ബിസിസിഐ കബളിപ്പിച്ച് രഞ്ജി കളിക്കാത്തത് മാത്രമല്ല! വേറെയും ഒപ്പിച്ചിട്ടുണ്ട് കിഷനും ശ്രേയസും; വൈറലായി വീഡിയോ

By Web TeamFirst Published Mar 2, 2024, 2:18 PM IST
Highlights

ഇരുവരും കരാറിന്റെ ഭാഗമല്ലാത്തതിനാല്‍ ആവശ്യമെങ്കില്‍ ദേശീയ ക്രിക്കറ്റ് അക്കാദമി പോലുള്ള ബിസിസിഐ സൗകര്യങ്ങളും ഉപയോഗിക്കാന്‍ കഴിയില്ല.

മുംബൈ: ബിസിസിഐ വാര്‍ഷിക കരാര്‍ പ്രഖ്യാപനം വലിയ ചര്‍ച്ചയായിരുന്നു. ആഭ്യന്തര ക്രിക്കറ്റ് കളിക്കാതെ മുങ്ങിനടന്ന ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍ എന്നിവരെ ഉള്‍പ്പെടുത്താതെയാണ് ബിസിസിഐ കരാര്‍ പ്രഖ്യാപനം നടത്തിയത്. ബിസിസിഐയെ കബളിച്ചുവെന്ന കാരണം മാത്രമാണോ ഇരുവരേയും മാറ്റിനിര്‍ത്തിയതിന് പിന്നിലെന്ന് വ്യക്തമല്ല. എന്തായാലും ബിസിസിഐയുടെ തീരുമാനത്തെ പിന്തുണച്ചും എതിര്‍ത്തും നിര്‍വധി പേര്‍ രംഗത്തെത്തിയിരുന്നു. നല്ല തീരുമാനമെന്ന് മുന്‍ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി വ്യക്തമാക്കി. രവി ശാസ്ത്രിയും ബിസിസിഐയുടെ തിരുമാനത്തെ പിന്തുണച്ചവരിലുണ്ട്. ഇരുവര്‍ക്കുമെതിരെ കൂടുതല്‍ നടപടികള്‍ ഉണ്ടാവുമോ എന്ന് കണ്ടറിയണം.

ഇരുവരും കരാറിന്റെ ഭാഗമല്ലാത്തതിനാല്‍ ആവശ്യമെങ്കില്‍ ദേശീയ ക്രിക്കറ്റ് അക്കാദമി പോലുള്ള ബിസിസിഐ സൗകര്യങ്ങളും ഉപയോഗിക്കാന്‍ കഴിയില്ല. അതത് സംസ്ഥാന ബോര്‍ഡുകളില്‍ നിന്ന് അനുമതി ലഭിച്ചതിന് ശേഷം മാത്രമേ അവര്‍ക്ക് ഈ സേവനങ്ങള്‍ പ്രയോജനപ്പെടുത്താനാകൂ. പ്രധാന മത്സരങ്ങളില്‍ നിന്ന് ഇരുവരേയും മാറ്റിനിര്‍ത്താന്‍ സാധ്യതയേറെയാണ്. ദേശീയ ടീമില്‍ തിരിച്ചെത്താനുള്ള സാധ്യത പോലും കടുക്കും.

Latest Videos

കിഷന്റെ കാര്യത്തില്‍ മറ്റൊന്നാണ് സംഭവിച്ചതെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. നിര്‍ദേശം തള്ളി മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യക്കൊപ്പം പരിശീലനം നടത്തിയതാണ് ബിസിസിഐയെ ചൊടിപ്പിച്ചത്. തന്റെ ടീമായ ജാര്‍ഖണ്ഡ് രഞ്ജി ട്രോഫി കളിച്ചുകൊണ്ടിരിക്കെയാണ് കിഷന്‍ ഹാര്‍ദിക്കിനൊപ്പം കൂടിയത്. അതിനര്‍ത്ഥം രഞ്ജി കളിക്കാന്‍ താല്‍പര്യമില്ലെന്നും ഐപിഎല്ലിലാണ് മുഴുവന്‍ ശ്രദ്ധയെന്നുമാണ്. ബിസിസിഐ കരുതിയതും അങ്ങനെ തന്നെ. കിഷനും ഹാര്‍ദിക്കും പരിശീലനം നടത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വീഡിയോ കാണാം... 

Ishan Kishan in the gym session with Hardik Pandya. 🔥pic.twitter.com/TN3HgEGJrN

— Mufaddal Vohra (@mufaddal_vohra)

പിന്നീടാണ് ബിസിസിഐ സെക്രട്ടറി ജയ് ഷായ്ക്ക് കടുത്ത തീരുമാനം എടുക്കേണ്ടിവന്നത്. ശ്രേയസ് ആവട്ടെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനൊപ്പം ഐപിഎല്‍ ക്യാംപിലും പങ്കെടുക്കുയുണ്ടായി. ബിസിസിഐക്ക് ഇത്തരത്തില്‍ ഒരു തീരുമാനമെടുക്കാന്‍ മറ്റൊന്നും വേണ്ടിയിരുന്നില്ല.

നേട്ടം സഞ്ജുവിന്? കിഷനേയും ശ്രേയസിനേയും വിടാതെ ബിസിസിഐ; കൂടുതല്‍ മത്സരങ്ങളില്‍ നിന്ന് മാറ്റിനിര്‍ത്തിയേക്കും

മാത്രമല്ല, പരുക്ക് ചൂണ്ടിക്കാട്ടി മുംബൈയ്ക്കുവേണ്ടി ഒരു രഞ്ജി ട്രോഫി കളിക്കുന്നതില്‍ നിന്ന് വിട്ടുനിന്നു. എന്നാല്‍, അദ്ദേഹത്തെക്കുറിച്ച് എന്‍സിഎ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരസ്പര വിരുദ്ധമായിരുന്നു. താരം പരിക്കില്‍ നിന്ന് മോചിതനായിരുന്നുവെന്നാണ് എന്‍സിഎ റിപ്പോര്‍ട്ടില്‍ പറയുന്നത്.

tags
click me!