ഇന്‍സ്റ്റഗ്രാം ലൈക്കിനല്ല, ക്രിക്കറ്റിലെ മികവിനെയാണ് അംഗീകരിക്കേണ്ടത്, റിങ്കുവിനെ തഴഞ്ഞതിനെതിരെ റായുഡു

By Web Team  |  First Published May 1, 2024, 3:12 PM IST

ഇന്നലെ ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ സെലക്ടര്‍മാര്‍ പ്രഖ്യാപിച്ചപ്പോള്‍ റിങ്കുവിനെ ട്രാവലിംഗ് റിസര്‍വ് ആയാണ് ഉള്‍പ്പെടുത്തിയത്.


ചെന്നൈ: ഇന്ത്യയുടെ ടി20 ലോകകപ്പ് ടീമില്‍ നിന്ന് റിങ്കു സിംഗിനെ തഴഞ്ഞതിനെതിരെ തുറന്നടിച്ച് മുന്‍ ഇന്ത്യന്‍ താരം അംബാട്ടി റായുഡു. റിങ്കു സിംഗിനെ ഒഴിവാക്കിയത് സാമാന്യ ബുദ്ധിക്ക് നിരക്കാത്തതാണെന്നും അംബാട്ടി റായുഡു എക്സ് പോസ്റ്റില്‍ പറഞ്ഞു.

റിങ്കു സിങ്ങിനെ ലോകകപ്പ് ടീമില്‍ നിന്നൊഴിവാക്കിയത് സാമാന്യബുദ്ധിക്ക് നിരക്കാത്ത കാര്യമാണ്. റിങ്കു കഴിഞ്ഞ രണ്ട് വർഷമായി അവസാന ഓവറുകളില്‍ ക്രീസിലെത്തി മികച്ച സ്‌ട്രൈക്ക് റേറ്റിൽ ഒഴുക്കോടെ കളിക്കുന്ന ബാറ്ററാണ്. രവീന്ദ്ര ജഡേജയുടെ ആഭാവത്തില്‍ പോലും റിങ്കു ഇന്ത്യയെ ജയിപ്പിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ  റിങ്കുവില്ലാത്തത് ലോകകപ്പില്‍ വലിയ നഷ്ടമാണ്. അളവിനല്ല നിലവാരത്തിനാണ് മാര്‍ക്കിടേണ്ടത്. ഇൻസ്റ്റാഗ്രാമിലെ ലൈക്കുകള്‍ക്കല്ല ക്രിക്കറ്റിലെ കഴിവുകള്‍ക്കാണ് പ്രാധാന്യം കൊടുക്കേണ്ടതെന്നും അംബാട്ടി റായുഡു എക്സ് പോസ്റ്റില്‍ പറഞ്ഞു.

Latest Videos

undefined

മുംബൈയെ ജയിപ്പിക്കാന്‍ ടിവി അമ്പയര്‍ കണ്ണടച്ചോ, ആയുഷ് ബദോനിയുടെ റണ്ണൗട്ടിനെച്ചൊല്ലി വിവാദം

ഇന്നലെ ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ സെലക്ടര്‍മാര്‍ പ്രഖ്യാപിച്ചപ്പോള്‍ റിങ്കുവിനെ ട്രാവലിംഗ് റിസര്‍വ് ആയാണ് ഉള്‍പ്പെടുത്തിയത്. ചെന്നൈ താരം ശിവം ദുബെയും മുംബൈ ഇന്ത്യന്‍സ് നായകന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയും ഫിനിഷര്‍മാരായി ടീമിലെത്തിയപ്പോള്‍ റിങ്കുവിന് അവസരം നഷ്ടമാകുകയായിരുന്നു.. ഇന്ത്യക്കായി 15 ടി20 മത്സരങ്ങളില്‍ കളിച്ച റിങ്കു 89 റണ്‍സ് ശരാശരിയില്‍ 359 റണ്‍സടിച്ചിട്ടുണ്ട്. 176 എന്ന അമ്പരപ്പിക്കുന്ന സ്ട്രൈക്ക് റേറ്റും റിങ്കുവിനുണ്ട്.

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), യശസ്വി ജയ്സ്വാള്‍, വിരാട് കോലി, സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), ശിവം ദുബെ, രവീന്ദ്ര ജഡേജ, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, യൂസ്‌വേന്ദ്ര ചാഹല്‍,  ജസ്പ്രിത് ബുമ്ര, അര്‍ഷ്ദീപ് സിംഗ്, മുഹമ്മദ് സിറാജ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!