ്മാന്‍ ഗില്‍ കളിക്കില്ലെന്ന് ഉറപ്പായ സാഹചര്യത്തില്‍ മൂന്നാം നമ്പറില്‍ കെ എല്‍ രാഹുലിന് അവസരം ലഭിക്കാനാണ് സാധ്യത. നാലാം നമ്പറില്‍ വിരാട് കോലി ഇറങ്ങുമ്പോള്‍ അഞ്ചാമനായി റിഷഭ് പന്ത് ക്രീസിലെത്തും.
undefined
'ഇന്ത്യയെ നയിക്കാൻ അവന്‍ വേണം, ഞാനായിരുന്നു അവന്‍റെ സ്ഥാനത്തെങ്കിൽ'..രോഹിത് ശർമയെക്കുറിച്ച് ഗാംഗുലി
സര്‍ഫറാസ് ഖാന് അദ്യ ടെസ്റ്റില്‍ അവസരം ലഭിക്കാനുള്ള സാധ്യത കുറവാണ്. പരിശീലന മത്സരത്തില്‍ പരിക്കേറ്റതിന് പുറമെ പെര്‍ത്തിലെ ബൗണ്‍സി പിച്ചില്‍ സര്‍ഫറാസിന് തിളങ്ങാന്‍ കഴിയുമോ എന്ന ആശങ്കയും ഇന്ത്യൻ ടീം മാനേജ്മെന്‍റിനുണ്ട്. ഈ സാഹചര്യത്തില്‍ ഓസ്ട്രേലിയ എക്കെതിരെ തിളങ്ങിയ ധ്രുവ് ജുറെല്‍ സ്പെഷലിസ്റ്റ് ബാറ്ററായി ടീമില്‍ കളിക്കുമെന്നാണ് കരുതുന്നത്.
രവീന്ദ്ര ജഡേജ ടീമിലെ ഏക സ്പിന്നറാകുമ്പോള്‍ നാലു പേസര്‍മാരുമായിട്ടായിരിക്കും ഇന്ത്യ പെര്‍ത്തില്‍ ഇറങ്ങുക. ബാറ്റിംഗ് കരുത്ത് കൂട്ടാന്‍ നിതീഷ് കുമാര്‍ റെഡ്ഡിയെ കളിപ്പിക്കണോ പകരം സ്പെഷലിസ്റ്റ് പേസറെ കളിപ്പിക്കണോ എന്ന ആശയക്കുഴപ്പം ഇന്ത്യക്കുണ്ട്.
ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിന് മുമ്പ് അമ്പയര്‍ സ്റ്റീവ് ബക്നറെ ട്രോളി സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍
നിതീഷ് കുമാര്‍ റെഡ്ഡി കളിച്ചില്ലെങ്കില്‍ പേസര്‍ പ്രസിദ്ധ് കൃഷ്ണക്ക് ആദ്യ ടെസ്റ്റില്‍ അവസരം ലഭിക്കും. സമീപകാലത്തെ മികച്ച ഫോമിന്‍റെ അടിസ്ഥാനത്തില്‍ ആകാശ് ദീപ് പേസ് നിരയിലെത്തുമ്പോള്‍ ക്യാപ്റ്റന്‍ ജസ്പ്രീത് ബുമ്രക്കൊപ്പം ന്യൂബോള്‍ പങ്കിടുക മുഹമ്മദ് സിറാജായിരിക്കുമെന്നാണ് കരുതുന്നത്.
ഓസ്ട്രേലിയക്കെതിരായ ആദ്യ ടെസ്റ്റിനുള്ള ഇന്ത്യയുടെ സാധ്യതാ ടീം: അഭിമന്യു ഈശ്വരൻ, യശസ്വി ജയ്സ്വാള്‍, കെ എല്‍ രാഹുല്‍, വിരാട് കോലി, റിഷഭ് പന്ത്, ധ്രുവ് ജുരെല്‍, രവീന്ദ്ര ജഡേജ, നിതീഷ് കുമാര്‍ റെഡ്ഡി/ പ്രസിദ്ധ് കൃഷ്ണ, ആകാശ് ദീപ്, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക