ഒടുവില്‍ ബാവുമ പുറത്ത്, ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കക്ക് പുതിയ നായകന്‍, ടീമിനെ പ്രഖ്യാപിച്ചു

By Web TeamFirst Published Dec 4, 2023, 2:28 PM IST
Highlights

പരിക്കേറ്റ ലിസാര്‍ഡ് വില്യംസിന്‍റെ പരിക്ക് ഭേദമായാല്‍ ടീമല്‍ ഉള്‍പ്പെടുത്തും. പരിക്കില്‍ നിന്ന് മുക്തരാകാത്ത ആന്‍റിച്ച് നോര്‍ക്യയും വെയ്ന്‍ പാര്‍ണലും ദക്ഷിണാഫ്രിക്കന്‍ ടീമിലില്ല.

ജൊഹാനസ്ബര്‍ഗ്: ഇന്ത്യക്കെതിരായ ടി20, ഏകദിന, ടെസ്റ്റ് പരമ്പരകള്‍ക്കുള്ള ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. ഏകദിന ലോകകപ്പിലെ മോശം ബാറ്റിംഗിനെത്തുടര്‍ന്ന് ഏകദിന, ടി20 ടീമുകളുടെ നായകസ്ഥാനത്ത് നിന്ന് ടെംബാ ബാവുമ പുറത്തായപ്പോള്‍ ടെസ്റ്റ് ക്യാപ്റ്റനായി ബാവുമയെ നിലനിര്‍ത്തി. ഏയ്ഡന്‍ മാര്‍ക്രമാണ് ഏകദിന, ടി20 ടീമുകളെ നയിക്കുന്നത്. ഏകദിന, ടി20 പരമ്പരകളില്‍ പേസര്‍ കാഗിസോ റബാഡ കളിക്കില്ല.

പരിക്കേറ്റ ലിസാര്‍ഡ് വില്യംസിന്‍റെ പരിക്ക് ഭേദമായാല്‍ ടീമല്‍ ഉള്‍പ്പെടുത്തും. പരിക്കില്‍ നിന്ന് മുക്തരാകാത്ത ആന്‍റിച്ച് നോര്‍ക്യയും വെയ്ന്‍ പാര്‍ണലും ദക്ഷിണാഫ്രിക്കന്‍ ടീമിലില്ല. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി കളിക്കുന്ന യുവതാരം ട്രൈസ്റ്റന്‍ സ്റ്റബ്സിനെ ഇതാദ്യമായി ടെസ്റ്റ് ടീമിലും ഉള്‍പ്പെടുത്തി. ഏകദനി, ടെസ്റ്റ് ടീമുകളിലേക്ക് വിക്കറ്റ് കീപ്പര്‍  കെയ്ല്‍ വെര്യായനെയെ തിരിച്ചുവിളിച്ചപ്പോള്‍ മിഹ്‌ലാലി പോങ്‌വാന, ഡേവിഡ് ബെഡിങ്ഹാം, നാന്ദ്രെ ബർഗർ എന്നിവരാണ് ടീമിലെ പുതുമുഖങ്ങള്‍.

Latest Videos

ടി20 ലോകകപ്പ് ടീമിലെ ഓപ്പണർ സ്ഥാനത്തേക്ക് ഇനി അവര്‍ തമ്മിൽ നേരിട്ടുള്ള ഷൂട്ടൗട്ട്; തുറന്നു പറഞ്ഞ് മുന്‍ താരം

മൂന്നാം ടി20യില്‍ നിന്ന് ജെറാള്‍ഡ് കോറ്റ്സി, ലുങ്കി എങ്കിഡി, മാര്‍ക്കോ യാന്‍സന്‍ എന്നിവര്‍ക്ക് വിശ്രമം നല്‍കിയിട്ടുണ്ട്. ഡിസംബര്‍ 10ന് ടി20 പരമ്പരയോടെയാണ് ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനം തുടങ്ങുന്നത്. മൂന്ന് ഏകദിനവും മൂന്ന് ടി20യും അടങ്ങുന്ന പരമ്പരകള്‍ക്ക് ശേഷം ഡിസംബര്‍ 26 മുതലാണ് ടെസ്റ്റ് പരമ്പര തുടങ്ങുക.

ടി20 ടീം: എയ്ഡൻ മാർക്രം (ക്യാപ്റ്റന്‍), ഒട്ട്‌നിയൽ ബാർട്ട്‌മാൻ, മാത്യു ബ്രീറ്റ്‌സ്‌കെ, നാന്ദ്രെ ബർഗർ, ഡൊനോവൻ ഫെരേര, റീസ ഹെൻഡ്രിക്‌സ്,  ഡേവിഡ് എം, ഹെൻറീവ് കെയ്‌ലൻ, കെൻറീവ് കാൻസെൻ. ആൻഡിലെ ഫെഹ്‌ലുക്‌വായോ, ടബ്രൈസ് ഷംസി, ട്രൈസ്റ്റൻ സ്റ്റബ്‌സ്, ലിസാര്‍ഡ് വില്യംസ് ജെറാൾഡ് കോറ്റ്‌സി,മാർക്കോ ജാൻസെൻ  ലുങ്കി എൻഗിഡി(3 പേരും ആദ്യ രണ്ട് ടി20 മത്സരങ്ങളില്‍ മാത്രം).

വിജയ് ഹസാരെ ട്രോഫിയില്‍ രഹാനെയുടെ മുംബൈയെ ഞെട്ടിച്ച് ത്രിപുര, കേരളം ഒന്നാമത്, ക്വാര്‍ട്ടര്‍ പ്രതീക്ഷ

ഏകദിന ടീം: എയ്ഡൻ മാർക്രം (ക്യാപ്റ്റന്‍), ഒട്ട്‌നിയൽ ബാർട്ട്മാൻ, നാന്ദ്രെ ബർഗർ, ടോണി ഡി സോർസി, റീസ ഹെൻഡ്രിക്‌സ്, ഹെൻറിച്ച് ക്ലാസെൻ, കേശവ് മഹാരാജ്, മിഹ്‌ലാലി എംപോങ്വാന, ഡേവിഡ് മില്ലർ, വിയാൻ മൾഡർ, ആൻഡിലെ ഫെഹ്‌ലുക്‌വായോ, തബ്രെയ്‌സ്‌സെൻ ക്‌വാൻസി, തബ്രെയ്‌സ് ഷംസി. ലിസാദ് വില്യംസും.

ടെസ്റ്റ് സ്ക്വാഡ്: ടെംബ ബാവുമ (ക്യാപ്റ്റന്‍), ഡേവിഡ് ബെഡിംഗ്ഹാം, നാന്ദ്രെ ബർഗർ, ജെറാൾഡ് കോറ്റ്‌സി, ടോണി ഡി സോർസി, ഡീൻ എൽഗാർ, മാർക്കോ ജാൻസെൻ, കേശവ് മഹാരാജ്, ഏയ്ഡൻ മർക്രം, വിയാൻ മൾഡർ, ലുങ്കി എൻഗിഡി, കീഗൻ പീറ്റേഴ്‌സൺ, കഗിസോ റബാഡ, കെയ്‌ല്‍ വെരെയ്നെ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!