ടെസ്റ്റ് സ്പെഷലിസ്റ്റായ പൂജാരക്ക് അടിയുടെ പൊടിപൂരമായ ഐപിഎല്ലില്‍ എന്തു ചെയ്യാനാവുമെന്ന് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുമ്പോള്‍ പൂജാരയുടെ ബാറ്റിംഗ് പരിശീലനത്തിന്‍റെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ്.
മുംബൈ: ഐപിഎല്ലില്‍ ഏഴ് വര്‍ഷത്തെ ഇടവേളക്കുശേഷം ചെന്നൈ സൂപ്പര്‍ കിംഗ്സിലൂടെ ചേതേശ്വര്‍ പൂജാര വീണ്ടുമെത്തുകയാണ്. ഓസ്ട്രേലിയക്കെതിരായ വീരോചിത പ്രകടനത്തിനുശേഷം നടന്ന ഐപിഎല്‍ താരലേലത്തില്‍ അടിസ്ഥാന വിലയായ 50 ലക്ഷം രൂപക്കായിരുന്നു ചെന്നൈ പൂജാരയെ സ്വന്തമാക്കിയത്.
ടെസ്റ്റ് സ്പെഷലിസ്റ്റായ പൂജാരക്ക് അടിയുടെ പൊടിപൂരമായ ഐപിഎല്ലില്‍ എന്തു ചെയ്യാനാവുമെന്ന് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുമ്പോള്‍ പൂജാരയുടെ ബാറ്റിംഗ് പരിശീലനത്തിന്‍റെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിംഗ്സ്. വീഡിയോയില്‍ സ്പിന്നറായ കാണ്‍ ശര്‍മയെയും പേസറായ ദീപക് ചാഹറിനെയും തുടര്‍ച്ചയായി സിക്സിന് പറത്തുന്ന പൂജാരയെയാണ് കാണാനാകുക.
undefined
കാണ്‍ ശര്‍മക്കെതിരെ സ്ലോഗ് സ്വീപ്പിലൂടെയും ഫ്രണ്ട് ഫൂട്ടിലിറങ്ങിയുമെല്ലാം സിക്സ് നേടുന്ന പൂജാരയെയും വീഡിയോയില്‍ കാണാം. പരിമിത ഓവര്‍ ക്രിക്കറ്റ് കളിക്കാനുള്ള ആഗ്രഹം പലപ്പോഴും തുറന്നു പറഞ്ഞിട്ടുള്ള പൂജാര 2019ലെ സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്‍റില്‍ സെഞ്ചുറി നേടിയിരുന്നു.
Puji was on fire 🔥 pic.twitter.com/CNbPXi786q
— Ravi Desai 🇮🇳 Champion CSK 💛🏆 (@its_DRP)ടെസ്റ്റില്‍ ഇന്ത്യക്കായി നടത്തുന്ന പൂജാരയെ ആദരിക്കാന്‍ കൂടിയാണ് അദ്ദേഹത്തെ ടീമിലെടുത്തതെന്ന് ഐപിഎല്‍ താരലേലത്തിനുശേഷം ചെന്നൈ സൂപ്പര്‍ കിംഗ്സ് ബൗളിംഗ് പരിശീലകനും മുന്‍ ഇന്ത്യന്‍ താരവുമായ എല്‍ ബാലാജി പറഞ്ഞിരുന്നു.