ഇതിലും വലിയ നോ ബോള്‍ ഇനി എറിയാനില്ല; ആരാധകരെ ഞെട്ടിച്ച ഇന്ത്യന്‍ പേസറുടെ നോ ബോള്‍-വീഡിയോ

By Web TeamFirst Published Dec 4, 2023, 3:13 PM IST
Highlights

അബുദാബി ട10 ലീഗിലാണ് അഭിമന്യു മിഥുന്‍ ബൗളിംഗ് ക്രീസില്‍ നിന്നും മൂന്നോ നാലോ അടി പുറത്തേക്ക് വെച്ച് നോ ബോളെറിഞ്ഞ് ആരാധകരെ ഞെട്ടിച്ചത്.

അബുദാബി: ക്രിക്കറ്റില്‍ ബൗളര്‍മാര്‍ നോ ബോളുകള്‍ എറിയുന്നതൊക്കെ സാധാരണമാണ്. ബൗളിംഗ് ക്രീസിന് ഒരു ഇഞ്ച് കാല് പുറത്ത് പോയാല്‍ പോലും നോ ബോള്‍ വിളിക്കാനുള്ള സാങ്കേതിക വിദ്യയുള്ള ഇക്കാലത്ത് ചരിത്രത്തിലെ ഏറ്റവും വലിയ നോബോളുകളൊന്ന് എറിഞ്ഞിരിക്കുകയാണ് ഇന്ത്യന്‍ പേസറായ അഭിമന്യു മിഥുന്‍.

അബുദാബി ട10 ലീഗിലാണ് അഭിമന്യു മിഥുന്‍ ബൗളിംഗ് ക്രീസില്‍ നിന്നും മൂന്നോ നാലോ അടി പുറത്തേക്ക് വെച്ച് നോ ബോളെറിഞ്ഞ് ആരാധകരെ ഞെട്ടിച്ചത്. ശനിയാഴ്ച നടന്ന ചെന്നൈ ബ്രേവ്സ്-നോര്‍ത്തേണ്‍ വാരിയേഴ്സ് മത്സരത്തിലായിരുന്നു അഭിമന്യു മിഥുന്‍റെ നോ ബോള്‍. അഭിമന്യു മിഥുന്‍ എറിഞ്ഞ നോ ബോള്‍ സമൂഹമാധ്യങ്ങളിലും വൈറലാണ്. സാധാരണഗതിയില്‍ ബൗളിംഗ് ക്രീസില്‍ നിന്ന് കാല്‍ വഴുതി പോയാല്‍ മാത്രമാണ് ഇത്രയും വലിയ ഫ്രണ്ട് ഫൂട്ട് നോ ബോള്‍ പിറന്നത്.

A no-ball at the Abu Dhabi T10 League pic.twitter.com/rxzJXOO36T

— Saj Sadiq (@SajSadiqCricket)

Latest Videos

മത്സരത്തില്‍ 107 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈ ബ്രേവ്സിനായി സിക്കന്ദര്‍ റാസ 10 പന്തില്‍ 27 റണ്‍സടിച്ചപ്പോള്‍ ചരിത് അസലങ്ക 16 പന്തില്‍ 22ഉം സ്റ്റീഫന്‍ എസ്കൈനാസി 13 പന്തില്‍ 22 ഉം റണ്‍സെടുത്തു അനായാസം ലക്ഷ്യത്തിലെത്തി. നേരത്തെ ആദ്യം ബാറ്റ് ചെയ്ത വാരിയേഴ്സിനായി ഹസ്രത്തുള്ള സാസായി 32 പന്തില്‍ 54 റണ്‍സെടുത്തപ്പോള്‍ ആദം ഹോസെ 10 പന്തില്‍ 24 റണ്‍സെടുത്തു.

A no-ball at the Abu Dhabi T10 League pic.twitter.com/rxzJXOO36T

— Saj Sadiq (@SajSadiqCricket)

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!