ധോണിക്ക് പകരം ക്യാപ്റ്റനാക്കാൻ ചെന്നൈ സൂപ്പർ കിംഗ്സ് സഞ്ജുവിനെ സമീപിച്ചുവെന്ന് ആരാധകൻ, മറുപടി നല്‍കി അശ്വിന്‍

By Web TeamFirst Published Nov 30, 2023, 10:14 AM IST
Highlights

എന്നാൽ തന്നെ ഉദ്ധരിച്ചുകൊണ്ടുള്ള ആരാധകന്‍റെ ട്വീറ്റിന് താഴെ നേരിട്ട് മറുപടി നല്‍കി അശ്വിന്‍ തന്നെ ആശയക്കുഴപ്പം നീക്കി.  വ്യാജവാര്‍ത്ത, നുണപറയാന്‍ എന്‍റെ പേര് പറയരുതെന്നായിരുന്നു ആരാധകനിട്ട ട്വീറ്റിന് അശ്വിന്‍റെ മറുപടി. അടുത്ത ഐപിഎല്‍ സീസണിലും ചെന്നൈയെ എം എസ് ധോണി തന്നെ നയിക്കുമെന്ന് ചെന്നൈ നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്.

ചെന്നൈ: നായകസ്ഥാനത്ത് എം എസ് ധോണിയുടെ പിന്‍ഗാമിയാക്കാൻ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണെ ചെന്നൈ സൂപ്പർ കിംഗ്സ് സമീപിച്ചുവെന്ന ആരാധകന്‍റെ ട്വീറ്റിന് മറുപടിയുമായി രാജസ്ഥാന്‍ താരം ആര്‍ അശ്വിന്‍. കഴിഞ്ഞ ദിവസം ക്രിക്കറ്റ്‌വിത്ത്റോഷ് എന്ന ട്വിറ്റര്‍ ഹാന്‍ഡിലിലാണ് പോസ്റ്റ് വന്നത്.

എം എസ് ധോണിയുടെ പിന്‍ഗാമായാകാനായി ഈ സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണെ ചെന്നൈ സൂപ്പര്‍ കിംഗ്സ് സമീപീച്ചിരുന്നുവെന്നും കരാറൊപ്പിടുന്നതിന് തൊട്ടടുത്തെത്തിയതാണെന്നും ആര്‍ അശ്വിന്‍ തന്‍റെ യുട്യൂബ് ചാനലില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ പറഞ്ഞുവെന്നായിരുന്നു ട്വീറ്റ്. സഞ്ജു ചെന്നൈയുടെ ഓഫര്‍ നിരസിച്ചുവെങ്കിലും ഭാവിയില്‍ അത് സംഭവിച്ചുകൂടായ്കയില്ലെന്നും അശ്വിന്‍ പറഞ്ഞതായി ട്വിറ്റര്‍ പോസ്റ്റില്‍ പറഞ്ഞിരുന്നു. ഇതോടെ അശ്വിന്‍ ഏത് വീഡിയോയിലാണ് ഇക്കാര്യം പറഞ്ഞതെന്ന അന്വേഷണവുമായി ആരാധകരും രംഗത്തിറങ്ങി.

Latest Videos

എന്നാൽ തന്നെ ഉദ്ധരിച്ചുകൊണ്ടുള്ള ആരാധകന്‍റെ ട്വീറ്റിന് താഴെ നേരിട്ട് മറുപടി നല്‍കി അശ്വിന്‍ തന്നെ ആശയക്കുഴപ്പം നീക്കി.  വ്യാജവാര്‍ത്ത, നുണപറയാന്‍ എന്‍റെ പേര് പറയരുതെന്നായിരുന്നു ആരാധകനിട്ട ട്വീറ്റിന് അശ്വിന്‍റെ മറുപടി. അടുത്ത ഐപിഎല്‍ സീസണിലും ചെന്നൈയെ എം എസ് ധോണി തന്നെ നയിക്കുമെന്ന് ചെന്നൈ നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്.

Fake news! Dont lie quoting me 🙏

— Ashwin 🇮🇳 (@ashwinravi99)

ധോണി കഴിഞ്ഞാല്‍ ചെന്നൈ നായകസ്ഥാനത്തേക്ക് പരിഗണിക്കുന്നത് യുവതാരം റുതുരാജ് ഗെയ്ക്‌വാദിനെയാണ്. ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയില്‍ ഇന്ത്യന്‍ വൈസ് ക്യാപ്റ്റനായ റുതുരാജ് ഈ സീസണില്‍ ധോണിക്ക് കീഴില്‍ വൈസ് ക്യാപ്റ്റാനാവിനിടയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ അര്‍ധസെഞ്ചുറിയും മൂന്നാം മത്സരത്തില്‍ സെഞ്ചുറിയും നേടി റുതുരാജ് മിന്നുന്ന ഫോമിലാണ്. ധോണിയുടെ പിന്‍ഗാമിയാവാനായി കഴിഞ്ഞ സീസണില്‍ ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്സിനെ റെക്കോര്‍ഡ് തുകക്ക് സ്വന്തമാക്കിയെങ്കിലും പരിക്കുമൂലം സ്റ്റോക്സിന് ഏതാനും മത്സരങ്ങളില്‍ മാത്രമാണ് കളിക്കാനായത്. ഈ സീസണില്‍ സ്റ്റോക്സിനെ ചെന്നൈ ഒഴിവാക്കുകയും ചെയ്തു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!