നിർണായക ഇടപെടലുമായി എസിസി; മഴ മുടക്കിയാലും ഏഷ്യാ കപ്പ് സൂപ്പർ ഫോറിലെ ഇന്ത്യ-പാക് പോരാട്ടം നടക്കും

By Web Team  |  First Published Sep 8, 2023, 2:45 PM IST

ഞായറാഴ്ച മത്സരം സാധ്യമായില്ലെങ്കില്‍ റിസര്‍ന് ദിനമായ തിങ്കളാഴ്ച മത്സരം നടത്തും. ഞായറാഴ്ച മത്സരം തുടങ്ങിശേഷമാണ് മഴ മുടക്കുന്നതെങ്കില്‍ ശേഷിക്കുന്ന മത്സരമാകും റിസര്‍വ് ദിനത്തില്‍ പൂര്‍ത്തിയാക്കുക.


കൊളംബോ: ഏഷ്യാ കപ്പില്‍ ഞായറാഴ്ച നടക്കുന്ന ഇന്ത്യ-പാക് പോരാട്ടം കാണാനായി കാത്തിരിക്കുന്ന ആരാധകര്‍ക്ക് ആശ്വാസവാര്‍ത്ത. സൂപ്പര്‍ ഫോറില്‍ ഞായറാഴ്ച കൊളോബോയിലെ പ്രേമദാസ സ്റ്റേഡിയത്തില്‍ നടക്കുന്ന ഇന്ത്യ-പാക്കിസ്ഥാന്‍ പോരാട്ടത്തിന് റിസര്‍വ് ദിനമുണ്ടായിരിക്കുമെന്ന് ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍(എസിസി) വ്യക്തമാക്കി. ഇന്ത്യ-പാക് മത്സരത്തിന് മാത്രമായിരിക്കും സൂപ്പര്‍ ഫോറില്‍ എസിസി റിസര്‍വ് ദിനം പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ശ്രദ്ധേയമാണ്. മറ്റ് മത്സരങ്ങള്‍ക്ക് റിസര്‍വ് ദിനമുണ്ടാകില്ല. കൊളംബോയില്‍ ഞായറാഴ്ച നടക്കുന്ന ഇന്ത്യ-പാക് പോരാട്ടവും മഴ മുടക്കുമെന്ന കാലാവസ്ഥാ റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് റിസര്‍വ് ദിനം പ്രഖ്യാപിച്ചിരിക്കുന്നത്.

ഞായറാഴ്ച മത്സരം സാധ്യമായില്ലെങ്കില്‍ റിസര്‍ന് ദിനമായ തിങ്കളാഴ്ച മത്സരം നടത്തും. ഞായറാഴ്ച മത്സരം തുടങ്ങിശേഷമാണ് മഴ മുടക്കുന്നതെങ്കില്‍ ശേഷിക്കുന്ന മത്സരമാകും റിസര്‍വ് ദിനത്തില്‍ പൂര്‍ത്തിയാക്കുക. മത്സരം കാണാനുള്ള ടിക്കറ്റുകള്‍ തിങ്കളാഴ്ചവരെ സൂക്ഷിക്കണമെന്ന് ആരാധകരോട് എസിസി വ്യക്തമാക്കിയിട്ടുണ്ട്. മഴ ഭീഷണി മൂലം സൂപ്പര്‍ ഫോര്‍ മത്സരങ്ങള്‍ കൊളംബോയില്‍ നിന്ന് ഹംബന്‍തോട്ടയിലേക്ക് മാറ്റുന്ന കാര്യം ആദ്യം പരിഗണിച്ചിരുന്നെങ്കിലും പിന്നീട് തീരുമാനം മാറ്റിയിരുന്നു. ഇന്ത്യ-പാക് മത്സരം നടക്കുന്ന ഞായറാഴ്ച കൊളംബോയില്‍ 90 ശതമാനം മഴ പെയ്യുമെന്നാണ് പ്രവചനം.

Latest Videos

undefined

ഗ്രൂപ്പ് ഘട്ടത്തിലെ ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരം മഴമൂലം ഫലമില്ലാതെ ഉപേക്ഷിച്ചത് ആരാധകരെ നിരാശരാക്കിയിരുന്നു. മത്സരത്തില്‍ പാക് പേസര്‍മാര്‍ക്ക് മുന്നില്‍ ഇന്ത്യന്‍  66 റണ്‍സിന് നാലു വിക്കറ്റ് നഷ്ടമായി ഇന്ത്യന്‍ മുന്‍നിര പതറിയിരുന്നു. പിന്നീട് ഇഷാന്‍ കിഷന്‍റെയും ഹാര്‍ദ്ദിക് പാണ്ഡ്യയുടെയും പ്രത്യാക്രമണമാണ് ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്. ആദ്യ ഏഴോവറിനുള്ളില്‍ തന്നെ രോഹിത് ശര്‍മയെയും വിരാട് കോലിയെയും പുറത്താക്കിയ ഇടം കൈയന്‍ പേസര്‍ ഷഹീന്‍ അഫ്രീദിയാണ് ഇന്ത്യയെ സമ്മര്‍ദ്ദത്തിലാക്കിയത്.

ലോകകപ്പിൽ അമ്പയറായി ഒരേയൊരു ഇന്ത്യക്കാരൻ മാത്രം; മാച്ച് ഒഫീഷ്യൽസിന്‍റെ പട്ടിക പുറത്തിറക്കി ഐസിസി

ഹാരിസ് റൗഫ് ഇന്ത്യയുടെ നടുവൊടിച്ചപ്പോള്‍ ഹാര്‍ദ്ദിക്കിനെയും രവീന്ദ്ര ജഡേജയെയും കൂടി പുറത്താക്കി അഫ്രീദി നാലു വിക്കറ്റ് തികച്ചു. റൗഫും നസീം ഷായും മൂന്ന് വിക്കറ്റ് വീതവും വീഴ്ത്തി. മഴമൂലം പാക് ഇന്നിംഗ്സ് തുടങ്ങാനാവാതിരുന്നതോടെ മത്സരം ഫലമില്ലാതെ ഉപേക്ഷിക്കുകയായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!