ഓള്‍റൗണ്ട് പ്രകടനവുമായി സ്റ്റോയിനിസ്! കുഞ്ഞന്മാരായ ഒമാനെതിരെ വന്‍ തിരിച്ചുവരവ് നടത്തി ഓസീസ്, ജയം 39 റണ്‍സിന്

By Web Team  |  First Published Jun 6, 2024, 9:54 AM IST

വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഒമാന് നന്നായി തുടങ്ങാനായില്ല. പവര്‍ പ്ലേയില്‍ തന്നെ അവര്‍ക്ക് മൂന്ന് വിക്കറ്റ് നഷ്ടമായി.


ബാര്‍ബഡോസ്: ടി20 ലോകകപ്പില്‍ ജയത്തോടെ അരങ്ങേറി ഓസ്‌ട്രേലിയ. ഒമാനെതിരെ 39 റണ്‍സിനായിരുന്നു ഓസീസിന്റെ ജയം. ഓസീസിനെ താരതമ്യേന ചെറിയ സ്‌കോറില്‍ ഒതുക്കി ഒമാന്‍ ഭീഷണി ഉയര്‍ത്തിയെങ്കിലും വിജയം മാത്രം അകലെ നിന്നു. ബാര്‍ബഡോസില്‍ നടന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഓസീസ് നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സാണ് നേടിയത്. മാര്‍കസ് സ്‌റ്റോയിനിസ് (36 പന്തില്‍ 67), ഡേവിഡ് വാര്‍ണര്‍ (51 പന്തില്‍ 56) എന്നിവരുടെ ഇന്നിംഗ്‌സാണ് ഓസീസിന് തുണയായത്. മറുപടി ബാറ്റിംഗില്‍ ഒമാന് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സെടുക്കാനാണ് സാധിച്ചത്. സ്‌റ്റോയിനിസ് മൂന്ന് വിക്കറ്റ് വീഴ്ത്തി. ആഡം സാംപ, മിച്ചല്‍ സ്റ്റാര്‍ക്ക്, നതാന്‍ എല്ലിസ് എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്. 

വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഒമാന് നന്നായി തുടങ്ങാനായില്ല. പവര്‍ പ്ലേയില്‍ തന്നെ അവര്‍ക്ക് മൂന്ന് വിക്കറ്റ് നഷ്ടമായി. പ്രതീക് അതവാലെ (0), കശ്യപ് പ്രചാപതി (7), അക്വിബ് ഇല്യാസ് (18) എന്നിവര്‍ക്ക് തിളങ്ങാനായില്ല. തുടര്‍ന്നെത്തിയ സീഷാന്‍ മഖ്‌സൂദ് (1), ഖാലിദ് കെയ്ല്‍ (8), ഷൊയ്ബ് ഖാന്‍ (0) എന്നിവരും നിരാശപ്പെടുത്തിയതോടെ ഒമാന്‍ 13 ഓവറില്‍ ആറിന് 57 എന്ന നിലയിലായി. പിന്നീട് അയാന്‍ ഖാന്‍ (36), മെഹ്‌റാന്‍ ഖാന്‍ (27) എന്നിവരുടെ ഇന്നിംഗ്‌സാണ് ഒമാന്റെ തോല്‍വിഭാരം കുറച്ചത്. 

Latest Videos

undefined

ടി20 ലോകകപ്പ് കളിക്കാമെന്ന പ്രതീക്ഷ സഞ്ജുവിന് ഇനിയും വേണോ? പാകിസ്ഥാനെതിരെ കളിപ്പിക്കണമെന്നും വേണ്ടെന്നും വാദം

നേരത്തെ ഓസീസിന്റെ തുടക്കവും മോശമായിരുന്നു. ഒരു ഘട്ടത്തില്‍ മൂന്നിന് 50 എന്ന നിലയിലായിരുന്നു അവര്‍. ട്രാവിസ് ഹെഡ് (12), മിച്ചല്‍ മാര്‍ഷ് (14), ഗ്ലെന്‍ മാക്‌സ്‌വെല്‍ (0) എന്നിവരെല്ലാം നിരാശപ്പെടുത്തി. പിന്നീട് വാര്‍ണര്‍ - സ്റ്റോയിനിസ് സെഞ്ചുറി കൂട്ടുകെട്ടാണ് ഓസീസിനെ രക്ഷിച്ചത്. ബാറ്റിംഗ് ദുഷ്‌കരമായ പിച്ചില്‍ വാര്‍ണര്‍ ഏകദിന ശൈലിയിലാണ് കളിച്ചത്. മൂന്ന് വിക്കറ്റ് നഷ്ടമായതും വാര്‍ണറെ പ്രതിരോധത്തിലാക്കി. എന്നാല്‍ ഒരറ്റത്ത് സ്‌റ്റോയിനിസ് തകര്‍ത്തടിച്ചു. ഇരുവരും 102 റണ്‍സാണ് കൂട്ടിചേര്‍ത്തത്. 

ഒരു സിക്‌സും ആറ് ഫോറും നേടിയ വാര്‍ണര്‍ 19-ാം ഓവറില്‍ മടങ്ങി. ആറ് സിക്‌സും രണ്ട്  ഫോറും നേടിയ സ്‌റ്റോയിനിസ് പുറത്താവാതെ നിന്നു. ടിം ഡേവിഡ് (4 പന്തില്‍ 6) അവസാന പന്തില്‍ റണ്ണൗട്ടായി. ഒമാന് വേണ്ടി മെഹ്‌റാന്‍ ഖാന്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.

click me!