ശ്രേയസ് അയ്യര്‍ക്ക് ഫിഫ്റ്റി, അക്‌സറിന്റെ പിന്തുണ; ഓസീസിനെതിരെ അഞ്ചാം ടി20യില്‍ ഇന്ത്യക്ക് മികച്ച സ്‌കോര്‍

By Web TeamFirst Published Dec 3, 2023, 8:40 PM IST
Highlights

മോശം തുടക്കമായിരുന്നു ഇന്ത്യക്ക്. സ്‌കോര്‍ബോര്‍ഡില്‍ 33 റണ്‍സ് മാത്രമുള്ളപ്പോള്‍ ഇന്ത്യക്ക് ഓപ്പണര്‍മാരായ യശസ്വി ജയ്‌സ്വാള്‍ (21), റുതുരാജ് ഗെയ്കവാദ് (10) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായി.

ബംഗളൂരു: ഇന്ത്യക്കെതിരായ അഞ്ചാം ടി20യില്‍ ഓസ്‌ട്രേലിയക്ക് 161 റണ്‍സ് വിജയലക്ഷ്യം. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യക്ക് ശ്രേയസ് അയ്യരുടെ (53) ഇന്നിംഗ്‌സാണ് തുണയായത്. അക്‌സര്‍ പട്ടേല്‍ 31 റണ്‍സെടുത്തു. എട്ട് വിക്കറ്റുകള്‍ ഇന്ത്യക്ക് നഷ്ടമായി. ജേസണ്‍ ബെഹ്രന്‍ഡോര്‍ഫ്, ബെന്‍ ഡാര്‍ഷ്വിസ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം നേടി. അഞ്ച് മത്സരങ്ങളുടെ പരമ്പര നേരത്തെ ഇന്ത്യ സ്വന്തമാക്കിയിരുന്നു. ഇന്ത്യയെ സംബന്ധിച്ചിടത്തോളം അപ്രസക്തമായ മത്സരമാണിത്. ഒരു മാറ്റവുമായിട്ടാണ് ഇന്ത്യ ഇറങ്ങുന്നത്. ദീപക് ചാഹറിന് പകരം അര്‍ഷ്ദീപ് സിംഗ് തിരിച്ചെത്തി. ഓസ്‌ട്രേലിയ ക്രിസ് ഗ്രീനിന് പകരം നതാന്‍ എല്ലിസിനേയും ഉള്‍പ്പെടുത്തി. 

മോശം തുടക്കമായിരുന്നു ഇന്ത്യക്ക്. സ്‌കോര്‍ബോര്‍ഡില്‍ 33 റണ്‍സ് മാത്രമുള്ളപ്പോള്‍ ഇന്ത്യക്ക് ഓപ്പണര്‍മാരായ യശസ്വി ജയ്‌സ്വാള്‍ (21), റുതുരാജ് ഗെയ്കവാദ് (10) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായി. നാലാമനായി എത്തിയ സൂര്യകുമാര്‍ യാദവിനും (5) തിളങ്ങാനായില്ല. ഫിനിഷര്‍ റിങ്കു സിംഗും (6) വേഗത്തില്‍ മടങ്ങി. ഇതോടെ ഇന്ത്യ നാലിന് 55 എന്ന നിലയിലായി. പിന്നീട് ജിതേഷ് ശര്‍മ (24) - ശ്രേയസ് സഖ്യം 42 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ ജിതേഷിനെ പുറത്താക്കി ആരോണ്‍ ഹാര്‍ഡി ഓസീസിന് ബ്രേക്ക് ത്രൂ നല്‍കി. 

Latest Videos

എങ്കിലും അക്‌സര്‍ - ശ്രേയസ് സഖ്യം ഇന്ത്യയെ മാന്യമായി സ്‌കോറിലേക്ക് നയിക്കുകയായിരുന്നു. ഇരുവരും 46 റണ്‍സ് കൂട്ടിചേര്‍ത്തു. 19-ാം ഓവറില്‍ അക്‌സറും അവസാന ഓവറില്‍ ശ്രേയസും മടങ്ങി. 37 പന്തുകള്‍ നേരിട്ട ശ്രേയസ് രണ്ട് സിക്‌സും അഞ്ച് ഫോറും നേടി. രവി ബിഷ്‌ണോയ് (2) അവസാന പന്തില്‍ റണ്ണൗട്ടായി. അര്‍ഷ്ദീപ് സിംഗ് (2) പുറത്താവാതെ നിന്നു. 

ഇന്ത്യ: യശസ്വി ജയ്‌സ്വാള്‍, റുതുരാജ് ഗെയ്കവാദ്, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, റിങ്കു സിംഗ്, ജിതേഷ് ശര്‍മ, അക്‌സര്‍ പട്ടേല്‍, രവി ബിഷ്‌ണോയ്, ആവേശ് ഖാന്‍, മുകേഷ് കുമാര്‍, ആര്‍ഷ് ദീപ് സിംഗ്. 

ഓസ്‌ട്രേലിയ: ട്രാവിസ് ഹെഡ്, ജോഷ് ഫിലിപെ, ബെന്‍ മക്‌ഡെര്‍മോട്ട്, ആരോണ്‍ ഹാര്‍ഡി, ടിം ഡേവിഡ്, മാത്യു ഷോര്‍ട്ട്, മാത്യു വെയ്ഡ്, ബെന്‍ ഡ്വാര്‍ഷിസ്, നതാന്‍ എല്ലിസ്, ജേസണ്‍ ബെഹ്രന്‍ഡോര്‍ഫ്, തന്‍വീര്‍ സംഗ.

വേറെ വഴിയില്ലായിരുന്നു! എയര്‍പോര്‍ട്ടില്‍ ബാഗ് ചുമക്കേണ്ടി വന്നതിനെ കുറിച്ച് പാകിസ്ഥാന്‍ താരം ഷഹീന്‍ അഫ്രീദി
 

click me!