'അവന്‍ ലോകോത്തര പ്ലയറൊക്കെ തന്നെ, പക്ഷേ വേഗത്തില്‍ പുറത്താക്കാം'; രാഹുലിനെ കുറിച്ച് ഓസീസ് താരം

By Web Team  |  First Published Nov 5, 2024, 4:38 PM IST

ഓസ്‌ട്രേലിയയില്‍ അഞ്ച് ടെസ്റ്റുകള്‍ മാത്രം കളിച്ചിട്ടുള്ള രാഹുലിന് മോശം റെക്കോര്‍ഡാണുള്ളത്.


മെല്‍ബണ്‍: ബോര്‍ഡര്‍ - ഗവാസ്‌കര്‍ ട്രോഫിയുടെ ഭാഗമായി ഇന്ത്യന്‍ താരങ്ങളായ കെ എല്‍ രാഹുലും ധ്രുവ് ജുറലും നേരത്തെ ഓസ്‌ട്രേലിയയിലേക്ക് തിരിച്ചിരുന്നു. തയ്യാറെടുപ്പിന്റെ ഭാഗമായിട്ടാണ് ഇരുവരും നേരത്തെ ഓസ്‌ട്രേലിയയിലെത്തിയത്. ഓസ്‌ട്രേലിയ എയ്‌ക്കെതിരായ അനൗദ്യോഗിക ടെസ്റ്റില്‍ ഇന്ത്യ എയ്ക്ക് ഇരുവരും കളിക്കും. അതേസമയം, രാഹുലിനെ കാത്ത് ഒരാള്‍ ഓസ്‌ട്രേലിയന്‍ എ ടീമിലുണ്ട്, സ്‌കോട് ബോളണ്ട്. രാഹുലിനെതിരെ പന്തെറിയാന്‍ കാത്തിരിക്കുകയാണെന്നാണ് ബോളണ്ട് പറയുന്നത്. 

ഓസ്‌ട്രേലിയയില്‍ അഞ്ച് ടെസ്റ്റുകള്‍ മാത്രം കളിച്ചിട്ടുള്ള രാഹുലിന് മോശം റെക്കോര്‍ഡാണുള്ളത്. അഞ്ച് ടെസ്റ്റുകളില്‍ നിന്ന് 20.77 ശരാശരി. ഓസ്‌ട്രേലിയ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് നേടുമ്പോള്‍ ടീമില്‍ അംഗമായിരുന്നു ബോളണ്ട്. ഇപ്പോല്‍ രാഹുലിനെ കുറിച്ച് സംസാരിക്കുകയാണ് ബോളണ്ട്. അദ്ദേഹം ലോകോത്തര കളിക്കാരനാണെന്നാണ് ബോളണ്ട് പറയുന്നത്. ''അദ്ദേഹം ഒരു ലോകോത്തര കളിക്കാരനാണ്, പക്ഷേ നമുക്ക് വളരെ നേരത്തെ തന്നെ പുറത്താക്കാന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നു. തുടക്കം മുതല്‍ ആക്രമിച്ച് കളിക്കണം. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്ത്യയില്‍ നടന്ന ഒരു ടെസ്റ്റ് ഓവറില്‍ അദ്ദേഹത്തിന് പന്തെറിയാന്‍ ഞാന്‍ ഭാഗ്യവാനായിരുന്നു. പക്ഷേ ഞങ്ങളുടെ ഗ്രൗണ്ടില്‍ അവനെതിരെ കളിക്കുന്നത് സന്തോഷകരമാണ്. ഇവിടെ കൂടുതല്‍ ബൗണ്‍സ് ഉണ്ട്, കൂടുതല്‍ സീം. ഇന്ത്യയില്‍ കാണുന്നതില്‍ നിന്ന് തികച്ചും വ്യത്യസ്തമായിരിക്കും.'' ബോളണ്ട് പറഞ്ഞു.

Latest Videos

undefined

ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), ജസ്പ്രീത് ബുമ്ര (വൈസ് ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, അഭിമന്യു ഈശ്വരന്‍, ശുഭ്മാന്‍ ഗില്‍, വിരാട് കോലി, കെ എല്‍ രാഹുല്‍, റിഷഭ് പന്ത്, സര്‍ഫറാസ് ഖാന്‍, ധ്രുവ് ജുറെല്‍ , ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, ആകാശ് ദീപ്, പ്രസിദ്ധ് കൃഷ്ണ, ഹര്‍ഷിത് റാണ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിംഗ്ടണ്‍ സുന്ദര്‍.

click me!