പാകിസ്ഥാന്റെ ആദ്യ ആറ് താരങ്ങള്‍ക്ക് രണ്ടക്കം കാണാന്‍ പോലും സാധിച്ചില്ല.
ബ്രിസ്ബേന്‍: പാകിസ്ഥാനെതിരായ ആദ്യ ടി20യില്‍ ഓസ്ട്രേലിയക്ക് 29 റണ്‍സ് ജയം. മഴയെ തുടര്‍ന്ന് ഏഴ് ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഓസ്ട്രേലിയ നാല് വിക്കറ്റ് നഷ്ടത്തില്‍ 93 റണ്‍സാണ് നേടിയത്. 43 റണ്‍സ് നേടിയ ഗ്ലെന്‍ മാക്സ്വെല്ലാണ് ടീമിന്റെ ടോപ് സ്കോറലര്. മറുപടി ബാറ്റിംഗില്‍ പാകിസ്ഥാന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 64 റണ്‍സാണ് നേടാന്‍ സാധിച്ചത്. മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയ നതാന്‍ എല്ലിസ്, സേവ്യര്‍ ബാര്‍ലെറ്റ് എന്നിവരാണ് പാകിസ്ഥാനെ തകര്‍ത്തത്.
പാകിസ്ഥാന്റെ ആദ്യ ആറ് താരങ്ങള്‍ക്ക് രണ്ടക്കം കാണാന്‍ പോലും സാധിച്ചില്ല. സാഹിബ്സാദ ഫര്ഹാന് (8), മുഹമ്മദ് റിസ്വാന് (0), ബാബര്‍ അസം (3), ഉസ്മാന് ഖവാജ (4), അഗ സല്മാന് (4), ഇര്ഫാന് ഖാന് (0) എന്നിവര്‍ക്ക് തിളങ്ങാന്‍ സാധിച്ചിരുന്നില്ല. ഒരു ഘട്ടത്തില്‍ ആറിന് 24 എന്ന പരിതാപകരമായ അവസ്ഥയിലായിരുന്നു പാകിസ്ഥാന്. പിന്നീട് ഹസീബുള്ള ഖാന് (12), അബ്ബാസ് അഫ്രീദി (10 പന്തില്‍ പുറത്താവാരെ 20), ഷഹീന് അഫ്രീദി (11) എന്നിവരുടെ ഇന്നിംഗ്സാണ് സ്കോര്‍ 50 കടത്തിയത്. നസീം ഷായാണ് (0) പുറത്തായ മറ്റൊരു താരം. ആഡം സാംപ രണ്ടും സ്പെന്‍സര്‍ ജോണ്സണ് ഒരു വിക്കറ്റും വീഴ്ത്തി.
undefined
നേരത്തെ ഓസീസിന്റെ തുടക്കവും മോശമായിരുന്നു. ഓപ്പണര്‍മാരായ മാത്യൂ ഷോര്‍ട്ട് (7), ജേക്ക് ഫ്രേസര്‍ മക്ഗുര്‍ക് (9) എന്നിവര്‍ക്ക് തിളങ്ങാന്‍ സാധിച്ചില്ല. പിന്നീട് മ്ാക്സ്വെല് - ടിം ഡേവിഡ് (10) സഖ്യം 31 റണ്‍സ് കൂട്ടിചേര്‍ത്തു. ഇരുവരും മടങ്ങിയെങ്കിലും മാര്‍കസ് സ്റ്റോയിനിസിന്റെ (21) ഇന്നിംഗ്സ് സ്കോര്‍ 100നടുത്തെത്തിച്ചു. അബ്ബാസ് അഫ്രീദി രണ്ട് വിക്കറ്റെടുത്തു.