ടോപ് സ്കോററായത് മലയാളി താരം, രണ്ടക്കം കടന്നത് 3 പേര്‍ മാത്രം; ഓസ്ട്രേലിയ എക്കെതിരെ നാണംകെട്ട് ഇന്ത്യ എ

By Web Team  |  First Published Oct 31, 2024, 10:02 AM IST

11 ഓവറില്‍15 റണ്‍സ് മാത്രം വഴങ്ങി ആറ് വിക്കറ്റെടുത്ത ബ്രെണ്ടൻ ഡോഗെറ്റ് ആണ് ഇന്ത്യയെ തകര്‍ത്തത്.


മെല്‍ബണ്‍: ഓസ്ട്രേലിയ എ ടീമിനെതിരായ അനൗദ്യോഗിക ടെസ്റ്റില്‍ ഇന്ത്യ എ 107ന് പുറത്ത്. ഇന്ത്യൻ ബാറ്റിംഗ് നിരയില്‍ മൂന്ന് പേര്‍ മാത്രം രണ്ടക്കം കടന്നപ്പോള്‍ 36 റണ്‍സെടുത്ത മലയാളി താരം ദേവ്ദത്ത് പടിക്കല്‍ ആണ് ടോപ് സ്കോറാറായത്. 21 റണ്‍സെടുത്ത സായ് സുദര്‍ശനും 23 റണ്‍സെടുത്ത നവദീപ് സെയ്നിയും മാത്രമാണ് ഇന്ത്യൻ നിരയില്‍ രണ്ടക്കം കടന്നത്. 11 ഓവറില്‍15 റണ്‍സ് മാത്രം വഴങ്ങി ആറ് വിക്കറ്റെടുത്ത ബ്രെണ്ടൻ ഡോഗെറ്റ് ആണ് ഇന്ത്യയെ തകര്‍ത്തത്. 71/3 എന്ന സ്കോറില്‍ നിന്ന് 86-9ലേക്ക് കൂപ്പുകുത്തിയ ഇന്ത്യയെ നവദീപ് സെയ്നിയാണ് 100 കടത്തിയത്.

ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഇന്ത്യക്ക് രണ്ടാം ഓവറില്‍ തന്നെ ക്യാപ്റ്റന്‍റ റുതുരാജ് ഗെയ്ക്‌വാദിനെ നഷ്ടമായി.ജോർദാന്‍ ബക്കിംഗ്‌ഹാമിന്‍റെ  നേരിട്ട ആദ്യ പന്തില്‍ തന്നെ റുതുരാജ് ഫിലിപ്പിനെ ക്യാച്ച് നല്‍കി മടങ്ങി.ആഭ്യന്തര ക്രിക്കറ്റില്‍ റണ്ണടിച്ചു കൂട്ടിയ അഭിമന്യു ഈശ്വരനും ക്രീസില്‍ അധികസമയം പിടിച്ചു നില്‍ക്കാനായില്ല. 30 പന്തില്‍ ഏഴ് റണ്‍സെടുത്ത അഭിമന്യു ഈശ്വരന്‍ ബക്കിംഗ്‌ഹാമിന്‍റെ പന്തില്‍ ഫിലിപ്പിന് ക്യാച്ച് നല്‍കി മടങ്ങി. അടുത്ത മാസം നടക്കുന്ന ഇന്ത്യൻ സീനിയര്‍ ടീമിന്‍റെ ഓസ്ട്രേലിയന്‍ പര്യടനത്തില്‍ ബാക്ക് അപ്പ് ഓപ്പണറായി ടീമിലുള്ള താരം കൂടിയാണ് അഭിമന്യു ഈശ്വരൻ.

Latest Videos

undefined

ടീമില്‍ 2 മാറ്റങ്ങൾ ഉറപ്പ്, മുംബൈയിലെ സ്പിൻ പിച്ചിൽ ന്യൂസിലൻഡിനെ കറക്കി വീഴത്താനുറച്ച് ഇന്ത്യ; സാധ്യതാ ടീം

അഭിമന്യു ഈശ്വരന്‍ കൂടി മടങ്ങിയതോടെ 17-2ലേക്ക് വീണ ഇന്ത്യ എയെ സായ് സുദര്‍ശൻ കരകയറ്റുമെന്ന് കരുതിയെങ്കിലും 35 പന്തില്‍ 21 റണ്‍സെടുത്ത സുദര്‍ശന്‍ ബ്രൻഡാന്‍ ഡോഗെറ്റിന്‍റെ പന്തില്‍ ഫിലിപ്പിന് ക്യാച്ച് നല്‍കി മടങ്ങി. ഇതോടെ 32-3ലേക്ക് വീണ ഇന്ത്യയെ ദേവ്‌ദത്ത് പടിക്കലും ബാബാ ഇന്ദ്രജിത്തും ചേര്‍ന്ന് 50 കടത്തി. ഇരുവരും ചേര്‍ന്ന് ഇന്ത്യയെ കരകയറ്റുമെന്ന് കരുതിയിരിക്കെ സ്കോർ 71ല്‍ എത്തിയപ്പോള്‍ ബാബാ ഇന്ദ്രജിത്തിനെ(9)ടോഡ് മര്‍ഫി വീഴ്ത്തി. പിന്നീട് കണ്ടത് കൂട്ടത്തകര്‍ച്ചയായിരുന്നു. പൊരുതി നിന്ന ദേവ്‌ദത്ത് പടിക്കലിനെ(36) ബ്രെണ്ടൻ ഡോഗെറ്റ് വീഴ്ത്തി.  ഇഷാന്‍ കിഷനും(4) വന്ന പോലെ മടങ്ങി. നിതീഷ് റെഡ്ഡി(0), മാനവ് സുതാര്‍(1),പ്രസിദ്ധ് കൃഷ്ണ(0) എന്നിവരും പെട്ടെന്ന് വീണതോടെ ഇന്ത്യ 86-9ലേക്ക് കൂപ്പുതുത്തി. വാലറ്റത്ത് മുകേഷ് കുമാറിനെ(4*) കൂട്ടുപിടിച്ച് നവദീപ് സെയ്നി(23) നടത്തിയ ചെറുത്തുനില്‍പ്പാണ് ഇന്ത്യയെ 100 കടത്തിയത്.

സ്പിൻ വിട്ടൊരു കളിക്കും ഇന്ത്യയില്ല,ന്യൂസിലൻഡിനെതിരായ മൂന്നാം ടെസ്റ്റിനായി മുംബൈയിലൊരുങ്ങുന്നത് 'റാങ്ക് ടേണ‍ർ'

ഇന്ത്യ എ പ്ലേയിംഗ് ഇലവന്‍: റുതുരാജ് ഗെയ്‌ക്‌വാദ്, അഭിമന്യു ഈശ്വരൻ, സായ് സുദർശൻ, ദേവദത്ത് പടിക്കൽ, ബാബ ഇന്ദ്രജിത്ത്, ഇഷാൻ കിഷൻ, നിതീഷ് റെഡ്ഡി,മാനവ് സുത്താർ,നവ്ദീപ് സൈനി,പ്രസിദ് കൃഷ്ണ,മുകേഷ് കുമാർ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!