ആദ്യ പന്ത് നേരിടും മുമ്പെ കിട്ടിയത് 10 റണ്‍സ്, എന്നിട്ടും ദക്ഷിണാഫ്രിക്കക്ക് മുന്നിൽ തകർന്നടിഞ്ഞ് ബംഗ്ലാദേശ്

By Web TeamFirst Published Oct 30, 2024, 6:09 PM IST
Highlights

നേരത്ത മൂന്ന് ബാറ്റര്‍മാര്‍ സെഞ്ചുറി നേടി റെക്കോര്‍ഡിട്ടതോടെ ആദ്യ ഇന്നിംഗ്സില്‍ ദക്ഷിണാഫ്രിക്ക ആറ് വിക്കറ്റ് നഷ്ടത്തില്‍ 575 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

ചിറ്റഗോറം: ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലും ബംഗ്ലാദേശിന് ബാറ്റിംഗ് തകര്‍ച്ച. ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 575 റണ്‍സിന് മറുപടിയായി രണ്ടാം ദിനം ഒന്നാം ഇന്നിംഗ്സ് തുടങ്ങിയ ബംഗ്ലാദേശ് രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ 38 റണ്‍സെന്ന നിലയിലാണ്.  ആറ് റണ്‍സോടെ മൊനിമുള്‍ ഹഖും നാലു റണ്‍സുമായി ക്യാപ്റ്റന്‍ നജ്മുള്‍ ഹൊസൈന്‍ ഷാന്‍റോയും ക്രീസില്‍. ഷദ്മാന്‍ ഇസ്ലാം(0), മഹ്മദുള്‍ ഹസന്‍ ജോയ്(10), സാകിര്‍ ഹസന്‍(2), ഹസന്‍ മഹ്മൂദ്(3) എന്നിവരുടെ വിക്കറ്റുകളാണ് ബംഗ്ലാദേശിന് നഷ്ടമായത്.

ദക്ഷിണാഫ്രിക്കക്കായി കാഗിസോ റബാഡ രണ്ട് വിക്കറ്റെടുത്തു. നേരത്തെ ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്സിനിടെ സെനെരന്‍ മുത്തുസാമി പിച്ചിലെ അപകട മേഖലയില്‍ കൂടി ഓടിയതിന് ദക്ഷിണാഫ്രിക്കക്ക് അമ്പയര്‍മാര്‍ 5 റണ്‍സ് പെനല്‍റ്റി വിധിച്ചിരുന്നു. റബാഡ എറിഞ്ഞ ബംഗ്ലാദേശ്  ഇന്നിംഗ്സിലെ ആദ്യ പന്ത് വൈഡും ബൗണ്ടറിയും ആയതോടെ ബാറ്റര്‍ ആദ്യ പന്ത് നേരിടും മുമ്പെ ബംഗ്ലദേശ് സ്കോര്‍ ബോര്‍ഡില്‍ 10 റണ്‍സെത്തിയിരുന്നു.

Latest Videos

കിരീട ഭാഗ്യമില്ല, ജയത്തെക്കാള്‍ കൂടുതല്‍ തോല്‍വികൾ, ആര്‍സിബി ക്യാപ്റ്റൻ സ്ഥാനത്ത് വിരാട് കോലിയുടെ റെക്കോര്‍ഡ്

നേരത്ത മൂന്ന് ബാറ്റര്‍മാര്‍ സെഞ്ചുറി നേടി റെക്കോര്‍ഡിട്ടതോടെ ആദ്യ ഇന്നിംഗ്സില്‍ ദക്ഷിണാഫ്രിക്ക ആറ് വിക്കറ്റ് നഷ്ടത്തില്‍ 575 റണ്‍സെടുത്ത് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഇന്നലെ സെഞ്ചുറി നേടിയ ടോണി ഡി സോര്‍സിക്കും(177) ട്രിസ്റ്റൻ സ്റ്റബ്സിനും(106) പുറമെ ഇന്ന് വിയാന്‍ മുള്‍ഡര്‍(105*) കൂടി ദക്ഷിണാഫ്രിക്കക്കായി സെഞ്ചുറി നേടി. ബെഡിങ്ഹാം(59), സെനുരന്‍ മുത്തുസാമി(68) എന്നിവരും ദക്ഷിണാഫ്രിക്കക്കായി തിളങ്ങി. ഒരു ടെസ്റ്റില്‍ മൂന്ന് ബാറ്റര്‍മാര്‍ ആദ്യ സെഞ്ചുറി നേടുന്നത് 1948നുശേഷം ഇതാദ്യമായാണ്.

ഐപിഎല്‍: ഹെന്‍റിച്ച് ക്ലാസന് 23 കോടി; നിലനിര്‍ത്തേണ്ട താരങ്ങളുടെ പട്ടികയുമായി സണ്‍റൈസേഴ്സ് ഹൈദരാബാദ്

1948ല്‍ ഇന്ത്യക്കെതിരെ വെസ്റ്റ് ഇന്‍ഡീസിന്‍റെ വാല്‍ക്കോട്ട്, ഗോസമ്, ക്രിസ്റ്റ്യാനി എന്നിവര്‍ ആദ്യ ടെസ്റ്റ് സെഞ്ചുറി കുറിച്ചിരുന്നു. ഏഷ്യയില്‍ മൂന്ന് ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ ഒരു ടെസ്റ്റില്‍ സെഞ്ചുറി നേടുന്നത് ഇതാദ്യമാണ്. 17 സിക്സുകള്‍ പറത്തിയ ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ ഒരു ഇന്നിംഗ്സില്‍ ഏറ്റവും കൂടുതല്‍ സിക്സ് നേടുന്ന ഇന്നിംഗ്സുമായി ഇത്.  ഏഷ്യയില്‍ ദക്ഷിണാഫ്രിക്കയുടെ ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ ടെസ്റ്റ് സ്കോറാണിത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!