ധോണിയും ജഡേജയും തുടരും! ചെന്നൈയുടെ പേഴ്‌സില്‍ ഇനിയും കോടികള്‍ ബാക്കി; രചിന്‍ രവീന്ദ്രയെ കൈവിട്ടു

By Web TeamFirst Published Oct 31, 2024, 6:28 PM IST
Highlights

ഒഴിവാക്കപ്പെട്ട പ്രധാനികളില്‍ ഡെവോണ്‍ കോണ്‍വെ, രചിന്‍ രവീന്ദ്ര, ദീപക് ചാഹര്‍, ഷാര്‍ദുല്‍ ഠാക്കൂര്‍, തുഷാര്‍ ദേശ്പാണ്ഡെ എന്നിവരുണ്ട്.

ചെന്നൈ: ഐപിഎല്‍ താരലേലത്തിന് മുന്നോടിയായി അഞ്ച് താരങ്ങളെ നിലനിര്‍ത്തി ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. നാല് കോടി പ്രതിഫലത്തില്‍ മുന്‍ ക്യാപ്റ്റന്‍ എം എസ് ധോണി ടീമില്‍ തുടരും. ഒഴിവാക്കുമെന്ന് കരുതപ്പെട്ടിരുന്ന രവീന്ദ്ര ജഡേജയെ 18 കോടിക്കും ചെന്നൈ നിലനിര്‍ത്തി. റുതുരാജ് ഗെയ്കവാദ് (18 കോടി), മതീഷ പതിരാന (13), ശിവം ദുബെ (12) എന്നിവരെയാണ് ചെന്നൈ നിലനിര്‍ത്തിയ മറ്റുതാരങ്ങള്‍. ഒഴിവാക്കപ്പെട്ട പ്രധാനികളില്‍ ഡെവോണ്‍ കോണ്‍വെ, രചിന്‍ രവീന്ദ്ര, ദീപക് ചാഹര്‍, ഷാര്‍ദുല്‍ ഠാക്കൂര്‍, തുഷാര്‍ ദേശ്പാണ്ഡെ എന്നിവരുണ്ട്. ആര്‍ടിഎം ഓപ്ഷന്‍ ചെന്നൈക്ക് ബാക്കിയുണ്ട്. 65 കോടിയാണ് സിഎസ്‌കെയുടെ പേഴ്‌സില്‍ ബാക്കിയുള്ളത്. 

അതേസമയം, മുംബൈ ഇന്ത്യന്‍സ് രോഹിത് ശര്‍മയെ ടീമില്‍ നിലനില്‍ത്തി മുംബൈ ഇന്ത്യന്‍സ്. രോഹിത് ഉള്‍പ്പെടെ അഞ്ച് പേരെയാണ് മുംബൈ നിര്‍ത്തിയത്. 16.30 കോടിക്കാണ് രോഹിത്തിനെ മുംബൈ നിലനിര്‍ത്തിയത്. ജസ്പ്രിത് ബുമ്ര (18 കോടി), സൂര്യകുമാര്‍ യാദവ് (16.35 കോടി), ഹാര്‍ദിക് പാണ്ഡ്യ (16.5 കോടി) തിലക് വര്‍മ (8 കോടി) എന്നിവരും ടീമില്‍ തുടരും. ഇഷാന്‍ കിഷന്‍, ടിം ഡേവിഡ് എന്നിവരെ ടീം കയ്യൊഴിഞ്ഞു. ഇരുവരും മെഗാ ലേലത്തിനുണ്ടാവും. ഒരു ആര്‍ടിഎം ഓപ്ഷന്‍ മുംബൈക്ക് ബാക്കിയുണ്ട്. പേഴ്‌സില്‍ 55 കോടിയും അവശേഷിക്കുന്നുണ്ട്.

Super 5️⃣quad REPRESENT! 🦁🔥 pic.twitter.com/dIhMwAEqoG

— Chennai Super Kings (@ChennaiIPL)

Latest Videos

രാജസ്ഥാന്‍ റോയല്‍സ് ജോസ് ബട്‌ലറേയും യൂസ്‌വേന്ദ്ര ചാഹലിനേയും കൈവിട്ടു. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ (18 കോടി), യശസ്വി ജയ്‌സ്വാള്‍ (18), റിയാന്‍ പരാഗ് (14), ധ്രുവ് ജുറല്‍ (14), ഷിംറോണ്‍ ഹെറ്റ്‌മെയര്‍ (11), സന്ദീപ് ശര്‍മ (4) എന്നിവരെയാണ് ടീം നിലനിര്‍ത്തിയത്. വെറ്ററന്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍, ന്യൂസിലന്‍ഡ് പേസര്‍ ട്രന്റ് ബോള്‍ട്ട് എന്നിവരാണ് ഒഴിവാക്കപ്പെട്ട പ്രധാന താരങ്ങള്‍. മെഗാ താരലേലത്തില്‍ ചെലവഴിക്കാന്‍ 41 കോടി രാജസ്ഥാന്റെ പേഴ്‌സില്‍ ബാക്കിയുണ്ട്.

𝗥𝗘𝗧𝗔𝗜𝗡𝗘𝗗 💙💙💙💙💙

“We have always believed that the strength of a family lies in its core and this belief has been reinforced during the course of recent events.

We are thrilled that the strong legacy of MI will be carried forward by Jasprit, Surya, Hardik, Rohit and… pic.twitter.com/G70B6DyZhw

— Mumbai Indians (@mipaltan)

ജുറലിനെ നിലനിര്‍ത്തിയതാണ് മറ്റൊരു സവിശേഷത. 2022ലെ താരലേലത്തില്‍ 20 ലക്ഷം രൂപക്കാണ് ധ്രുവ് ജുറെല്‍ രാജസ്ഥാനിലെത്തിയത്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ അരങ്ങേറി ഇന്ത്യക്കായി തിളങ്ങിയ ജുറെല്‍ നിലവില്‍ ടെസ്റ്റ് ടീമിലെ ബാക്ക് അപ്പ് വിക്കറ്റ് കീപ്പറാണ്. ബട്‌ലറെ ഒഴിവാക്കിയ സാഹചര്യത്തില്‍ ജുറലിനെ ഒപ്പറായി കളിക്കാന്‍ അവസരം വന്നേക്കും. ജോസ് ബട്ലറെ ഒഴിവാക്കിയ സാഹചര്യത്തില്‍ വിക്കറ്റ് കീപ്പര്‍ സ്ഥാനത്ത് സഞ്ജു സാംസണിന്റെ ബാക്ക് അപ്പായി കളിപ്പിക്കാന്‍ കഴിയുന്ന ജുറെലിനെ ഒഴിവാക്കുന്നത് ബുദ്ധിപരമായിരിക്കില്ലെന്ന അഭിപ്രായം ഉയര്‍ന്നു.

click me!