രാഹുലോ ബുമ്രയോ അല്ല; രോഹിത്തിനുശേഷം ഇന്ത്യയുടെ അടുത്ത ടെസ്റ്റ് ക്യാപ്റ്റനെ പ്രവചിച്ച് മുന്‍ ഇന്ത്യന്‍ താരം

By Web TeamFirst Published Dec 5, 2023, 3:17 PM IST
Highlights

സീനിയര്‍ താരങ്ങളായ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വിരാട് കോലിയും ജസ്പ്രീത് ബുമ്രയുമെല്ലാം ടെസ്റ്റ് പരമ്പരയില്‍ മാത്രമാണ് കളിക്കുന്നത്. അടുത്ത ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ വരെയെങ്കിലും രോഹിത് ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റനായി തുടരുമെന്നാണ് കരുതുന്നത്.

മുംബൈ: ഒരു മാസം നീളുന്ന ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനായി യാത്ര തിരിക്കുകയാണ് ഇന്ത്യന്‍ ടീം ഇന്ന്. ടി20, ഏകദിന, ടെസ്റ്റ് മത്സരങ്ങളടങ്ങിയ സമ്പൂര്‍ണ പരമ്പരയാണ് ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിലുള്ളത്. 10 മുതല്‍ ടി20 പരമ്പരയും തുടര്‍ന്ന് ഏകദിന പരമ്പരയും 26 മുതല്‍ ടെസ്റ്റ് പരമ്പരയും തുടങ്ങും.

സീനിയര്‍ താരങ്ങളായ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വിരാട് കോലിയും ജസ്പ്രീത് ബുമ്രയുമെല്ലാം ടെസ്റ്റ് പരമ്പരയില്‍ മാത്രമാണ് കളിക്കുന്നത്. അടുത്ത ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ വരെയെങ്കിലും രോഹിത് ഇന്ത്യയുടെ ടെസ്റ്റ് ക്യാപ്റ്റനായി തുടരുമെന്നാണ് കരുതുന്നത്. 36കാരാനായ രോഹിത് സ്ഥാനമൊഴിഞ്ഞാല്‍ ആരാകും ഇന്ത്യയുടെ ടെസ്റ്റ് നായകനെന്ന ചോദ്യവും സജീവമാണ്.

Latest Videos

ഇന്ത്യയിലെ സ്പിന്‍ പിച്ചുകള്‍ വെല്ലുവിളി; തോറ്റാല്‍ ബാസ്ബോള്‍ ഉപേക്ഷിക്കേണ്ടിവരുമെന്ന് മക്കല്ലം

ഇതിനിടെ ടെസ്റ്റില്‍ ഇന്ത്യയെ നയിക്കാനിടയുള്ള രണ്ട് താരങ്ങളുടെ പേരുമായി എത്തിയിരിക്കുകയാണ് മുന്‍ താരം ആകാശ് ചോപ്ര. കെ എല്‍ രാഹുലും ജസ്പ്രീത് ബുമ്രയുമെല്ലാം മുമ്പ് ഇന്ത്യയെ ടെസ്റ്റില്‍ നയിച്ചിട്ടുണ്ടെങ്കിലും ഇവരാരെയുമല്ല ആകാശ് ചോപ്ര ഇന്ത്യയുടെ അടുത്ത ടെസ്റ്റ് ക്യാപ്റ്റനായി കാണുന്നത്. അത് വിക്കറ്റ് കീപ്പർ റിഷഭ് പന്താണ്. ടെസ്റ്റ് ക്രിക്കറ്ററെന്ന നിലിയില്‍ റിഷഭ് പന്ത് തനിത്തങ്കമാണെന്നും ആകാശ് ചോപ്ര പറഞ്ഞു.

ദീര്‍ഘകാലാടിസ്ഥാനത്തില്‍ ശുഭ്മാന്‍ ഗില്ലിനെയാകും ഇന്ത്യയുടെ അടുത്ത ടെസ്റ്റ് നായകനായി കാണുന്നത്. എന്നാല്‍ രോഹിത്തിന് പകരക്കാരനായി എത്തുക റിഷഭ് പന്തായിരിക്കുമെന്നും ആകാശ് ചോപ്ര പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഡിസംബറിലുണ്ടായ കാര്‍ അപകടത്തില്‍ പരിക്കേറ്റ റിഷഭ് പന്ത് ക്രിക്കറ്റിലേക്ക് തിരിച്ചുവരാനുള്ള ഒരുക്കത്തിലാണ്. പരിശീലനം പുനരാരംഭിച്ച റിഷഭ് പന്ത് കായികക്ഷമത തെളിയിച്ചാല്‍ അടുത്ത ഐപിഎല്ലിന് മുമ്പ് മത്സര ക്രിക്കറ്റില്‍ തിരിച്ചെത്തുമെന്നാണ് കരുതുന്നത്.

'അവന്‍റെ കരിയർ വലിയ പ്രതിസന്ധിയിൽ, ഇനി ഇന്ത്യന്‍ ടീമിലെ വിളി പ്രതീക്ഷിക്കേണ്ടെന്ന്' തുറന്നു പറഞ്ഞ് ആകാശ് ചോപ്ര

2022ല്‍ ഐസിസി തെരഞ്ഞെടുത്ത മികച്ച ടെസ്റ്റ് ടീമില്‍ ഇന്ത്യന്‍ താരങ്ങളില്‍ നിന്ന് ഇടം നേടിയത് റിഷഭ് പന്ത് മാത്രമായിരുന്നു. 2022ല്‍ 12 ഇന്നിംഗ്സുകളില്‍ നിന്ന് 90.90 ശരാശരിയില്‍ 680 റണ്‍സടിച്ച് പന്ത് മികവ് കാട്ടിയിരുന്നു. അതുകൊണ്ടുതന്നെ റിഷഭ് പന്താകും ടെസ്റ്റില്‍ ഇന്ത്യയുടെ തലവര മാറ്റിമറിക്കുന്ന താരമെന്നും അതുകൊണ്ടുതന്നെ രോഹിത് ടെസ്റ്റ് മതിയാക്കിയാല്‍ റിഷഭ് പന്തോ ശുഭ്മാന്‍ ഗില്ലോ ഇന്ത്യന്‍ നായകനാകുമെന്നും ആകാശ് ചോപ്ര യുട്യൂബ് വീഡിയോയില്‍ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

click me!