രോഹിത് പറഞ്ഞത് നിജം! ബാസ്‌ബോള്‍ ഇവിടെ വേവില്ല; കയ്യടിക്കണം ഇന്ത്യന്‍ നായകന്റെ തന്ത്രങ്ങള്‍ക്ക്

By Web TeamFirst Published Jan 25, 2024, 3:28 PM IST
Highlights

ദുഷ്‌കരമായ ഇന്ത്യന്‍ ട്രാക്കുകളില്‍ ഇംഗ്ലണ്ടിനത് നടപ്പാക്കാന്‍ സാധിക്കുമോ എന്നുള്ള ചോദ്യമുണ്ടായിരുന്നു. ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജ് അതിനുള്ള മറുപടിയും നല്‍കിയിരുന്നു.

ഹൈദരാബാദ്: ഇന്ത്യ - ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയ്ക്ക് മുമ്പ് ചര്‍ച്ച ചെയ്യപ്പെട്ടത് ബാസ്‌ബോളിനെ കുറിച്ചാണ്. ഇംഗ്ലണ്ട് ബാസ്‌ബോള്‍ ശൈലി സ്വീകരിച്ച ശേഷം സ്വദേശത്തും വിദേശത്തും ഒരു പരമ്പര പോലും തോറ്റിട്ടില്ല. ദുഷ്‌കരമായ ഇന്ത്യന്‍ ട്രാക്കുകളില്‍ ഇംഗ്ലണ്ടിനത് നടപ്പാക്കാന്‍ സാധിക്കുമോ എന്നുള്ള ചോദ്യമുണ്ടായിരുന്നു. ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജ് അതിനുള്ള മറുപടിയും നല്‍കിയിരുന്നു. ബാസ്‌ബോള്‍ കളിക്കാന്‍ നിന്ന് രണ്ട് ദിവസത്തിനിടെ ഇംഗ്ലണ്ട് തീരുമെന്നാണ് സിറാജ് പറഞ്ഞത്.

ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ മറുപടിയായിരുന്നു ഏറെ രസകരം. രോഹിത്തിന്റെ വാക്കുകളിങ്ങനെയായിരുന്നു. ''ഞങ്ങള്‍ ഞങ്ങളുടെ ശൈലിയാണ് ഉപയോഗപ്പെടുത്തുക. എതിര്‍ടീം എങ്ങനെ കളിക്കുമെന്നതിനെ കുറിച്ച് ഞങ്ങള്‍ ചിന്തിക്കുന്നതേയില്ല. ഒരു ടീമെന്ന നിലയില്‍ നമ്മള്‍ ചെയ്യേണ്ട കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. അത് പൂര്‍ണമായും ഉപയോഗപ്പെടുത്തുക.'' രോഹിത് പറഞ്ഞു. എന്തായാലും രോഹിത്ത് അതുപോലെ തന്നെ സംഭവിച്ചു. 

Latest Videos

ഇന്ത്യ സ്വന്തം ശക്തിയില്‍ വിശ്വാസമുറപ്പിച്ച് കളിച്ചപ്പോള്‍ ഇംഗ്ലണ്ടിന്റെ ബാസ്‌ബോള്‍ ഹൈദരാബാദില്‍ വിലപ്പോയില്ല. ഹൈദരാബാദ്, രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ ഇംഗ്ലണ്ട് 246ന് എല്ലാവരും പുറത്താവുകയായിരുന്നു. സ്പിന്നര്‍മാരാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. അക്‌സര്‍ പട്ടേലിനും ജസ്പ്രിത് ബുമ്രയ്ക്കും രണ്ട് വിക്കറ്റ് വീതമുണ്ട്. 70 റണ്‍സ് നേടിയ ബെന്‍ സ്റ്റോക്‌സാണ് ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍.

നേരത്തെ ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഹൈദരാബാദിലെ രാജീവ് ഗാന്ധി ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിലാണ് മത്സരം. വ്യക്തിപരമായ കാരണങ്ങളാല്‍ ആദ്യ രണ്ട് ടെസ്റ്റില്‍ നിന്ന് വിട്ടു നില്‍ക്കുന്ന വിരാട് കോലിക്ക് പകരം ശ്രേയസ് അയ്യരാണ് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലെത്തിയത്. ഇംഗ്ലണ്ടിനെപ്പോലെ പ്ലേയിംഗ് ഇലവനില്‍ മൂന്ന് സ്പിന്നര്‍മാരുമായാണ് ഇന്ത്യയും ഇറങ്ങിയത്.

പിടിച്ചുനിന്നത് സ്‌റ്റോക്‌സ് മാത്രം! ഇംഗ്ലണ്ടിനെ എറിഞ്ഞൊതുക്കി ഇന്ത്യ; ഹൈദരാബാദില്‍ 246ന് പുറത്ത്

click me!