പന്തിനെ കൂടാതെ ഡേവിഡ് വാര്‍ണര്‍, ആന്റിച്ച് നോര്‍ജെ എന്നിവരേയും ഡല്‍ഹി കൈവിട്ടു.
ദില്ലി: വരുന്ന ഐപിഎല്‍ സീസണില്‍ ഡല്‍ഹി കാപിറ്റല്‍സിനെ അക്‌സര്‍ പട്ടേല്‍ നയിക്കുമെന്ന് സൂചന. റിഷഭ് പന്തിനെ കൈവിട്ടതോടെയാണിത്. പന്തായിരുന്നു ഡല്‍ഹിയുടെ ക്യാപ്റ്റന്‍. പന്തിനെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ടീമിലെത്തിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്. ആര്‍സിബിയും പന്തിന് പിന്നാലെയുണ്ട്. പന്തിനെ കൂടാതെ ഡേവിഡ് വാര്‍ണര്‍, ആന്റിച്ച് നോര്‍ജെ എന്നിവരേയും ഡല്‍ഹി കൈവിട്ടു. അക്‌സറിനെ 16.50 കോടി മുടക്കിയാണ് ഡല്‍ഹി നിലനിര്‍ത്തിയത്. അക്‌സറിനെ കൂടാതെ കുല്‍ദീപ് യാദവ് (13.25 കോടി), ട്രിസ്റ്റണ്‍ സ്റ്റബ്‌സ് (10 കോടി), അഭിഷേക് പോറല്‍ (4 കോടി) എന്നിവരും ടീമില്‍ തുടരും. ശ്രേയസ് അയ്യരെ തിരിച്ചെത്തിക്കാനുള്ള ശ്രമവും ഡല്‍ഹി നടത്തും. 73 കോടി ഡല്‍ഹിക്ക് മെഗാ ലേലത്തില്‍ ചെലവഴിക്കാനാവും.
അതേസമയം, ഗുജറാത്ത് ടൈറ്റന്‍സ് മുഹമ്മദ് ഷമി, ഡേവിഡ് മില്ലര്‍, കെയ്ന്‍ വില്യംസണ്‍ എന്നീ താരങ്ങളെ കയ്യൊഴിഞ്ഞു. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ (16.50) ടീമില്‍ തുടരും. റാഷിദ് ഖാന്‍ (18 കോടി), സായ് സുദര്‍ശന്‍ (8.50 കോടി), രാഹുല്‍ തെവാട്ടിയ (4 കോടി) ഷാരൂഖ് ഖാന്‍ (4 കോടി) എന്നിവരും ടീമിലുണ്ട്.
Your favourite stars ready to ROAR at Qila Kotla once again!
Read more on our retentions here 👇https://t.co/LHchrsFoMZ pic.twitter.com/7i26Tc07nd
undefined
അതേസമയം, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 23 കോടി മുടക്കി വെടിക്കെട്ട് ബാറ്റര്‍ ഹെന്റിച്ച് ക്ലാസനെ നിലനിര്‍ത്തി. ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് (18 കോടി), അഭിഷേക് ശര്‍മ (14 കോടി) ട്രോവിസ് ഹെഡ് (14 കോടി), നിതീഷ് കുമാര്‍ റെഡ്ഡി (6 കോടി) എന്നിവരാണ് നിലനിര്‍ത്തപ്പെട്ട താരങ്ങള്‍. വാഷിംഗ്ടണ്‍ സുന്ദര്‍, ടി നടരാജന്‍, ഭുവനേശ്വര്‍ കുമാര്‍, എയ്ഡന്‍ മാര്‍ക്രം എന്നിവരെ ടീം കൈവിട്ടു.
അഞ്ച് താരങ്ങളെയാണ് ലഖ്‌നൗ നിലനിര്‍ത്തിയത്. നിക്കോളാസ് പുരാന്‍ (21 കോടി), രവി ബിഷ്‌ണോയ് (11 കോടി), മായങ്ക് യാദവ് (11 കോടി), മുഹസിന്‍ ഖാന്‍ (നാല് കോടി), ആയുഷ് ബദോനി (4 കോടി) എന്നിവരാണ് നിലനിര്‍ത്തപ്പെട്ട താരങ്ങള്‍. രാഹുലിന് പുറമെ മാര്‍കസ് സ്റ്റോയിനിസ്, ക്വിന്റണ്‍ ഡി കോക്ക്, ക്രുനാല്‍ പാണ്ഡ്യ എന്നിവരെ ലഖ്‌നൗ കൈവിട്ടു. 69 കോടി ലഖ്‌നൗവിന്റെ പോക്കറ്റില്‍ ബാക്കിയുണ്ട്.
1️⃣8️⃣th year with RCB for our No. 1️⃣8️⃣. 🔥
Retention #1 Virat Kohli would have completed 20 years with RCB by the end of this upcoming 3-year cycle! 🤩 The only player to represent the same team since the inception of the IPL. 🤯
Presenting to you the King, Virat Kohli! 👑… pic.twitter.com/KwiFhkufBB
പഞ്ചാബ് രണ്ട് താരങ്ങളെ മാത്രമാണ് നിലനിര്‍ത്തിയത്. ശശാങ്ക് സിംഗ് (5.5 കോടി, പ്രഭ്‌സിമ്രാന്‍ സിംഗ് (4 കോടി) എന്നിവരെ പഞ്ചാബ് കൈവിട്ടില്ല. ഇനി 110.5 കോടി പഞ്ചാബിന് ബാക്കിയുണ്ട്. അര്‍ഷ്ദീപ് സിംഗിനെ നിലനിര്‍ത്തിയില്ലെന്നുള്ളതാണ് ഒരു പ്രത്യേകത. ഹര്‍ഷല്‍ പട്ടേല്‍, സാം കറന്‍, ജോണി ബെയര്‍സ്‌റ്റോ, ലിയാം ലിവിംഗ്‌സ്റ്റണ്‍ എന്നിവരേയും ടീം കയ്യൊഴിഞ്ഞു.